ചര്‍ച്ചില്‍ ഹനുമാന്റെ ചിത്രം വച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു
ബംഗളുരു: കര്‍ണാടകയിലെ ദക്ഷിണ കന്നട ജില്ലയിലെ പേരസ്കയില്‍ ഹിന്ദുത്വ വര്‍ഗ്ഗീയ വാദികള്‍ ചര്‍ച്ച് കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ച കുരിശ് തകര്‍ത്ത് തല്‍സ്ഥാനത്ത് കാവിക്കൊടി നാട്ടുകയും ചര്‍ച്ചിനുള്ളില്‍ ഹനുമാന്റെ ചിത്രം വയ്ക്കുകയും ചെയ്ത സംഭവത്തില്‍ കേസെടുത്ത് കടബ പോലീസ്.
ചര്‍ച്ചിന്റെ ശുശ്രൂഷകന്‍ റവ. ജോസ് വര്‍ഗ്ഗീസ് പോലീസില്‍ നല്‍കിയ പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്.
മെയ് ഒന്നിന് ഒരു കൂട്ടം ആളുകള്‍ പാതിരാത്രിയില്‍ കടബ താലൂക്കിലെ രഞ്ചലിദി ഗ്രാമത്തിലെ പേരസ്കയില്‍ ഇമ്മാനുവേല്‍ അസംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ചിന്റെ ആരാധനാലയത്തിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറുകയും കുരിശ് തകര്‍ത്ത് കാവിക്കൊടിയും ഹനുമാന്റെ ഫോട്ടോയും സ്ഥാപിക്കുകയുമായിരുന്നു.
ഇതിനെല്ലാം പുറമേ അക്രമികള്‍ മോഷണവും നടത്തിയതായി ആരോപണവുമുണ്ട്. ആരാധനാലയത്തിലെ ഇലക്ട്രിക് മീറ്റര്‍ , വാട്ടര്‍ പമ്പ്, പൈപ്പുകള്‍ , ചര്‍ച്ചിന്റെ രേഖകള്‍ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്.
ഐപിസി സെക്ഷന്‍ 448 (അതിക്രമിച്ചു കയറല്‍ ) ഐപിസി സെക്ഷന്‍ 295എ (മതവികാരം വ്രണപ്പെടുത്തല്‍ ) ഐപിസി സെക്ഷന്‍ 427, ഐപിസി സെക്ഷന്‍ 329 (മോഷണം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

