ഹൌസ് ചര്‍ച്ചുകള്‍ വളരുന്നു; ഒപ്പം പീഢനവും വര്‍ദ്ധിക്കുന്നു

ഹൌസ് ചര്‍ച്ചുകള്‍ വളരുന്നു; ഒപ്പം പീഢനവും വര്‍ദ്ധിക്കുന്നു

Asia Breaking News Top News

ഈജിപ്റ്റില്‍ ഹൌസ് ചര്‍ച്ചുകള്‍ വളരുന്നു; ഒപ്പം പീഢനവും വര്‍ദ്ധിക്കുന്നു

കെയ്റോ: പഴയ മിസ്രയിമായ ഈജിപ്റ്റില്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നതില്‍ വിശ്വാസികള്‍ക്ക് ആശങ്ക കൂടുന്നു.

ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ അധികാരികള്‍ പരാജയപ്പെടുന്നത് തുടരുന്നതിനാല്‍ മതപരമായ അക്രമവും വിവേചനവും നേരിടുന്ന ക്രൈസ്തവര്‍ രഹസ്യമായി ഭവനങ്ങളില്‍ കൂട്ടായ്മകള്‍ നടത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അടുത്തിടെ നടന്ന ഒരു സംഭവം തന്നെ ഉദാഹരണമാണ്.അമീറ ബുട്രോസ് എന്ന ക്രിസ്ത്യന്‍ യുവതിയും അവരുടെ മാതാവും ആതിഥേയത്വം വഹിക്കുന്ന ഒരു ഹൌസ് ചര്‍ച്ചില്‍ പങ്കെടുക്കുകയായിരുന്ന സുഡാനീസ് അഭയാര്‍ത്ഥികളായി വന്ന വിശ്വാസികളെയും ഒരു മുസ്ളീം അയല്‍ക്കാരന്‍ ആക്രമിച്ചതായി ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്ന് വീട്ടില്‍നിന്നും രക്ഷപെടേണ്ടതായിവന്നു.

മുസ്ളീങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി അക്രമി ആരോപിച്ചു. വിശ്വാസം കാരണം പ്രാദേശിക അധികാരികള്‍ പരാതി സ്വീകരിക്കാന്‍ വിസമ്മതിച്ചതായി ബുട്രോസ് പറയുന്നു.

മിഡില്‍ ഈസ്റ്റ്, വടക്കേ അമേരിക്ക, മദ്ധ്യേഷ്യ എന്നിവിടങ്ങളിലെ ഏകദേശം 20 സേഫ് ഹൌസുകള്‍ നടത്തുന്ന ഹെല്‍പ്പ് ഫോര്‍ ദി പെര്‍സിക്യൂട്ടഡ് എന്ന സംഘടനയില്‍ അവര്‍ പിന്നീട് അഭയം കണ്ടെത്തി.

ഈജിപ്റ്റിന്റെ ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പു നല്‍കുന്നുണ്ടെങ്കിലും ക്രിസ്ത്യാനികള്‍ക്കെതിരായി പ്രത്യേകിച്ച് ഇസ്ളാമില്‍നിന്നും മതം മാറിയവര്‍ക്കെതിരായ ആക്രമണങ്ങള്‍ വളരെ അപൂര്‍വ്വമായി മാത്രമേ അന്വേഷിക്കപ്പെടുന്നുള്ളുവെന്ന് ക്രിസ്ത്യന്‍ നേതാക്കളും മനുഷ്യാവകാശ സംഘടനകളും പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.