ജാര്‍ഖണ്ഡില്‍ രോഗിക്കുവേണ്ടി പ്രാര്‍ത്ഥിച്ച രണ്ടു മിഷണറിമാര്‍ക്കു മര്‍ദ്ദനം

ജാര്‍ഖണ്ഡില്‍ രോഗിക്കുവേണ്ടി പ്രാര്‍ത്ഥിച്ച രണ്ടു മിഷണറിമാര്‍ക്കു മര്‍ദ്ദനം

Breaking News India

ജാര്‍ഖണ്ഡില്‍ രോഗിക്കുവേണ്ടി പ്രാര്‍ത്ഥിച്ച രണ്ടു മിഷണറിമാര്‍ക്കു മര്‍ദ്ദനം
ഛത്ര: ജാര്‍ഖണ്ഡില്‍ വിശ്വാസിയുടെ വീട്ടില്‍വെച്ച് രോഗിക്കുവേണ്ടി പ്രാര്‍ത്ഥിച്ചതിന് ജേംസ് ചര്‍ച്ചിന്റെ രണ്ടു മിഷണറിമാര്‍ക്ക് സുവിശേഷ വിരോധികളുടെ ക്രൂരമായ മര്‍ദ്ദനം.

ജാര്‍ഖണ്ഡിലെ ഛത്രയ്ക്കു സമീപമുള്ള ഖാരിക് ഗ്രാമത്തിലെ ജേംസ് ചര്‍ച്ചിലെ ലാഖാന്‍ എന്ന വിശ്വാസി തന്റെ ബന്ധുവായ രാംദേവിനുവേണ്ടി പ്രാര്‍ത്ഥിപ്പാന്‍ മിഷണറിമാരായ സജ്ജിത്, സിദ്ദാര്‍ത്ഥ് എന്നിവരെ ഭവനത്തിലേക്കു ക്ഷണിച്ചു.

ഇതും പ്രകാരം ആഗസ്റ്റ് 22-ന് രാവിലെ11 മണിക്ക് മിഷണറിമാരായ ഇരുവരും ലാഖാന്റെ ഭവനത്തിലെത്തി. 6 മാസമായി ശാരീരിക അസുഖത്താല്‍ ഭാരപ്പെടുന്ന രാംദേവിനും കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു സംഘം ഹിന്ദു വര്‍ഗ്ഗീയ വാദികളെത്തി സജ്ജിത്തിനെയും, സിദ്ദാര്‍ത്ഥിനെയും വീടിനു പുറത്തേക്കു വിളിച്ചിറക്കി ക്രൂരമായി ആക്രമിക്കുകയായിരുന്നു.

വടിയും കൈകളും ഉപയോഗിച്ചുള്ള അടിയും മര്‍ദ്ദനവുമേറ്റ സുജ്ജിത്തിനു ഗുരുതരമായി പരിക്കേറ്റു. തലയ്ക്കും കൈകാലുകള്‍ക്കുമാണ് പരിക്കേറ്റത്. സിദ്ദാര്‍ത്ഥിന്റെ ഇടതു കൈക്കും ദേഹത്തും മുറിവുകളേറ്റു.

തുടര്‍ന്നു അക്രമികള്‍ ഇവരുടെ ബൈബിളുകള്‍ ‍, പാട്ടു പുസ്തകങ്ങള്‍ ‍, മൊബൈല്‍ ഫോണ്‍ എന്നിവ തട്ടിയെടുത്തു. മാരകമായി പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ ഛത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഛത്ര പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.