പ്രതിവര്‍ഷം 54 ടണ്‍ പാല്‍ , 3 വിശിഷ്ട പശുക്കളെ ക്ളോണ്‍ ചെയ്ത് ചൈന
ബീജിംഗ്: സാധാരണ പശുക്കളേക്കാള്‍ വലുതും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്നതുമായ 3 വിശിഷ്ട പശുക്കളെ (സൂപ്പര്‍ കൌ) വിജയകരമായി ക്ളോണ്‍ ചെയ്തതായി ചൈന.
മറ്റു രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന കന്നുകാലികളിലുള്ള ചൈനയുടെ ആശ്രയത്തിന് വിരാമമിടുവാന്‍ സഹായിക്കുന്ന ഒരു കൂട്ടം ക്ളോണ്‍ ചെയ്ത മുന്തിയയിനം പശുക്കളെ സൃഷ്ടിച്ച് ഇവയില്‍ കേന്ദ്രീകരിക്കാനാണ് പദ്ധതിയെന്ന് പ്രമുഖ ശാസ്ത്രജ്ഞന്‍ ജിന്‍ യാപിംഗ് ചൈനീസ് ഔട്ട്ലെറ്റ് ഗ്ളോബല്‍ ടൈംസിനോടു പറഞ്ഞു.
പശുക്കള്‍ ചൈനയിലുടനീളമുള്ള ഫാമുകളില്‍ നിന്ന് നിലവിലുള്ള വിശിഷ്ട പശുക്കളുടെ ക്ളോനുകളായിരുന്നു. അവയ്ക്ക് പ്രതിവര്‍ഷം 18 ടണ്‍ പാലും ജീവിതകാലത്ത് 100 ടണ്ണിലധികം പാലും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.
3 പശുക്കള്‍ അവയുടെ ജീവിത കാലത്ത് 300 ടണ്ണിലധികം പാല്‍ ഉല്‍പ്പാദിപ്പിക്കുമെന്നാണ് അവകാശപ്പെടുന്നത്. പദ്ധതി പ്രകാരം ആയിരത്തിലധികം വിശിഷ്ട പശുക്കളെ മൂന്ന് വര്‍ഷത്തിനകം സൃഷ്ടിക്കാനാണ് ശ്രമമെന്ന് പരീക്ഷണത്തിനു നേതൃത്വം നല്‍കുന്ന ജിന്‍യാപിംഗ് പറഞ്ഞു.

