സാത്താനെ ഒഴിപ്പിക്കാന്‍ മാതാവ് കൂറ്റന്‍ ക്രൂശിത രൂപം ദേഹത്തേക്കു തള്ളിയിട്ടു, മകള്‍ മരിച്ചു
ശരീരത്ത് കയറിയ സാത്താന്യ ബാധ ഒഴിപ്പിക്കാനായി മാതാവ് ക്രൂശിത രൂപമുള്ള കൂറ്റന്‍ മരക്കുരിശ് ദേഹത്തേക്കു തള്ളിയിട്ടതിനെത്തുടര്‍ന്ന് മകള്‍ക്ക് ദാരുണാന്ത്യം.
അമേരിക്കയിലെ ഒക്ലഹോമ നഗരത്തിലെ വീട്ടില്‍ നടന്ന സംഭവത്തില്‍ ജുവാനിത ഗോമസ് (50) എന്ന സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്തു.
33 കാരിയായ മകള്‍ ജെനീവയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞു നടന്ന സംഭവം മാതാവ് പോലീസിനോട് തുറന്നു പറഞ്ഞിട്ടുണ്ട്. മകള്‍ക്ക് സാത്താന്റെ ബാധയുണ്ടെന്ന് താന്‍ സംശയിച്ചിരുന്നതായി ഗോമസ് പോലീസിനോടു പറഞ്ഞു.
കൂറ്റന്‍ ക്രൂശിത രൂപം മകളുടെ കഴുത്തിലേക്കു തള്ളിയിട്ടെന്നും വായില്‍നിന്നു രക്തം പുറത്തു വരുന്നതുവരെ ആ സ്ഥിതിയില്‍ തുടര്‍ന്നെന്നും മരിച്ചെന്ന് ഉറപ്പായശേഷം ക്രൂശിത രൂപത്തിലേക്ക് കയറ്റിവെച്ചിട്ട് മകളുടെ മൃതദേഹം ഇവര്‍ കഴുകുകയും ചെയ്തു.
മകളുടെ കൈകളില്‍ ഗോമസ് മുറിവും, ചതവും വരുത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജനീവയുടെ മുഖത്തും തൊണ്ടയിലും കൂറ്റന്‍ മരക്കുറിശ് ഏല്‍പ്പിച്ച ആഴത്തിലുള്ള പരിക്കാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.
ഗോമസ് മുമ്പും ഇത്തരത്തില്‍ മകളെ ക്രൂശിതരൂപം തള്ളിയിട്ട് പരിക്കേല്‍പ്പിച്ചിരുന്നതായും കൊലപാതകത്തിനു കേസെടുത്തതായും പോലീസ് പറഞ്ഞു.

