തെറ്റിധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: എനര്‍ജി ഡ്രിങ്കുകള്‍ക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്രം

തെറ്റിധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: എനര്‍ജി ഡ്രിങ്കുകള്‍ക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്രം

Breaking News India

തെറ്റിധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: എനര്‍ജി ഡ്രിങ്കുകള്‍ക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്രം

ന്യൂഡെല്‍ഹി: രാജ്യത്ത് വിറ്റഴിക്കുന്ന എനര്‍ജി ഡ്രിങ്കുകള്‍ക്കെതിരെ കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍.

റെഡ്ബുള്‍ പെപ്സിയുടെ അഡ്രോണാലിന്‍ റാഷ്, സ്റ്റിംഗ്, മോണ്‍സ്റ്റര്‍, ഹെല്‍, കാംപ എന്നീ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിട്ടി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നോട്ടീസ് അയച്ചു.

തെറ്റായ ബ്രാന്‍ഡിംഗും, തെറ്റിധരിപ്പിക്കുന്ന അവകാശവാദങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണിത്.

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ ഔദ്യോഗികമായോ മാനദണ്ഡപ്രകാരമോ ഉള്ള ഒരു പ്രത്യേക വിഭാഗം നിലവിലില്ലെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കി.

മനസിനെ ഉത്തേജിപ്പിക്കുന്ന, ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുന്നു, ശ്രദ്ധ വര്‍ദ്ധിപ്പിക്കുന്നു, പൊതുവായി കാണുന്നു, ബലഹീനതയെ മറികടക്കാന്‍ സഹായിക്കുന്നു തുടങ്ങിയ അവകാശവാദങ്ങള്‍ നടത്തുന്നു എന്നതാണ് ആക്ഷേപം.

കഫെയ്ന്‍, ഷുഗര്‍ മറ്റ് ഉത്തേജകങ്ങള്‍ എന്നിവ എനര്‍ജി ഡ്രിങ്കുകളില്‍ ഉണ്ടെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ഇവ തല്‍ക്കാലമായി ഉണര്‍വ്വ് നല്‍കിയേക്കും.

എന്നാല്‍ ഹൃദയമിടിപ്പ് കൂടുക, ഉത്ക്കണ്ഠ, ഉറക്കക്കുറവ്, നിര്‍ജ്ജലീകരണം. തലവേദന, പെട്ടന്നുണ്ടാകുന്ന ഊര്‍ജ്ജക്ഷയം തുടങ്ങിയ പാര്‍ശ്വഫലങ്ങളുണ്ടാക്കിയേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.