യു.പി.യില്‍ പാസ്റ്ററെ മര്‍ദ്ദിച്ചശേഷം പോലീസിനെക്കൊണ്ട് അറസ്റ്റു ചെയ്യിച്ചു

Breaking News India

യു.പി.യില്‍ പാസ്റ്ററെ മര്‍ദ്ദിച്ചശേഷം പോലീസിനെക്കൊണ്ട് അറസ്റ്റു ചെയ്യിച്ചു
മുസഫര്‍നഗര്‍ ‍: യു.പി.യില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിവന്ന പാസ്റ്ററെ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ ക്രൂരമായി മര്‍ദ്ദിച്ചശേഷം പോലീസില്‍ വ്യാജ പരാതി നല്‍കി അറസ്റ്റു ചെയ്യിച്ചു.

മുസഫര്‍ നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള സര്‍ധാനയില്‍ പാസ്റ്റര്‍ പാസ്റ്റര്‍ ദീവേന്ദര്‍ പ്രകാശിനു (68) നേരെയാണ് ആക്രമണം ഉണ്ടായത്. ദീവേന്ദര്‍ സര്‍ധാനയിലെ ചില വീടുകളില്‍ സുവിശേഷം അറിയിക്കാനെത്തി.

വിവരം അറിഞ്ഞെത്തിയ ഒരു സംഘം ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ദീവേന്ദറിനെ ക്രൂരമായി മര്‍ദ്ദിച്ചു. ചില പ്രദേശ വാസികളുടെ സഹായത്തോടെ പോലീസിനെ വിളിച്ചു വരുത്തി അറസ്റ്റു ചെയ്യിക്കുകയാണ് ചെയ്തത്.

ദീപേന്ദര്‍ 16 പേരെ ക്രിസ്ത്യാനികളാക്കി എന്നാരോപിച്ചായിരുന്നു പരാതി നല്‍കിയത്. പൊതു സമൂഹത്തിനിടയില്‍ സമാധാന അന്തരീക്ഷത്തിനു ശല്യം ഉണ്ടാക്കി എന്ന പേരിലാണ് പാസ്റ്റര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.