ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് ചിത്രീകരണം പൂര്‍ത്തിയായി; 2027-ല്‍ റിലീസ് ചെയ്യും

ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് ചിത്രീകരണം പൂര്‍ത്തിയായി; 2027-ല്‍ റിലീസ് ചെയ്യും

Breaking News Top News USA

ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് ചിത്രീകരണം പൂര്‍ത്തിയായി; 2027-ല്‍ റിലീസ് ചെയ്യും

ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് എന്ന ബ്ളോക്ക് ബസ്റ്റര്‍ സിനിമയുടെ വന്‍ വിജയത്തിനുശേഷം ദീര്‍ഘവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഈ ചിത്രത്തിന്റെ തുടര്‍ച്ചയായ ദി റിസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ് എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.

ഇത് 2027 മാര്‍ച്ച് 26-ന് റിലീസ് ചെയ്യും. തുടര്‍ന്ന് പാര്‍ട്ട് 2 2027 മെയ് 6-ന് റിലീസ് ചെയ്യും. രണ്ട് തീയതികളും ക്രിസ്ത്യന്‍ കലണ്ടറിലെ പ്രധാന പോയിന്റുകളുമായി തീയതികള്‍ യോജിക്കുന്നു. ആദ്യ ഭാഗം ദുഃഖ വെള്ളിയാഴ്ച അരങ്ങേറും.

രണ്ടാമത് 40 ദിവസങ്ങള്‍ക്കുശേഷം അസ്സന്‍ഷന്‍ ദിനത്തില്‍ (ആരോഹണ ദിനം) എത്തും.

കുരിശു മരണത്തിനുശേഷമുള്ള യേശുക്രിസ്തുവിന്റെ കഥയെ പുനരവലോകനം ചെയ്യുന്ന ഈ ചിത്രം പുനരുത്ഥാനവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റില്‍നിന്നും വ്യത്യസ്തമായ തുടര്‍ ഭാഗത്തില്‍ പൂര്‍ണ്ണമായും പുതിയ അഭിനേതാക്കളാണുള്ളത്.

യേശുവിന്റെ വേഷം ജിം കാവിസെലിനു പകരം ഫിന്നിഷ് നടന്‍ ജാക്കോ ഒസാടോണന്‍ ചെയ്യുന്നു.

മഗ്ദല മറിയമായി കസിയ സ്മട്നിയാക്, പീലാത്തോസായി റിക്കാര്‍ഡോ സ്കാമര്‍സിയോ, സഹ കഥാപാത്രമായി രൂപാര്‍ട്ട് എവററ്റ് എന്നിവരും വേഷമിട്ടു.

സംവിധായകന്‍ മെല്‍ ഗിബ്സണ്‍ ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് 2004 -ലായിരുന്നു റിലീസ് ചെയ്തത്. ലോകമെമ്പാടുമായി 610 മില്യണ്‍ ഡോളറിലധികം കളക്ഷന്‍ നേടി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.