ബൈബിളിലെ നിയമ പെട്ടകം സൂക്ഷിച്ചിരുന്ന ശീലോവിലെ സ്ഥലം കണ്ടെത്തിയെന്ന് പുരാവസ്തു ഗവേഷകര്‍

ബൈബിളിലെ നിയമ പെട്ടകം സൂക്ഷിച്ചിരുന്ന ശീലോവിലെ സ്ഥലം കണ്ടെത്തിയെന്ന് പുരാവസ്തു ഗവേഷകര്‍

Asia Breaking News West Asia

ബൈബിളിലെ നിയമ പെട്ടകം സൂക്ഷിച്ചിരുന്ന ശീലോവിലെ സ്ഥലം കണ്ടെത്തിയെന്ന് പുരാവസ്തു ഗവേഷകര്‍

ലോക ചരിത്രത്തില്‍ത്തന്നെ ഏറ്റവും നിഗൂഢമായി ഇന്നും ദൈവത്തിന്റെ നിയമ പെട്ടകം എവിടെയാണ് എന്ന ചോദ്യം ഓരോ യെഹൂദനിലും ക്രിസ്ത്യാനികളിലും അവശേഷിക്കുന്നു.

ബൈബിള്‍ പ്രകാരം മോശെ പത്ത് കല്‍പ്പനകള്‍ പെട്ടകത്തിനുള്ളില്‍ സൂക്ഷിച്ചു. അത് കൂടാരത്തില്‍ സൂക്ഷിച്ചിരുന്നു.

യിസ്രായേല്യര്‍ മിസ്രയിമില്‍നിന്നും പുറപ്പെട്ടതിനു തൊട്ടു പിന്നാലെ നിര്‍മ്മിച്ച ഒരു വിശുദ്ധ മന്ദിരമായിരുന്നു ഇത്.

പരമ്പരാഗതമായി ചില പണ്ഡിതന്മാര്‍ ഇത് ബിസി 1445-ല്‍ സ്ഥാപിതമായിരുന്നു എന്നും ബിസി 586-ല്‍ ബാബിലോണിയക്കാര്‍ യെരുശലേം കൊള്ളയടിക്കുന്നതിനു മുമ്പ് ബൈബിള്‍ രേഖയില്‍നിന്ന് പെട്ടകം അപ്രത്യക്ഷമായതിനാല്‍ പെട്ടകത്തിന്റെ അവസ്ഥ എന്തായി എന്നത് ഇന്നും അജ്ഞാതമായി തുടരുകയാണ്.

300 വര്‍ഷത്തിലേറെയായി കൂടാരം നിലനിന്നിരുന്നതായി ബൈബിള്‍ പറയുന്ന യിസ്രായേലിലെ വെസ്റ്റ് ബാങ്കിലെ (ഇപ്പോള്‍ യഹൂദ്യ-ശമര്യ ഭാഗം) പുരാതന നഗരമായ ശീലോവില്‍ അസ്സോസ്സിയേറ്റ്സ് ഫോര്‍ ബിബ്ളിക്കല്‍ റിസര്‍ച്ച് (എബിആര്‍) ലെ ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തില്‍ പെട്ടകം നേരത്തെ ഇവിടെ സൂക്ഷിച്ചിരുന്നതായി തെളിവുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

ആരാധനയുമായി ബന്ധപ്പെട്ട പുരാവസ്തുക്കള്‍ പുതുതായി തിരിച്ചറിഞ്ഞ കോട്ടകള്‍ എന്നിവയ്ക്കൊപ്പം കൂടാരത്തിന്റെ ഭാഗമായിരിക്കാവുന്ന ഒരു വലിയ ഘടനയുടെ മതിലുകള്‍ സംഘം കണ്ടെത്തി.

തെക്കന്‍ മതിലിന്റെ രൂപത്തില്‍ ബൈബിള്‍ വിവരണം ഒത്തുപോകുന്നു. കെട്ടിടം കിഴക്കുനിന്ന് പടിഞ്ഞാറോട്ടായിരുന്നു.

സമാഗമന കൂടാകത്തിന്റെ വിവരണത്തിന്റെ വലിപ്പത്തിലും വിന്യാസത്തിലും ഇത് യോജിക്കുന്നു. ശീലോം ഘടനകള്‍ പുരാതന ആചാരങ്ങളുമായി ബന്ധപ്പെട്ടതായി തോന്നിക്കുന്ന പുരാതന വസ്തുക്കള്‍ ഗവേഷകര്‍ കണ്ടെത്തി.

അതില്‍ സെറാമിക് മാതള നാരങ്ങകള്‍, ബലി പീഠ കൊമ്പുകള്‍, മ്യൂറെക്സ് ഷെല്ലുകള്‍ എന്നിവ ഉള്‍പ്പെടുന്നു. പുരോഹിത വസ്ത്രങ്ങളുമായി ബന്ധപ്പെട്ട നീല ചായം നിര്‍മ്മിക്കാന്‍ ഇവ ഉപയോഗിച്ചു.

ബൈബിള്‍ വിവരണത്തോടു പൊരുത്തപ്പെടുന്ന വിശ്വസകരമാകാവുന്ന തെളിവുകള്‍ നിയമപെട്ടകം ഇവിടെ സൂക്ഷിച്ചിരുന്നുവെന്ന് കരുതാമെന്ന് ഗവേഷകര്‍ പറയുന്നു.

എന്നിരുന്നാലും പെട്ടകം എവിടെയാണ് എന്ന് ആര്‍ക്കും അറിയില്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.