നൈജീരിയായില്‍ ആക്രമണ പരമ്പര; 15 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

Articles Asia Breaking News

നൈജീരിയായില്‍ ആക്രമണ പരമ്പര; 15 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
ബെന്യു: ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ 3 ദിവസങ്ങളിലായി ക്രൈസ്തവ ഗ്രാമങ്ങളില്‍ ഇസ്ളാമിക മതമൌലിക വാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 15 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബെന്യു സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടന്ന ആക്രമണങ്ങളിലാണ് വിശ്വാസികള്‍ കൊല്ലപ്പെട്ടത്. കന്നുകാലികളെ മേയ്ക്കുന്ന മുസ്ളീം ഗോത്ര വര്‍ഗ്ഗക്കാരായ അക്രമികളാണ് കൊലപാതകങ്ങള്‍ക്കു പിന്നില്‍ ‍. ഗുമ, ലോഗോ ജില്ലകളിലാണ് ആക്രമണങ്ങള്‍ അരങ്ങേറിയത്.

യെല്‍വിനയിലെ മിഞ്ചവയില്‍ 2 ക്രൈസ്തവരെ കൊലപ്പെടുത്തി. ജൂണ്‍ 6-ന് ടിസി ഇഷാവ ഗ്രാമത്തില്‍ പുലര്‍ച്ചെ 3 മണിക്ക് നടന്ന ആക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ജൂണ്‍ 6-ന് പകല്‍ ലോഗോ ജില്ലയിലെ രണ്ടു ഗ്രാമങ്ങളായ ടിസി നഗോജേവ്, ടിസി ന്യാന്‍കുമ എന്നീ ഗ്രാമങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ 5 പേരും കൊല്ലപ്പെട്ടു.

അക്രമികള്‍ വിശ്വാസികളുടെ കൃഷിഫാമുകള്‍ നശിപ്പിക്കുകയും വീടുകള്‍ അഗിനിക്കിരയാക്കുകയും ചെയ്തതായി ഗുമയിലെ പ്രാദേശിക ഭരണകൂടം നേതാവ് ആന്റണി ഷവോന്‍ പറഞ്ഞു. ക്രൈസ്തവ ഗ്രാമങ്ങളില്‍ എത്തി രാത്രിയുടെ മറവില്‍ വെടിവെച്ചും വെട്ടിയുമാണ് ആളുകളെ വകവരുത്തുന്നത്.

കൂടാതെ വീടുകള്‍ കൊള്ളയടിക്കുകയും ചെയ്യുന്നത് പതിവാണ്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ബെന്യുവിലെ ഗാവര്‍ ചര്‍ച്ചിനു നേരെ നടന്ന വെടിവെയ്പില്‍ 16 വിശ്വാസികള്‍ കൊല്ലപ്പെട്ടിരുന്നു. ഏപ്രില്‍ 19-നു വിശ്വാസികളുടെ 50 ഭവനങ്ങളും അഗ്നിക്കിരയായിരുന്നു. നൈജീരിയയെ ഓര്‍ത്ത് ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.