യു.എസിലെ അതിവേഗം വളരുന്ന മെഗാ ചര്‍ച്ചുകള്‍ ആഴ്ച തോറും 10 ദശലക്ഷം വിശ്വാസികളെ ആകര്‍ഷിക്കുന്നു
2020-ലെ കോവിഡ് 19 ലോക്ഡൌണുകളില്‍നിന്ന് മുമ്പുള്ളതിനേക്കാള്‍ ഉയര്‍ന്ന ഹാജര്‍ റിപ്പോര്‍ട്ട് ചെയ്ത മിക്കതും ഇപ്പോള്‍ യു.എസിലെ എല്ലാ പ്രൊട്ടസ്റ്റന്റ് സഭകളുടെയും 1 ശതമാനത്തില്‍ താഴെ മാത്രമേ പ്രതിനിധീകരിക്കുന്നുള്ളെന്ന് ഒരു പുതിയ പഠനം പറയുന്നു.
ഗവേഷകരായ വാറന്‍ ബേര്‍വും സ്കോട്ട് തുമ്മയും ചേര്‍ന്ന് ഹാര്‍ട്ട് ഫോര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലിജിയന്‍ റിസര്‍ച്ച് പുറത്തിറക്കിയ മെഗാ ചര്‍ച്ച് റിസര്‍ജന്‍സ്:
ഹൌ ബിഗ് അറ്റന്‍ഡന്‍സ് ചര്‍ച്ചസ് വി ഫൌണ്ടഡ് ആഫ്റ്റര്‍ ദി പാന്‍ഡെമിക് എന്ന റിപ്പോര്‍ട്ടില്‍ രാജ്യത്ത് ഏകദേശം 1850 മെഗാ ചര്‍ച്ചുകള്‍ ഉണ്ടെങ്കിലും ഒരു സാധാരണ വാരാന്ത്യത്തില്‍ അവ ഏകദേശം 10 ദശലക്ഷം ആരാധകരെ ആകര്‍ഷിക്കുന്നുണ്ടെന്ന് കണ്ടെത്തി.
അതായത് ഏകദേസം ആറ് പ്രൊട്ടസ്റ്റന്റ് ചര്‍ച്ചില്‍ പോകുന്നവരില്‍ ഒരാള്‍ 67 ശതമാനം മെഗാ ചര്‍ച്ചുകളും ഇപ്പോള്‍ പകര്‍ച്ചവ്യാധിക്ക് മുമ്പുള്ളതിനേക്കാള്‍ ഉയര്‍ന്ന ഹാജര്‍ നിലയിലാണെന്ന് ഗവേഷകര്‍ കണ്ടെത്തി.
84 ശതമാനം പേര്‍ പറയുന്നത് കോവിഡ് 19-ന് മുമ്പുള്ളതിനേക്കാള്‍ ശക്തമാണ് അവരുടെ സഭകള്‍ എന്നാണ്.
2025 ഓഗസ്റ്റ് 20-നും നവംബര്‍ 13-നും ഇടയില്‍ 589 പ്രൊട്ടസ്റ്റന്റ് ചര്‍ച്ചുകളില്‍ നടത്തിയ ഒരു സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലുകള്‍.

