വ്യോമാക്രമണങ്ങള്‍ക്കിടയില്‍ ലെബനന്‍ ചര്‍ച്ച് ഹാളുകള്‍ അഭയകേന്ദ്രങ്ങളായി മാറി
ലെബനനിലെ പള്ളികള്‍ യിസ്രായേല്‍ വ്യോമാക്രമണങ്ങളില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അഭയ കേന്ദ്രങ്ങളായി മാറി. വ്യോമാക്രമണം തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയെ ലക്ഷ്യം വെച്ചുള്ളതാണെങ്കിലും അനന്തര ഫലങ്ങള്‍ ദൂരവ്യപകവും എല്ലാവരെയും ബാധിക്കുകയും ചെയ്യുന്നു.
എന്നാല്‍ പ്രത്യേകിച്ച് രാജ്യത്തിന്റെ ഒരു ഭാഗമായ തെക്ക് താമസിക്കുന്നവരെ കാര്യമായി ബാധിക്കുമെന്ന് ലെബനനിലെ എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ മാരിയെല്ലെ ബുട്രോസ് പറഞ്ഞു.
അത് അനേക ക്രിസ്ത്യാനികള്‍ താമസിക്കുന്ന സ്ഥലമാണ്. എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് തിങ്കളാഴ്ച ബോംബ് ആക്രമണം ആരംഭിച്ചതു മുതല്‍ ആളുകള്‍ക്ക് വേണ്ടതായ അത്യാവശ്യ വസ്തുക്കള്‍ ശേഖരിച്ച് വിതരണം ചെയ്തു തുടങ്ങി.
ഭക്ഷ്യ സാധനങ്ങള്‍, ശുചീകരണ വസ്തുക്കള്‍, മെത്തകള്‍, പുതപ്പുകള്‍ മുതലായവ നല്‍കുന്നുണ്ട്. എങ്കിലും ഇവയൊക്കെ തികയാതെ വരുന്നു. ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള അഭയാര്‍ത്ഥികള്‍ അവരുടെ ഭവനങ്ങളില്‍നിന്നും പാലായനം ചെയ്തു.
ചിലര്‍ ബെയ്റൂട്ടിലും ലെബനന്‍ മല നിരകളിലും വടക്കന്‍ റീജനുകളിലുമൊക്കെയായി അഭയം തേടിപ്പോയി. സ്കൂളുകള്‍ അടച്ചതിനാല്‍ ഓണ്‍ലൈന്‍ പഠനത്തിലാണ് വിദ്യാലയങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

