നനഞ്ഞ മുടി ഉടന്‍ ചീകി വെയ്ക്കരുത്
നമ്മുടെ തലമുടിക്ക് നല്ല രീതിയില്‍ പരിചരണം നല്കിയാല് അവ കൊഴിഞ്ഞു പോകുകയില്ല.
നല്ല ആരോഗ്യത്തോടെ നിലനില്ക്കുകയും ചെയ്യും. മുടി നനഞ്ഞിരിക്കുമ്പോള്‍ പൊട്ടപ്പോകാന് സാദ്ധ്യത വളരെ കൂടുതലാണ്. അതിനാല്‍ നനഞ്ഞ മുടി ഉണങ്ങാതെ ഉടന്‍ ചീകരുത്.
ചൂടുവെള്ളം ഉപയോഗിച്ച് തല കഴുകുന്നത് മുടിക്ക് നല്ലതല്ല. ഇത് തലമുടി പൊട്ടിപ്പോകുന്നതിനും ദുര്‍ബലമാകുന്നതിനും കാരണമാകുന്നു. തല തോര്‍ത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.
തുണികൊണ്ട വളരെ ശക്തമായി മുടി തോര്‍ത്താന്‍ പാടില്ല. ഇത് മുടിയുടെ അറ്റം പിളരുന്നതിനും പൊട്ടുന്നതിനും കാരണമാകുന്നു.
അമിതമായ കെമിക്കല്‍ അടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം മുടിക്ക് കേടു വരുത്തും.

