എല്ലാം ക്ഷമിക്കുവാന്‍ ദൈവം എന്നെ സഹായിക്കട്ടെ, കെനിയയിലെ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥി നേതാവ്

Breaking News Global Middle East Top News

എല്ലാം ക്ഷമിക്കുവാന്‍ ദൈവം എന്നെ സഹായിക്കട്ടെ, കെനിയയിലെ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥി നേതാവ്
ഗാരിസ്സ: കണ്‍മുമ്പില്‍ നടന്ന ക്രൂര സംഭവത്തില്‍ എല്ലാം ക്ഷമിക്കുവാന്‍ ദൈവം എന്നെ സഹായിക്കട്ടെ. മുഖത്ത് അമ്പരപ്പ് വിട്ടുമാറാതെ ഫ്രെഡറിക് ഗിട്ടോങ്ങ (21) എന്ന ക്രിസ്ത്യന്‍ യുവാവ് പ്രാര്‍ത്ഥിക്കുന്നു.

 

ഏപ്രില്‍ 2-ന് കെനിയയിലെ ഗാരിസ്സ യൂണിവേഴ്സിറ്റി കാമ്പസില്‍ തീവ്രവാദി സംഘടന അല്‍ഷബാബ് നടത്തിയ അതിനിഷ്ഠൂരമായ കൂട്ടക്കൊലയെ തലനാരിഴയ്ക്ക് അതിജീവിച്ച യുവാവാണ് ഇദ്ദേഹം. യൂണിവേഴ്സിറ്റിയിലെ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാനാണ് ഫ്രെഡറിക്.

 

തലേദിവസത്തെ തിരക്കുകഴിഞ്ഞ് കാമ്പസിലെ ഡോര്‍മിറ്ററിയില്‍ ക്ഷീണിതനായി കിടന്നുറങ്ങിയപ്പോള്‍ വെടിയൊച്ചയും നിലവിളിയും കേട്ടാണ് ഫ്രഡറിക് ഉണര്‍ന്നത്. ചിലകുട്ടികള്‍ ജീവനുംകൊണ്ട് പുറത്തു ചാടുന്നു. എങ്ങും വെടിവെയ്പ്പും നിലവിളികളും.

 

ഫ്രെഡറിക് ഒരു നിമിഷം പകച്ചുപോയെങ്കിലും ഉള്ളില്‍ ധൈര്യം സംഭരിച്ച് കട്ടിലിനടിയില്‍ ഒളിച്ചു. ശ്വാസം അടക്കി എത്ര മണിക്കൂര്‍ കിടന്നെന്ന് ഓര്‍മ്മയില്ല. അതിനിടയില്‍ രണ്ടു തീവ്രവാദികള്‍ മുറിയിലെത്തി പരിശോധിച്ചു, ആരേയും കണ്ടില്ല. തുടര്‍ന്നു ഫ്രെഡറിക്കിന്റെ കട്ടിലിലിരുന്നു.

 

അവരുടെ വെടിയുണ്ട കാലിയായ തോക്കില്‍ വീണ്ടു തിരകള്‍ നിറച്ചു, തോക്കു ഭിത്തിയില്‍ നീട്ടി വെടിപൊട്ടിച്ചു പരീക്ഷിച്ചു. വീണ്ടും ഇരകളെ തേടി പുറഫത്തേക്കു ഇറങ്ങി. ഇതെല്ലാം മനസ്സിലാക്കി ദൈവത്തെ മനസ്സില്‍ സ്മരിച്ച് ഫ്രെഡറിക് അനങ്ങാതെ കിടന്നു പിന്നീട് പ്രതിരോധ സേനയും പോലീസും എത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്. എല്ലാം മറക്കുവാന്‍ ശ്രമിക്കുകയാണ് ഈ ചെറുപ്പക്കാരന്‍ ‍.

Leave a Reply

Your email address will not be published.