യുദ്ധക്കെടുതി: 130 ലക്ഷം കുട്ടികളുടെ വിദ്യാഭ്യാസം അവതാളത്തിലായി
ബെയ്റൂട്ട്: യുദ്ധക്കെടുതികള്‍ നേരിടുന്ന പശ്ചിമേഷ്യന്‍ , ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഒരു കോടി മുപ്പതുലക്ഷം കുട്ടികളുടെ സ്കൂള്‍ വിദ്യാഭ്യാസം അവതാളത്തിലായതായി യുണിസെഫിന്റെ റിപ്പോര്‍ട്ട്.
ലിബിയ, യെമന്‍ , സിറിയ, ഇറാക്ക് തുടങ്ങിയ 9 രാജ്യങ്ങളിലെ ഒരു തലമുറയ്ക്ക് സ്കൂള്‍ വിദ്യാഭ്യാസം അന്യമായി. സിറിയയുടെ അയല്‍ രാജ്യങ്ങളായ ലബനന്‍ , യോര്‍ദ്ദാന്‍ , തുര്‍ക്കി എന്നീ രാജ്യങ്ങള്‍ അഭായാര്‍ത്ഥി പ്രവാഹം മൂലം ബുദ്ധിമുട്ടുകയാണ്.
അഭയാര്‍ത്ഥി ക്യാമ്പുകളിലെ കുട്ടികള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം പല സ്ഥലങ്ങളിലും ലഭിക്കുന്നില്ല. സുഡാന്‍ , പലസ്തീന്‍ എന്നീ രാഷ്ട്രങ്ങളിലും അനേഅക സ്കൂള്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് യൂണിസെഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

