ജര്‍മ്മന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ 743 ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടു

Breaking News Europe Top News

ജര്‍മ്മന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ 743 ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടു
ബെര്‍ലിന്‍ ‍: ജര്‍മ്മനിയില്‍ അഭയാര്‍ത്ഥികളായെത്തി ക്യാമ്പുകളില്‍ കഴിഞ്ഞു വരുന്ന 743 ക്രൈസ്തവരെ ക്യാമ്പിനുള്ളില്‍നിന്നു തന്നെയുള്ള മുസ്ലീങ്ങള്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതായി വാര്‍ത്ത.

ആഭ്യന്തര യുദ്ധം താറുമാറാക്കിയ സിറിയ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളില്‍നിന്നായി സകലവും ഉപേക്ഷിച്ച് പുതുജീവിതം കരുപ്പിടിപ്പിക്കുവാനായി എത്തിയ സാധുക്കളെയാണ് മതവിദ്വേഷത്തിന്റെ പേരില്‍ സഹജീവികള്‍ ആക്രമിച്ചത്.

ജര്‍മ്മിനിയില്‍ നൂറുകണക്കിനു അഭയാര്‍ത്ഥി ക്യാമ്പുകളുണ്ട്. അവിടങ്ങളില്‍ മതവ്യത്യാസങ്ങളില്ലാതെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ സ്ഥാപിച്ച്, ജന്മ നാടുവിട്ടു പോരേണ്ടിവന്ന ജീവിതങ്ങളെ പാര്‍പ്പിച്ചിരുന്നിടത്താണ് മനസ്സാക്ഷിക്കു നിരക്കാത്ത സംഭവങ്ങള്‍ അരങ്ങേറിയത്.

ക്യാമ്പുകളില്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്ക് കടുത്ത വിവേചനവും, കൊടിയ മര്‍ദ്ദനങ്ങളും, വധഭീഷണികളും തുടര്‍ക്കഥകളാണ്.

ക്യാമ്പുകളില്‍ അഭയാര്‍ത്ഥികള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാതെ ഐക്യത്തോടെ കഴിയണമെന്ന് ജര്‍മ്മിനി ആവശ്യപ്പെടുന്നുണ്ടെങ്കിലും അതൊക്കോ പാടെ നിരാകരിച്ചുകൊണ്ടാണ് കണ്ണില്‍ ചോരയില്ലാത്ത ചില മതവിദ്വേഷികള്‍ ഇത്തരം കാടത്തങ്ങള്‍ കാണിക്കുന്നത്.

Leave a Reply

Your email address will not be published.