ആദിവാസി ഫണ്ട് തിരിമറി, മേധാപട്കറിനെതിരെ കേസ്

ആദിവാസി ഫണ്ട് തിരിമറി, മേധാപട്കറിനെതിരെ കേസ്

Breaking News India

ആദിവാസി ഫണ്ട് തിരിമറി, മേധാപട്കറിനെതിരെ കേസ്
മുംബൈ: ആദിവാസി ഫണ്ട് തിറിച്ചുമറിച്ചുവെന്നാരോപിച്ച് സോഷ്യല്‍ ആക്ടിവിസ്റ്റും നര്‍മദ ബച്ചാവോ ആന്ദോളന്‍ നേതാവുമായ മേധാ പട്കറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു മദ്ധ്യപ്രദേശ് പോലീസ്.

മേധാപട്കറടക്കം 12 പേര്‍ക്കെതിരെയാണ് കേസ്. മേധാപട്ക്കര്‍ക്കു പുറമേ പര്‍വീണ്‍ റുമി
ജഹാംഗീര്‍ ‍, വിജയ ചൗഹാന്‍ ‍, കൈലാഷ് അവസ്യ, മോഹന്‍ പടിദാര്‍ ‍, ആഷിഷ് മണ്‍ഡ്ലോയ്, കേവല്‍ സിങ് വാസവെ, സജ്ജയ് ജോഷി, ശ്യാം പാട്ടീല്‍ ‍, സുനിത് എസ്.ആര്‍ ‍., നൂര്‍ജി പ്വി, കേശവ് വാസവെ എന്നിവര്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഫണ്ട് തിരിമറി ആരോപിച്ചാണ് അറസ്റ്റ്.
ആദിവാസികളായ കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ക്ക് വേണ്ടി ശേഖരിച്ച ഫണ്ട്, മറ്റ് രാഷ്ട്രീയ-ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചു എന്ന പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മദ്ധ്യപ്രദേശിലെ ബര്‍വാനി ജില്ല സ്വദേശിയായ പ്രീതം രാജ് ബഡോലെയാണ് പരാതിക്കാരന്‍ ‍. മുമ്പ് നടന്ന ഇടപാടുകളെപ്പറ്റിയാണ് കേസ് എന്നതുകൊണ്ട് വിശദമായ അന്വേഷണം നടത്തേണ്ടി വരും, ബര്‍വാനി പോലീസ് സൂപ്രണ്ട് ദീപക് കുമാര്‍ പിടിഐയോട് പ്രതികരിച്ചു.

മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും നര്‍മ്മദാ താഴ്വരയിലുള്ള ആദിവാസി കുട്ടികളുടെ റെസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ച ഫണ്ടാണ് തിരിമറി ചെയ്തതെന്നും ആരോപിക്കുന്നു.

കഴിഞ്ഞ 14 വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവിധ ശ്രോതസ്സുകളില്‍ നിന്നായി ഈ തുകയെല്ലാം രാഷ്ട്രീയ ദേശവിരുദ്ധ അജണ്ടകള്‍ക്ക് വേണ്ടി ഉപയോഗിച്ചതായും ഇത് അന്വേഷിക്കണമെന്നതുമാണ് ബഡോലെ പരാതിയില്‍ ആവശ്യപ്പെടുന്നത്.

അതേസമയം ആരോപണങ്ങള്‍ മേധാപട്കര്‍ നിഷേധിക്കുകയുണ്ടായി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.