ഇന്ത്യയില്‍ 23.4 കോടി അതി ദരിദ്രര്‍

ഇന്ത്യയില്‍ 23.4 കോടി അതി ദരിദ്രര്‍

Breaking News India

ഇന്ത്യയില്‍ 23.4 കോടി അതി ദരിദ്രര്‍

ലോകത്ത് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയെന്ന് ഐക്യരാഷ്ട്ര സഭ. 112 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ലോകത്താകെ 110 കോടിയിലേറെ പേര്‍ അതി ദാരിദ്ര്യാവസ്ഥയിലാണ്.

യു.എന്‍ ഡെവലപ്മെന്റ് പ്രോഗ്രാം റിപ്പോര്‍ട്ട് അനുസരിച്ച് 23.4 കോടി പേര്‍ അതി ദരിദ്രാവസ്ഥയിലുള്ള ഇന്ത്യ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.

യു.എന്‍ ഡിഎ, ഓക്സ്ഫോര്‍ഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡവലപ്മെന്റ് ഇനിഷ്യേറ്റീവ് (ഒപിഎച്ച്ഐ) എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരമുള്ള കണക്കാണിത്.

2022 -ലെ റിപ്പോര്‍ട്ട് പ്രകാരം 22.89 കോടി പേരെയാണ് അതി ദാരിദ്രാവസ്ഥയില്‍ യു.എന്‍ കണക്കാക്കിയിരുന്നത്. ഇതില്‍ 20.50 കോടി ആളുകള്‍ ഗ്രാമീണവാസികളാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതനുസരിച്ച് ദരിദ്രരുടെ എണ്ണം അരക്കോടിക്കുമേല്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. അതേ സമയം കഴിഞ്ഞ വര്‍ഷം ജൂലൈയിലെ നീതി ആയോഗ് റിപ്പോര്‍ട്ട് രാജ്യത്ത് ദരിദ്രരുടെ എണ്ണം കുറഞ്ഞുവെന്നാണ് അവകാശപ്പെട്ടിരുന്നത്.

2010 മുതല്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയ സൂചിക പോഷകാഹാരം, വൈദ്യുതി, ശൌചാലയ സൌകര്യം, പാര്‍പ്പിടം, പാചക ഇന്ധനം തുടങ്ങിയ വിവിധ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയത്.

അതി ദരിദ്രരില്‍ ഭൂരിഭാഗവും ഗ്രാമ പ്രദേശങ്ങളിലാണ് താമസിക്കുന്നത്. ആഗോള തലത്തില്‍ ഗ്രാമീണ ജനസംഖ്യയുടെ 28 ശതമാനം പേര്‍ ദരിദ്രരാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.