ലോസ് ഏഞ്ചല്‍സിലെ അഗ്നിബാധ: ചര്‍ച്ചുകള്‍, സിന്നഗോഗ് കത്തിയമര്‍ന്നു
ലോസ് ഏഞ്ചല്‍സിലെ ഏറ്റവും വലിയ കാട്ടുതീയില്‍ നിരവധി ആരാധനാലയങ്ങള്‍ കത്തിയമര്‍ന്നതായി റിപ്പോര്‍ട്ട്. കുറഞ്ഞത് 11 ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ സിന്നഗോഗുകള്‍, മോസ്ക്കുകള്‍, ക്ഷേത്രങ്ങള്‍ മറ്റ് മതസ്ഥാപനങ്ങള്‍ അഗ്നിക്കിരയായി.
ആരാധനാലയങ്ങള്‍ നശിച്ചുവെങ്കിലും വിശ്വാസികളുടെ ആരാധനാ മനോഭാവത്തിനു മാറ്റമുണ്ടായില്ല. ഞങ്ങള്‍ സഭയാണ്, ഞങ്ങള്‍ക്ക് എവിടെയും ആരാധിക്കാം.
ലോസ് ഏഞ്ചല്‍സ് പ്രദേശത്ത് കുറഞ്ഞത് 16 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.
തങ്ങളുടെ ക്രിസ്തു വിശ്വാസം മുറുകെ പിടിച്ചു, അല്‍ തഡെന കമ്മ്യൂണിറ്റി ചര്‍ച്ചിന്റെ പാസ്റ്റര്‍ പോള്‍ ടെല്‍സ്ട്രോം പറഞ്ഞു. വിശ്വാസികള്‍ തുറസ്സായ സ്ഥലങ്ങളിലാണ് പലയിടങ്ങളിലും കര്‍ത്താവിനെ ആരാധിച്ചത്.
നൂറുകണക്കിനു വീടുകളും ചാരമായി മാറിയതായി പാസ്റ്റര്‍ പോള്‍ പറഞ്ഞു. ലോസ് ഏഞ്ചല്‍സിലെ കത്തിയമര്‍ന്ന സ്ഥലങ്ങളിലെ വിശ്വാസികളും മറ്റും ചിലയിടങ്ങളില്‍ ഓണ്‍ലൈന്‍ ആരാധനയും നടത്തി വരുന്നു.
കത്തിയമര്‍ന്ന ചര്‍ച്ചുകളില്‍ പലതും 50 വര്‍ഷം മുതല്‍ പഴക്കമുള്ളതാണ്.

