ബൈബിളിലെ ഗിലെയാദ് തൈല വൃക്ഷത്തിന്റെ 1000 വര്‍ഷം പഴക്കമുള്ള വിത്ത് മുളപ്പിച്ച് വളര്‍ത്തുന്നു
യെരുശലേം: ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന ഗിലെയാദ് തൈലം ഉല്‍പ്പാദിപ്പിച്ചിരുന്നു എന്ന് പറയപ്പെടുന്ന വൃക്ഷത്തിന്റെ 1000 വര്‍ഷം പഴക്കമുള്ള വിത്ത് മുളപ്പിച്ച് വളര്‍ത്തി ഗവേഷകര്‍.
എഡി 993നും 1202നും ഇടയിലുള്ള നിഗൂഢമായ ഈ പുരാതന വിത്ത് വെസ്റ്റ് ബാങ്കിനും യിസ്രായേലിനും ഇടയിലുള്ള യഹൂജ മരുഭൂമിയില്‍ നിന്ന് 1980 കളുടെ അവസാനത്തില്‍ ഒരു ഗുഹയില്‍ നടത്തിയ ഖനനത്തിനിടെയാണ് കണ്ടെത്തിയത്.
ഈ വിത്ത് യിസ്രായേല്‍, പലസ്തീന്, യോര്ദ്ദാന് എന്നീ പ്രദേശങ്ങളില്‍ നിലനിന്നിരുന്ന വംശനാശം സംഭവിച്ച ഒരു ഇനം മരത്തിന്റേതാണെന്നും ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഈ വൃക്ഷത്തിന്റെ കറയില്നിന്നാണ് തൈലം ഉണ്ടാക്കിയിരുന്നത്. ഈ വിത്തിനു ശേബ എന്നു പേരിട്ടു.
ഇതിനു വലിയ പരിപാലനവും സംരക്ഷണവും നല്കി വിത്ത് മുളപ്പിച്ച് ഇപ്പോള്‍ 14 വര്‍ഷമായി ഒരു മരമായി വളര്‍ന്നു. 10 അടി ഉയരമുള്ള മരമായി.
പൂര്‍ണ്ണമായും വളര്‍ച്ച പ്രാപിച്ച ഈ മരം ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന ഗിലെയാദിലെ സുഗന്ധ തൈലം (ഹീബ്രു ബൈബിളില്‍ സോറി എന്നും ഇംഗ്ളീഷ് ബൈബിളില്‍ ബാം എന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്) ഈ മരത്തിന്റെ പുനരുജ്ജീവനത്തിന് ബൈബിളിലെ തൈലത്തിന്റെ പിന്നിലെ രഹസ്യം അനാവരണം ചെയ്യാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ വിശ്വസിക്കുന്നത്.
ഗിലെയാദിലെ തൈലം ബൈബിളില്‍ ഉല്‍പ്പത്തി 37:25, 43:11, യിരെമ്യാവ് 8:22, 45:11, 51:8, യെഹെസ്ക്കേല്‍ 27:17 തുടങ്ങിയ ഭാഗങ്ങളില്‍ പറഞ്ഞിരിക്കുന്നു.
വളര്‍ത്തിയ മരത്തിന്റെ ഡിഎന്‍എ, രാസ, റേഡിയോ കാര്‍ബണ്‍ വിശകലനങ്ങള്‍ നടത്തിയശേഷം ശാസ്ത്രജ്ഞര്‍ ഇത് മൂറും കുന്തിരിക്കവുമായ കുടുംബത്തില്‍പ്പെട്ടതാണെന്ന് കണ്ടെത്തി.
എന്നാല്‍ 14 വര്‍ഷമായ ഈ വൃക്ഷം പൂത്തിട്ടില്ലാത്തതിനാല് ഇതിനെക്കുറിച്ചുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല. അതിനായി ഗവേഷകര്‍ കാത്തിരിക്കുകയാണ്.
എന്നാല്‍ ശാസ്ത്രജ്ഞര്‍ നടത്തിയ മറ്റൊരു പരീക്ഷണത്തില്‍ ശേബ വൃക്ഷം ഔഷധ ഗുണങ്ങളുടെ ഒരു ശ്രേണി കാണിച്ചു. പുരാതന വൃക്ഷത്തിന്റെ ഇലകളുടെ രാസ വിശകലനം, അതില്‍ ആന്റി ഇന്‍ഫ്ളമേറ്ററി, കാന്‍സര്‍ വിരുദ്ധ ഗുണങ്ങളുള്ള സജീവ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നവ് വെളിപ്പെടുത്തുന്നു.

