കോണ്‍സ്റ്റാന്റിനോപ്പിളിലേയും ബൈസെന്റൈനിലെയും അവസാന ക്രിസ്ത്യന്‍ ചക്രവര്‍ത്തിയുടെ ഛായാചിത്രം കണ്ടെത്തി
കോണ്‍സ്റ്റാന്റിനോപ്പിളിലെയും ബൈസെന്റൈനിലെയും അവസാന ക്രിസ്ത്യന്‍ ചക്രവര്‍ത്തിയായി ചരിത്രത്തില്‍ സ്ഥാനം പിടിച്ച കോണ്‍സ്റ്റൈന്റൈന്‍ 11 പാലയോലോഗൊസിന്റെ മുമ്പ് അറിയപ്പെടാത്ത ഒരു ഛായാചിത്രം ഒരു പുരാവസ്തു ഗവേഷകന്റെ അശാന്ത്ര പരിശ്രമത്തില്‍ കണ്ടെടുത്തു.
ഫെബ്രുവരി 8-1404- മെയ് 29 1453 കാലഘട്ടത്തിലെ വരണാധികാരിയായിരുന്ന കോണ്‍സ്റ്റന്‍ന്റൈന്‍ പതിനൊന്നാമന്‍ പലയോലോഗോസ് ഗ്രീസില്‍ എജിയോയില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള പുരാതന ആസ്രമത്തിലെ കത്തോലിക്കാ പള്ളിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടയില്‍ ഉന്നത കലാപരമായി മറഞ്ഞിരുന്ന സൃഷ്ടികള്‍ പരിശോധന നടത്തുന്നതിനിടയില്‍ രണ്ടു പാളികള്‍ ശ്രദ്ധയില്‍ പെട്ടു.
പുരാവസ്തു ഗവേഷകനായ ഡോ. എഫോ റേറ്റ് ഓഫ് ആന്റിക്വിറ്റീസ് ഓഫ് അച്ചായയുടെ ഡയറക്ടര്‍ അനസ് താസിയ കൌമേസി ഇത് അവസാന ക്രിസ്ത്യന്‍ ചക്രവര്‍ത്തിയുടെ ഛായാചിത്രമാണെന്ന് തിരിച്ചറിയുകയുമായിരുന്നു.
15-ാം നൂറ്റാണ്ടില്‍ സംരക്ഷിക്കപ്പെട്ട ഈ കലാസൃഷ്ടി ഇതുവരെ ആരുടെയും ശ്രദ്ധയില്‍പെട്ടിരുന്നില്ല.
സാമ്രാജ്യത്വ ചിഹ്നം ഇളം ചായാ വസ്ത്രത്തിനു മുകളിലുള്ള ആഡംബര ചരട് , കിരീടം ധരിച്ച പക്വതയുള്ള മെലിഞ്ഞ ഒരു മനുഷ്യന്റെ രൂപമാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഇത് ബൈസെന്റിയത്തിന്റെ അവസാന ചക്രവര്‍ത്തിയുടെ ഒരേയൊരു ജീവനുള്ള ഛായാചിത്രമാണെന്ന് ഗ്രീസ് ഭരണകൂടം വ്യക്തമാക്കി.

