“പാക്കിസ്ഥാനില്‍ മരണത്തെ അഭിമുഖീകരിച്ചു” മെറ്റാ സിഇഒ സക്കര്‍ബര്‍ഗ്
സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമായ ഫേസ് ബുക്ക്-മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പാക്കിസ്ഥാനില്‍ മതനിന്ദയ്ക്ക് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതായി വെളിപ്പെടുത്തിയതില്‍ അതിശയോക്തിയില്ലെന്ന് പാക്കിസ്ഥാന്‍ ക്രിസ്ത്യാനികള്‍.
ജോ റോഗന്റെ പോഡ്കാസ്റ്റ് ഷോയില്‍ ഫേസ്ബുക്കിലെ മതനിന്ദ ഉള്ളടക്കത്തെപ്പറ്റിയുള്ള കേസില്‍നിന്നും ഉടലെടുത്ത, പാക്കിസ്ഥാനില്‍ തന്റെ കമ്പനി നേരിടുന്ന നിയമപരമായ വെല്ലുവിളിയെക്കുറിച്ച് സക്കര്‍ബര്‍ഗ് ആശങ്കകള്‍ ഉന്നയിച്ചു.
ഇസ്ളാമിക് രാഷ്ട്രത്തിലെ മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ക്ക് കടുത്ത ശിക്ഷകള്‍ നല്‍കുന്ന പാക്കിസ്ഥാനിലെ കര്‍ശനമായ മതനിന്ദാ നിയമങ്ങള്‍ ലംഘന ഉള്ളടക്കം ഫേസ് ബുക്ക് പോസ്റ്റ് ചെയ്തതായി കേസ് ആരോപിക്കുന്നു. സക്കര്‍ബര്‍ഗ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. വ്യത്യസ്ത രാജ്യങ്ങളില്‍ ഞങ്ങള്‍ വിയോജിക്കുന്ന നിയമങ്ങളുണ്ട്.
ഉദാഹരണത്തിനു പാക്കിസ്ഥാനില്‍ ഒരാള്‍ എന്നെ വധശിക്ഷയ്ക്കു വിധിക്കാന്‍ ശ്രമിച്ച ഒരു ഘട്ടമുണ്ടായിരുന്നു. കാരണം ഫേസ് ബുക്കില്‍ ഒരാള്‍ പ്രവാചകന്‍ മഹമ്മദിന്റെ ചിത്രം വരച്ചിരുന്നു.
നമ്മുടെ സംസ്ക്കാരത്തില്‍ അത് മത നിന്ദയാണ് എന്ന് ആരോ പറഞ്ഞു. അവര്‍ എനിക്കെതിരെ കേസെടുത്തു. ഈ ക്രിമിനല്‍ നടപടി ആരോപിച്ചു. അദ്ദേഹം പറഞ്ഞു. അത് എവിടെയെത്തിയെന്ന് എനിക്ക് കൃത്യമായി അറിയില്ല.
കാരണം ഞാന്‍ പാക്കിസ്ഥാനിലേക്കു പോകാന്‍ പദ്ധതിയിടുന്നില്ല. അതിനാല്‍ ഞാന്‍ അതിനെക്കുറിച്ച് അത്ര ആശങ്കാകുലനായിരുന്നില്ല.
സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യന്‍ അഭിഭാഷക ഗ്രൂപ്പായ ലീഡ് മിനിസ്ട്രീസ് പാക്കിസ്ഥാന്റെ സ്ഥാപകനായ സര്‍ദാര്‍ മുഷ്താഖ് ഗില്‍ സര്‍ക്കര്‍ ബര്‍ഗ് ഭാഗ്യവാനാണെന്ന് പ്രതികരിച്ചു.
ഒരു സമര്‍പ്പിത ക്രിസ്ത്യാനിയായ ഗില്‍ തന്റെ വിശ്വാസവുമായി ബന്ധപ്പെട്ട വധഭീഷണികളും ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള തുറന്ന കാഴ്ചപ്പാടുകളും കാരണം വീട്ടില്‍നിന്നും പാലായനം ചെയ്യേണ്ടിവന്ന കാര്യവും ഓര്‍പ്പിച്ചു.
മര്‍ത്ത ബീബി എന്ന പേരില്‍ വ്യാജമായി മതനിന്ദ നിറഞ്ഞ ഉള്ളടക്കം പങ്കിട്ട വ്യാജ ഫേസ് ബുക്ക് പ്രൊഫൈല്‍ തന്നെ ലക്ഷ്യം വച്ചതും അദ്ദേഹം സമ്മതിച്ചു.

