ഒരു രാത്രി മുഴുവനും ഉറക്കമില്ലാതെ ഇരുന്നാല്‍ തലച്ചോറിനു സംഭവിക്കുന്നത്

ഒരു രാത്രി മുഴുവനും ഉറക്കമില്ലാതെ ഇരുന്നാല്‍ തലച്ചോറിനു സംഭവിക്കുന്നത്

Breaking News Health

ഒരു രാത്രി മുഴുവനും ഉറക്കമില്ലാതെ ഇരുന്നാല്‍ തലച്ചോറിനു സംഭവിക്കുന്നത്

നല്ല ബുദ്ധിയും, ഓര്‍മ്മയും ഉണ്ടാകണമെങ്കില്‍ നല്ല ഉറക്കവും ലഭിക്കണം. നന്നായി ഉറങ്ങിയെങ്കില്‍ മാത്രമേ തലച്ചോറിനു കൃത്യമായി പ്രവര്‍ത്തിക്കാന്‍ സാധ്യമാകുകയുള്ളു.

ഒരു വ്യക്തി കുറഞ്ഞത് 7 മുതല്‍ 9 മണിക്കൂര്‍ ഉറങ്ങണം എന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. ഉറക്കം നമ്മുടെ തലച്ചോറിനെ എങ്ങനെ ബാധിക്കുന്നുവെന്നുള്ള പഠനമാണ് പുറത്തു വന്നിരിക്കുന്നത്.

ഒരു രാത്രി മുഴുവന്‍ ഉറക്കമില്ലാതിരിക്കുമ്പോള്‍ നമ്മുടെ തലച്ചോറിന് രണ്ടു വര്‍ഷം പ്രായം കൂടുമെന്നാണ് പുതിയ പഠനം പറയുന്നത്. പകരം രാത്രി സുഖമായി ഉറങ്ങിയാല്‍ തലച്ചോര്‍ പഴയപടിയിലാകുമെന്നും ഗവേഷകര്‍ പറയുന്നു. ജര്‍മ്മനിയിലുള്ള എയ്ഹെന്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തത്തിനു പിമ്പില്‍ ‍.

പാതി ഉറക്കം നഷ്ടപ്പെട്ടാല്‍ തലച്ചോറിന്റെ പ്രായത്തിനു യാതൊരു വ്യത്യാസവും വരില്ലെന്നും ഗവേഷണ സംഘം പറഞ്ഞു. ജേണല്‍ ഓഫ് ന്യൂറോ സയന്‍സിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഗവേഷക സംഘം പഠനത്തിനായി 19-നും 39-നും ഇടയിലുള്ള 134 വ്യക്തികളുടെ എംആര്‍ഐ വിവരങ്ങള്‍ ശേഖരിച്ചു. 24 മണിക്കൂറോ അതിലധികമോ സമയം ഉറക്കം നഷ്ടപ്പെട്ടവരുടെ തലച്ചോറിനു ഒന്നു മുതല്‍ രണ്ടു വര്‍ഷം വരെ പ്രായം കൂടിയതായും എന്നാല്‍ ഇതിനു പകരമായി അടുത്ത രാത്രി സുഖകരമായി ഉറങ്ങിയപ്പോള്‍ തലച്ചോറിന്റെ പ്രായം പഴയതുപോലെ ആകുകയും ചെയ്തു.