കൊറിയന്‍ ‍-അമേരിക്കന്‍ മിഷണറിയെ ചൈന വിട്ടയച്ചു

Breaking News Global

കൊറിയന്‍ ‍-അമേരിക്കന്‍ മിഷണറിയെ ചൈന വിട്ടയച്ചു
ബെയ്ജിംഗ്: കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ ക്രിസ്ത്യന്‍ മിഷണറിയെ ചൈന വിട്ടയച്ചു.

 

ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയില്‍ സ്കൂള്‍ നടത്തി മിഷണറി പ്രവര്‍ത്തനം ചെയ്തുവന്നിരുന്ന കൊറിയന്‍ ‍-അമേരിക്കന്‍ പൌരനായ പീറ്റര്‍ ഹാനെയാണ് വിട്ടയച്ചത്. അറസ്റ്റിലാകുന്നതിനു മാസങ്ങള്‍ക്കു മുമ്പുതന്നെ ഇദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയിരുന്നു.

 

ഇതിനെതിരെ ആഗോളതലത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിംഗ് ഈ മാസം ഒടുവില്‍ യു.എസ്. സന്ദര്‍ശിക്കാനിരിക്കെയാണ് ഇക്കഴിഞ്ഞ 17-ന് ഹാനെ മോചിപ്പിച്ചത്.

 

പ്രമേഹവും പക്ഷാഘാതവും മൂലം അവശനിലയിലായ 77 കാരനായ ഹാന്‍ ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയൂളിലെ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു.

Leave a Reply

Your email address will not be published.