സാമൂഹിക ഒറ്റപ്പെടലുകളും ഏകാന്തതയും ഹൃദയസ്തംഭനത്തിന് സാദ്ധ്യതയുണ്ടാക്കുന്നുവെന്ന് പഠനം

സാമൂഹിക ഒറ്റപ്പെടലുകളും ഏകാന്തതയും ഹൃദയസ്തംഭനത്തിന് സാദ്ധ്യതയുണ്ടാക്കുന്നുവെന്ന് പഠനം

Breaking News Health

സാമൂഹിക ഒറ്റപ്പെടലുകളും ഏകാന്തതയും ഹൃദയസ്തംഭനത്തിന് സാദ്ധ്യതയുണ്ടാക്കുന്നുവെന്ന് പഠനം
സാമൂഹികമായ ഒറ്റപ്പെടലുകളും, ഏകാന്തതയും ഹൃദയ സ്തംഭനത്തിന് സാദ്ധ്യതയ്ക്കു കാരണമാകുന്നുവെന്ന് പുതിയ പഠനം.

ജാക്കിയിലാണ് പുതിയ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. യു.കെ. ബയോബാങ്ക് പഠനത്തില്‍നിന്നുള്ള ഡാറ്റ ഗവേഷകര്‍ പരിശോധിച്ചാണ് പഠനം നടത്തിയത്.

മധ്യവയസ്ക്കരും, പ്രായമായവരുമായ 4,00000 ത്തിലധികം വരുന്ന ജനസംഖ്യയുടെ ആരോഗ്യ ഫലങ്ങള്‍ വിലയിരുത്തുകയും ചെയ്തു. സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും ഹൃദയസ്തംഭനം മൂലം ആശുപത്രിയിലാകാനുള്ള സാദ്ധ്യത 15 ശതമാനം മുതല്‍ 20 ശതമാനം വരെ വര്‍ദ്ധിപ്പിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി.

സാമൂഹിക ഒറ്റപ്പെടല്‍ ഏകാന്തത ഉണ്ടാക്കുന്നുവെങ്കില്‍ മാത്രമേ അപകടകരമാകു എന്നും ഗവേഷകര്‍ വിസയിരുത്തി. ഒരു വ്യക്തി സാമൂഹികമായി ഒറ്റപ്പെട്ടില്ലെങ്കിലും അയാളുടെ ഏകാന്തത അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കും.

ഏകാന്തതയും സാമൂഹികമായ ഒറ്റപ്പെടലും പുരുഷന്മാരില്‍ കൂടുതലായി കാണപ്പെടുന്നു. പുകയില ഉപയോഗം, പൊണ്ണത്തടി തുടങ്ങിയ ആരോഗ്യപരമായ പെരുമാറ്റങ്ങളുമായും അവസ്ഥകളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.