സ്വേച്ഛാധിപതിക്ക് മരണം; ഖുമേനിക്ക് മരണം; മുദ്രാവാക്യങ്ങളുമായി ഇറാന് ജനത തെരുവുകളില്‍
ടെഹ്റാന്: ഇറാന് ഭരണകൂടത്തിനും ഇസ്ളാമീക പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി എന്നിവര്ക്കെതിരുമായി പരസ്യമായി മുദ്രാവാക്യങ്ങള്‍ മുഴക്കി ജനക്കൂട്ടം തെരുവുകളില്‍.
ഒരാഴ്ചയായി ഇറാന്റെ വിവിധയിടങ്ങളില്‍ ശക്തമായ പ്രതിഷേധ റാലികളാണ് നടന്നു വരുന്നത്. രാജ്യത്തുടനീളം പണപ്പെരുപ്പത്തെയും കറന്‍സി തകര്‍ച്ചയെയും കേന്ദ്രീകരിച്ചുള്ള മുദ്രാവാക്യങ്ങള്‍ ഭരണമാറ്റത്തിനായുള്ള വ്യക്തമായ ആഹ്വാനങ്ങള്‍ക്ക് ഇടയാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിരവധി പ്രമുഖ നഗരങ്ങളില്‍ പോലും സ്വേഛാതിപധിക്ക് മരണം എന്നും ഖൊമേവനിക്ക് മരണം എന്നും ആക്രോശിക്കുന്നതായി വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്.
നാടുകടത്തപ്പെട്ട രാജകീയ വ്യക്തിത്വമായ റെസ ചാഹ്ലവിക്കിനു പിന്തുണ വിളിച്ചുകൊണ്ട് ഇറാന്റെ വിപ്ളവത്തിനു മുമ്പുള്ള ഭൂതകാലത്തെ വിളിച്ചോതി.
ഇതാണ് ദേശീയ മുദ്രാവാക്യങ്ങള്‍: റെസ, റെസ .ചാഹ്ളവി എന്നു ഏറ്റു വിളിക്കുന്നു. വിലക്കയറ്റത്തിലും റിയാലിന്റെ തകര്‍ച്ചയിലും പ്രതിഷേധിച്ച് ഞായറാഴ്ച ടെഹ്റാനിലെ ബാസാര്‍ വ്യാപാരികള്‍ക്കിടയില്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യവ്യാപകമായി സര്‍വ്വകലാശാലകളിലേക്കും നഗരങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
ഇറാനിലെ 31 പ്രവിശ്യകളില്‍ 21 എണ്ണത്തിലും സര്‍ക്കാര്‍ ഉത്തരവിട്ട അടച്ചുപൂട്ടല്‍ മൂലം ബിസിനസ്സുകള്‍, സര്‍വ്വകലാശാലകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ അടഞ്ഞു കിടന്നു.
പ്രതിഷേധങ്ങള്‍ ശക്തമാക്കിയപ്പോള്‍ ചിലയിടങ്ങളില്‍ സുരക്ഷാ സേന ജനക്കൂട്ടത്തിനു നേരെ കണ്ണീര് വാതകം പ്രയോഗിക്കുകയും വെടിവെയ്ക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

