തലച്ചോറിലെ ഭീതിയിടം കണ്ടെത്തി, ദുരന്തങ്ങളുടെ ഓര്‍മ്മകള്‍ മറക്കാം

തലച്ചോറിലെ ഭീതിയിടം കണ്ടെത്തി, ദുരന്തങ്ങളുടെ ഓര്‍മ്മകള്‍ മറക്കാം

Breaking News Health

തലച്ചോറിലെ ഭീതിയിടം കണ്ടെത്തി, ദുരന്തങ്ങളുടെ ഓര്‍മ്മകള്‍ മറക്കാം
ലോസ് ആഞ്ചലോസ്: തലച്ചോറില്‍ ദുരന്തങ്ങളുടെ ഓര്‍മ്മകള്‍ സൂക്ഷിച്ചു വയ്ക്കുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന ഇടം കണ്ടെത്തി വൈദ്യശാസ്ത്രം.

ദുരന്താനന്തര മാനസിക വൈകല്യ (പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ – പിടിഎസ്ടി) ചികിത്സ കൂടുതല്‍ ഫലപ്രദമാക്കുമെന്ന് പ്രതീക്ഷിക്കുന്ന കണ്ടുപിടുത്തമാണ് യു.എസിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാല ഗവേഷകര്‍ കണ്ടെത്തിയത്.

സമീപ, ദീര്‍ഘകാല കാലയളവുകളില്‍ സംഭവിച്ച ദുരന്തങ്ങളുടെ ഭീതിപ്പെടുത്തുന്ന ഓര്‍മ്മകള്‍ തലച്ചോറില്‍ സൂക്ഷിച്ചുവയ്ക്കുന്ന ഇടമാണ് എലികളില്‍ നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയത്.

തലച്ചോറില്‍ ഓര്‍മ്മകളുടെ നാഡീകോശങ്ങളുടെ സ്ഥാനമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് പഠനം നാച്വര്‍ ന്യൂറോ സയന്‍സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സമീപ കാലം മുതല്‍ പതിറ്റാണ്ടുകള്‍ മുമ്പു വരെ സംഭവിച്ച ഭയപ്പെടുത്തുന്നതും ആഘാതമുണ്ടാക്കുന്നതുമായ സംഭവങ്ങള്‍ തലച്ചോറില്‍ സൂക്ഷിച്ചുവയ്ക്കപ്പെടുന്നുണ്ട്.

ദുരന്തങ്ങള്‍ക്കു ശേഷമുള്ള ഓര്‍മ്മകള്‍ തലച്ചോറില്‍ സൂക്ഷിക്കപ്പെടുകയും പിന്നീട് ഭയപ്പെടുത്തുന്ന ഓര്‍മ്മകളായി മാറുകയും ചെയ്യുന്നതായാണ് കണ്ടെത്തിയതെന്ന് ലീഡ് ഗവേഷകന്‍ ജൂണ്‍ ഹ്യുയോങ് ചൊ പറഞ്ഞു.

ഇതേ മാതൃകയില്‍ തന്നെ ഭയമുണ്ടാക്കാത്ത ഓര്‍മ്മകളും സൂക്ഷിക്കപ്പെടുന്നുണ്ട്.

കൂടുതല്‍ പഠനങ്ങളിലൂടെ തങ്ങളുടെ കണ്ടെത്തലുകള്‍ പിടിഎസ്ടി ചികിത്സയ്ക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗവേഷകര്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.