ഫോണ്‍ നമ്പര്‍ കൈമാറാതെ തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാവുന്ന വാട്സ് ആപ്പ് ഫീച്ചര്‍

ഫോണ്‍ നമ്പര്‍ കൈമാറാതെ തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാവുന്ന വാട്സ് ആപ്പ് ഫീച്ചര്‍

Top News

ഫോണ്‍ നമ്പര്‍ കൈമാറാതെ തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാവുന്ന വാട്സ് ആപ്പ് ഫീച്ചര്‍

ഫോണ്‍ നമ്പര്‍ കൈമാറാതെ തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാന്‍ സഹായിക്കുന്ന സുപ്രധാന ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്.

ഇതിന്റെ ആദ്യ പടിയായി ഉപയോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമുളള യൂസര്‍ നെയിമുകള്‍ മുന്‍കൂട്ടി മാറ്റി വയ്ക്കാനുള്ള സൌകര്യം കമ്പനി തുടങ്ങി കഴിഞ്ഞു.

സ്വകാര്യതയ്ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്ന ഈ ഫീച്ചര്‍ ഈ വര്‍ഷം അവസാനത്തോടെ എല്ലാവരിലേക്കും എത്തിക്കാനാണ് ശ്രമം.

ഘട്ടം ഘട്ടമായാണ് ഈ സംവിധാനം ആഗോള തലത്തില്‍ ലക്ഷ്യം വയ്ക്കുന്നത്. ഫീച്ചര്‍ ലഭ്യമാകുന്ന മുറയ്ക്ക് ഉപയോക്താക്കള്‍ക്ക് വാട്സ്ആപ്പില്‍ത്തന്നെ ഇന്‍-ആപ്പ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കും.

പൊതുവായ പേരുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മറ്റ് ആരെങ്കിലും അത് സ്വന്തമാക്കുന്നതിന് മുമ്പ് തങ്ങളുടെ യൂസര്‍ നെയിം റിസര്‍വ്വ് ചെയ്ത് സുരക്ഷിതമാക്കാനുള്ള അവസരമാണ് കമ്പനി നല്‍കുന്നത്.

പുതിയ ആളുകളുമായി സംസാരിക്കുമ്പോള്‍ ഇനി ഫോണ്‍ നമ്പര്‍ നല്‍കേണ്ടതില്ല. യൂസര്‍ നെയിം മാത്രം നല്‍കിയാല്‍ മതിയാകും.

ഇന്‍സ്റ്റഗ്രാം, ഫേസ് ബുക്ക് എന്നിവയിലേതുപോലെ എല്ലാവര്‍ക്കും പരസ്യമായി കാണാന്‍ കഴിയുന്ന ഒന്നല്ല വാട്സാപ്പിലെ യൂസര്‍ നെയിം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.