യേശുവിനെ നല്ല ഇടയനായി ചിത്രീകരിക്കുന്ന മൂന്നാം നൂറ്റാണ്ടിലെ ചുവര് ചിത്രം തുര്‍ക്കിയില്‍ കണ്ടെത്തി
യേശുവിനെ നല്ല ഇടയനായി ചിത്രീകരിക്കുന്ന മൂന്നാം നൂറ്റാണ്ടിലെ ചുവര് ചിത്രം തുര്‍ക്കിയിലെ പുരാവസ്തു ഗവേഷകര്‍ പുറത്തുവിട്ടു.
താരതമ്യേന നല്ല നിലയിലുള്ള ഈ ചുവര് ചിത്രം ഈസ്റിക് പട്ടണത്തിനടുത്തുള്ള ഹിസര്ഡെരെ നെക്രോ പോളിസിലെ ഒരു ഭൂഗര്‍ഭ ശവകുടീരത്തിലെ നിരവധി ഫ്രോസ്കോകളുടെ കേന്ദ്ര ബിന്ദുവാണ്.
എഡി 325-ല്‍ ആദ്യത്തെ ക്രിസ്തീയ റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റൈന്റൈന്‍ ലോകമെമ്പാടുമുള്ള സഭാനേതാക്കളെ ഉപദേശങ്ങളഉടെ പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ക്ഷണിച്ചപ്പോള്‍ ആദ്യകാല ക്രിസ്തു മതത്തിലെ ഒരു സുപ്രധാന സംഭവമായ നിഖ്യാ കൌണ്‍സിലിന്റെ സ്ഥലമായിരുന്നു ഇത്.
അതിന്റെ ഫലമായാണ് നിഖില്‍ വിശ്വാസ പ്രമാണമുണ്ടായത്.
കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ്, ഓര്‍ത്തഡോക്സ് എന്നീ എല്ലാ പ്രധാന വിഭാഗങ്ങളും അതില്‍ അധിഷ്ഠിതമായ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന പ്രഖ്യാപനം ആണിത്.
പുതുതായി കണ്ടെത്തിയ ഈ ചുവര് ചിത്രത്തില്‍ ലളിതമായ ഒരു കുപ്പായം ധരിച്ച ഒരു യുവാവായ യേശുവിനെ ചിത്രീകരിക്കുന്നു. അവന് ഒരു ആടിനെ തോളില്‍ വഹിച്ചുകൊണ്ട് നില്ക്കുന്നു.
നിത്യജീവന്റെയും പുനരുത്ഥാനത്തിന്റെയും പ്രതീകമായ ഒരു ഈന്തപ്പനയും അവന് വഹിക്കുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ചുവര് ചിത്രം കണ്ടെത്തിയതെങ്കിലും അത് നവംബര്‍ വരെ പരസ്യമാക്കിയിരുന്നില്ല.
ഈ കണ്ടെത്തല്‍ ആദിമ ക്രിസ്ത്യാനികളുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുമെന്ന് പുരാവസ്തു ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.

