ഓണ്‍ലൈന്‍ ഗെയിം, 11 കാരന്‍ മൊബൈല്‍ റീചാര്‍ജ്ജ് ചെയ്തത് 28,000 രൂപയ്ക്ക്

ഓണ്‍ലൈന്‍ ഗെയിം, 11 കാരന്‍ മൊബൈല്‍ റീചാര്‍ജ്ജ് ചെയ്തത് 28,000 രൂപയ്ക്ക്

Breaking News Kerala

ഓണ്‍ലൈന്‍ ഗെയിം, 11 കാരന്‍ മൊബൈല്‍ റീചാര്‍ജ്ജ് ചെയ്തത് 28,000 രൂപയ്ക്ക്
മലപ്പുറം: ഓണ്‍ലൈന്‍ ഭ്രാന്തു തലയ്ക്കു പിടിച്ച 11 കാരന്‍ ഗെയിം കളിക്കാനായി നാലു മാസത്തിനിടെ മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജു ചെയ്തത് 28,000 രൂപയ്ക്ക്.

കഴിഞ്ഞ ദിവസം ചങ്ങരംകുളം ആലംകോട്ടെ ഒരു മൊബൈല്‍ ഷോപ്പിനു മുന്നില്‍ നടന്ന ചില നാടകീയ സംഭവത്തെ തുടര്‍ന്നാണ് സംഭവം പുറത്തായത്. വീട്ടില്‍നിന്നും നിരന്തരം പണം മോഷണം പോകുന്നതു പതിവായപ്പോള്‍ ഇതു സംബന്ധിച്ചു നടത്തിയ അന്വേഷണത്തിനൊടുവില്‍ മൊബൈല്‍ റീചാര്‍ജ്ജ് രക്ഷിതാക്കളുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.

ഇതോടെ മൊബൈല്‍ കടയിലെത്തി വീട്ടുകാര്‍ വിവരം തിരക്കിയപ്പോഴാണ് സത്യാവസ്ഥ പുറത്താ
യത്.

ഒന്നര ലക്ഷത്തോളം രൂപാ മോഷണം പോയതായി വീട്ടുകാര്‍ പറയുന്നു.അന്വേഷണത്തില്‍ പതിനൊന്നുകാരന്റെ നിര്‍ദ്ദേശ പ്രകാരം സുഹൃത്തായ മുതിര്‍ന്ന കുട്ടിയാണ് റീചാര്‍ജ്ജ് ചെയ്തിരുന്നതെന്നു വ്യക്തമായി. ആവശ്യമുള്ള പണം 11-കാരന്‍ വീട്ടില്‍നിന്നും മോഷ്ടിച്ചു നല്‍കുകയാണ് പതിവ്.

മൊബൈല്‍ ഗെയിം കളിക്കാനെന്നും പറഞ്ഞ് പതിനഞ്ചുപേര്‍ ഒരുമിച്ചാണ് ഗെയിം കളിക്കുന്നതെന്നും പറഞ്ഞു. പത്തും പതിനഞ്ചും പേര്‍ ഒരുമിച്ചാണ് വലിയ തുകയ്ക്ക് റീചാര്‍ജ്ജു ചെയ്യുന്നതെന്നുമാണ് കടയിലെ ജീവനക്കാരനോടു പറഞ്ഞിരുന്നത്.

കുട്ടികള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് പതിവാണെന്നും മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും പോലീസ് മുന്നറിയിപ്പ നല്‍കുന്നു.