മധുരമില്ലാത്ത കാപ്പി കുടിച്ചാല്‍ അല്‍ഷിമേഴ്സ് സാദ്ധ്യത കുറയും
രാവിലെയും വൈകിട്ടും കാപ്പി കുടിക്കുന്ന ശീലം ഉള്ളവരാണ് മലയാളികളില്‍ അനേകര്‍. കാപ്പി മധുരം ചേര്‍ക്കാതെ കഴിക്കുന്നത് പലര്‍ക്കും ഇഷ്ടവുമല്ല. കാരണം അതിന് ചവര്‍പ്പ് കൂടുതലായിരിക്കും.
എന്നാല്‍ മധുരമില്ലാത്ത കാപ്പി കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
മധുരമില്ലാത്ത കാപ്പി കുടിക്കുന്നത് അല്‍ഷിമേഴ്സ് സാദ്ധ്യത കുറയ്ക്കാന്‍ സഹായിക്കുന്നുവെന്നാണ് അമേരിക്കന്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.
40-നും 69-നും ഇടയില്‍ പ്രായമുള്ള രണ്ടു ലക്ഷത്തിലധികം ആളുകളിലാണ് ഈ പഠനങ്ങള്‍ നടത്തിയത്. മധുരമില്ലാത്ത കാപ്പി കുടിക്കുന്നവര്‍, കാപ്പി കുടിക്കാത്തവര്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി തിരിച്ചായിരുന്നു പഠനം.
മധുരമില്ലാത്ത കാപ്പി കുടിക്കുന്നവരില്‍ അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത 29 ശതമാനം മുതല്‍ 30 ശഥമാനം വരെ കുറവാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.
മധുരമില്ലാത്ത കാപ്പിയില്‍ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ ബി2, വിറ്റാമിന്‍ ബി3, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.
ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.