ഇനി നിന്നും ഉറങ്ങാം; സ്ളീപ്പിംഗ് പോഡുകളുമായി ജപ്പാന്‍
ടോക്കിയോ: ജോലിക്കിടയില്‍ പലരും ഉറങ്ങിപ്പോകാറുണ്ട്, വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഇതിനൊരു പരിഹാരം ഉണ്ടാക്കിയിരിക്കുകയാണ് ഒരു ജപ്പാന്‍ കമ്പനി.
ടോക്കിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറ്റോകി എന്ന കമ്പനിയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. പ്ളൈവുഡ് വിതരണക്കാരായ കൊയോജു ഗോഹാന്‍ കെകെയുമായി സഹകരിച്ച് കൊണ്ടാണ് സ്ളീപ് പോഡ് നിര്‍മ്മിക്കുന്നത്.
ജപ്പാനിലെ കര്‍ശനമായ ഓഫീസ് സംവിധാനത്തില്‍ തല്‍ക്കാലത്തേക്ക് ഒരു ചെറിയ ആശ്വാസമേകാന്‍ ഈ സ്ളീപ്പിംഗ് പോഡുകള്‍ക്ക് കഴിയുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ജോലിക്കിടെ അധിക ജോലിയും ചിലപ്പോള്‍ ചെയ്യേണ്ടതായി വരുന്നുണ്ട്.
ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. വഴിയിലും സ്റ്റേഷനുകളിലും കിടന്നും ഇരുന്നും ഉറങ്ങുന്ന ആളുകളുടെ നിരവധി ചിത്രങ്ങള്‍ ജപ്പാനില്‍നിന്നും പുറത്തു വരുന്ന പശ്ചാത്തലം കൂടി കണക്കിലെടുത്താണ് സ്ളീപ് പോഡ് എന്ന പുതിയ ആശയവുമായി ഇറ്റോകി എത്തുന്നത്.
നോട്ടത്തില്‍ ഒരു വാട്ടര്‍ ഹീറ്റര്‍ പോലെ ഇരിക്കുന്ന ഈ സംവിധാനത്തില്‍ മനുഷ്യരെ താങ്ങി നിര്‍ത്താനുള്ള എല്ലാ സൌകര്യങ്ങളുമുണ്ട്. അതിനാല്‍ത്തന്നെ വിഴുമോ എന്ന ഭയമില്ലാതെ തന്നെ നിന്നുകൊണ്ട് ഉറങ്ങാന്‍ സാധിക്കും.
സൌകര്യമായി ഉറങ്ങാനുള്ള ഒരു സംവിധാനം വേണമെന്ന് തോന്നി അതാണ് ഈ സ്ളീപ്പിംഗ് പോഡിന്റെ നിര്‍മ്മാണത്തിനു പിന്നില്‍ . ഇറ്റോക്കിയുടെ ഡയറക്ടര്‍ സയികോ കവാഷിമ പറയുന്നു.

