25 ക്രൈസ്തവരെക്കൂടി ഐ.എസ്. വിട്ടയച്ചു

Breaking News Middle East

25 ക്രൈസ്തവരെക്കൂടി ഐ.എസ്. വിട്ടയച്ചു
ടെല്‍ താമര്‍ : സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പര്‍പ്പിച്ചിരുന്ന 25 ക്രൈസ്തവരേക്കൂടി ഭീകരര്‍ വിട്ടയച്ചു.

 

കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്കന്‍ സിറിയയിലെ ഖാബോര്‍ നദീ തീരങ്ങളിലെ ഗ്രാമങ്ങളിലെ താമസക്കാരായ 200 അസ്സീറിയന്‍ ക്രൈസ്തവരെ ഐ.എസ്. തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. ഇവരില്‍ പുരുഷന്മാരായ 25 പേരെയാണ് കഴിഞ്ഞ ദിവസം ഭീകരര്‍ വിട്ടയച്ചത്.

 

ഇവരില്‍ 2 കുട്ടികളും ഉള്‍പ്പെടും. വിട്ടയക്കപ്പെട്ടവര്‍ ടാല്‍ ജസീറ, ടാല്‍ ഷാമിറന്‍ , ഖാബര്‍ ഷാമിയ എന്നീ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ്. ഭീകരര്‍ ഇതുവരെയായി113 ക്രൈസ്തവരെ പലപ്പോഴായി വിട്ടയച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഇപ്പോഴും ഭീകരരുടെ തടങ്കലില്‍ കഴിയുകയാണ്. എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. വിട്ടയച്ചവര്‍ എല്ലാവരും ടെല്‍ താമര്‍ പട്ടണത്തില്‍ സുരക്ഷിതരായി എത്തിയതായി ക്രൈസ്തവ സഭാ നേതാക്കള്‍ പറഞ്ഞു.

 

വിട്ടയക്കപ്പെട്ടവര്‍ കനത്ത മോചനദ്രവ്യം നല്‍കിയതായി സൂചനയുണ്ട്. തടങ്കലിലായ ഓരോരുത്തര്‍ക്കും ഭീകരര്‍ 1 ലക്ഷം ഡോളര്‍ വീതമാണ് മോചന ദ്രവ്യമായി ആവശ്യപ്പെടുന്നത്. മൊത്തം എല്ലാവര്‍ക്കുമായി 23 മില്യണ്‍ ഡോളര്‍ വേണ്ടി വരും.ഐ.എസ്. തീവ്രവാദികളുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലായിരിക്കെ പിടിച്ചു നില്‍ക്കാനായി സാധരണക്കാരായ ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുകയാണ് രീതി. നേരത്തേ ചില ക്രൈസ്തവരെ കഴുത്തറത്തു കൊലപ്പെടുത്തിയിട്ടുമുണ്ട്.

Leave a Reply

Your email address will not be published.