ഭിക്ഷാടകന്റെ ദാരിദ്ര്യം ശരിക്കും മനസ്സിലാക്കി ജനം
ലക്നൌ: തങ്ങള്‍ ദരിദ്രരെന്ന് ഇരുകൈയ്യും നീട്ടി ഭിക്ഷ യാചിക്കുന്നവരുടെ യഥാര്‍ത്ഥ്യ അവസ്ഥ പലപ്പോഴും ജനത്തിന്റെ ശ്രദ്ധയില്‍പ്പെട്ട് വാര്‍ത്തകളാകുന്നുണ്ട്.
അത്തരത്തില്‍ വൈറലായ മറ്റൊരു പുതിയ വാര്‍ത്ത വന്നിരിക്കുകയാണ് ഉത്തര്‍പ്രദേശില്‍നിന്നും.
യു.പി.യിലെ സംദാര്‍ ഖുര്‍ദ് നഗരത്തില്‍ ഭിക്ഷ എടുത്തു നടന്നിരുന്ന ഷെരീഫ് എന്നയാളാണ് ലക്ഷക്കണക്കിനു രൂപ ഭിക്ഷയിലൂടെ സമ്പാദിച്ചിട്ടും തന്റെ ജോലി തുടര്‍ന്നത്. 62 കാരനായ ഇയാള്‍ക്ക് കഴിഞ്ഞ ദിവസം ഒരു അപകടത്തില്‍ പരിക്കേറ്റതോടെയാണ് നാട്ടുകാര്‍ ഇയാളുടെ ദാരിദ്ര്യാവസ്ഥ നേരിട്ടു കാണാനിടയായത്.
കുടുംബമില്ലാത്തതിനാല്‍ അനന്തരവന് ഇനായത്ത് അലിക്കൊപ്പമാണ് ബധിരനും മൂകനുമായ ഷെരിഫ് കഴിഞ്ഞിരുന്നത്. ഭട്ടാഹട്ട് ടൌണിലെ ടാക്സി സ്റ്റാന്‍ഡിലായിരുന്നു ഷെരിഫ് ദിവസവും യാചിച്ചിരുന്നത്.
ഇവിടെവച്ച് ഒരു വിദ്യാര്‍ത്ഥി ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചാണ് ഷെരിഫിന് പരിക്കേറ്റത്. തുടര്‍ന്നു ആളുകള്‍ പോലീസില്‍ വിവരമറിയിക്കുകയും യാചകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ആശുപത്രിയില്‍വച്ച് ഇയാളുടെ വീര്‍ത്ത പോക്കറ്റ് പരിശോധിച്ചപ്പോഴാണ് തന്റെ സമ്പാദ്യമായ 3.64 ലക്ഷം രൂപ കണ്ടെത്തിയത്.
അപകടത്തില്‍ തലയ്ക്കും കാലിനും പരിക്കേറ്റ ഷെരിഫിനെ തുടര്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്കു മാറ്റി.
കഴിഞ്ഞ ദിവസം ഒഡിഷയിലെ ഒരു ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി 70 കാരിയായ ഒരു ഭിക്ഷാടക ഒരു ലക്ഷം രൂപ സംഭാവന ചെയ്ത വാര്‍ത്തയും പുറത്തു വന്നിരുന്നു.

