എഫ്സ്റ്റീന്റെ മുന്‍ റാഞ്ച് ക്രിസ്ത്യന്‍ ധ്യാന കേന്ദ്രമായി മാറുന്നു.
ലൈംഗിക കുറ്റവാളി ജെഫ്രി എഫ്സ്റ്റീന്റെ ഉടമസ്ഥതയിലുള്ള ഒരു റാഞ്ച് ടെക്സാസിലെ ഒരു രാഷ്ട്രീയക്കാരന്‍ വാങ്ങി അത് ഒരു ക്രിസ്ത്യന്‍ ധ്യാന കേന്ദ്രമാക്കി മാറ്റാന്‍ പദ്ധതിയിട്ടതായി പറയുന്നു.
ടെക്സാസ് കം ട്രോളറിലെ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡോണ്‍ ഹഫാന്‍ഡ് 2024-ല്‍ 8000 ഏക്കര്‍ വിസ്ത്രിതിയുള്ള റാഞ്ച് വാങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.
ലൈംഗിക അതിക്രമങ്ങള്‍ നടന്നതായി മുമ്പ് ഈ സ്വത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ശാരീരികവും ആത്മീയവുമായ രോഗശാന്തിയുമായി ബന്ധപ്പെട്ട സാന്‍ റാഫേല്‍ റെഞ്ച് എന്നു പുനര്‍നാമകരണം ചെയ്തതായി ഹഫാന്‍ഡ് പറഞ്ഞു.
ഒരിക്കല്‍ ശത്രു തിന്മയ്ക്കായി ഉദ്ദേശിച്ചത് ദൈവത്തിനു നന്മയായി വീണ്ടെടുക്കാന്‍ കഴിയും. അദ്ദേഹം എക്സിലെ പോസ്റ്റില്‍ എഴുതി.
അധികാരികളുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ഏത് അന്വേഷണത്തിനും സ്വത്തില്‍ പ്രവേശനം അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂ മെക്സിക്കോ പ്രതിനിധി മെലാനി സ്റ്റാന്‍സ്ബെറി വില്‍പ്പന സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ട്രസ്റ്റിയായിരുന്ന ഒരു എല്‍-എല്‍-സി വഴിയാണ് ഇത് വാങ്ങിയത്.
അദ്ദേഹത്തിന്റെ പേര് മാറ്റി തിങ്കളാഴ്ച മുതല്‍ മതപരമായ ഒരു ധ്യാനകേന്ദ്രത്തിനായി റാഞ്ച് ഉപയോഗിക്കാന്‍ പദ്ധതിയിടുന്നു. അവര്‍ ഒരു മാദ്ധ്യമത്തോടു പറഞ്ഞു.
1990-കളില്‍ ന്യൂ മെക്സിക്കോയിലെ കിംഗ് കുടുംബത്തില്‍നിന്നാണ് എഫ്സ്റ്റീന്‍ ഈ റാഞ്ച് വാങ്ങിയത്. ആഡംബര സൌധം, വിശാലമായ തോട്ടം സൌകര്യപ്രദമായ സ്വകാര്യ വസതി എന്നിവ ഈ റാഞ്ചിന്റെ പ്രത്യേകതയാണ്.

