14,500 വര്‍ഷം പഴക്കമുള്ള അപ്പം യോര്‍ദ്ദാനില്‍ കണ്ടെടുത്തു

14,500 വര്‍ഷം പഴക്കമുള്ള അപ്പം യോര്‍ദ്ദാനില്‍ കണ്ടെടുത്തു ബെയ്റൂട്ട്: അപ്പം ഉണ്ടാക്കി തിന്നുവാനുള്ള മനുഷ്യന്റെ കൊതിക്ക് സഹസ്രങ്ങളോളം പഴക്കമുണ്ടെന്നുള്ള തെളിവുകളുമായി പുരാവസ്തു ഗവേഷകര്‍ ‍. വടക്കന്‍ യോര്‍ദ്ദാനിലെ ബ്ളാക്ക് മരുഭൂമിയിലെ സുബയ്ഖയിലെ ഗവേഷണ മേഖലയില്‍നിന്നു കണ്ടെടുത്ത കരിഞ്ഞ അപ്പക്കഷണത്തിനു 14,500 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. കല്ലുകൊണ്ടുള്ള അടുപ്പില്‍നിന്നാണ് 14,500 വര്‍ഷം പഴക്കമുള്ള പരന്ന അപ്പക്കഷണം ലഭിച്ചത്. രണ്ടു മില്ലീമീറ്റര്‍ മാത്രം വലിപ്പമേ ഇതിനുള്ളു. ബാര്‍ലി, ഓട്ട്സ്, കാട്ടു ഗോതമ്പ് എന്നീ ധാന്യപൊടികളിലേതോ ആണ് ഇതിനായി ഉപയേഗിച്ചിരിക്കുന്നത്. […]

Continue Reading

തമിഴ്നാട്ടില്‍ സഭാഹാള്‍ അഗ്നിക്കിരയായി

തമിഴ്നാട്ടില്‍ സഭാഹാള്‍ അഗ്നിക്കിരയായി കാഞ്ചിപുരം: കാഞ്ചിപുരം ജില്ലയിലെ സിങ്കനകുപ്പത്തെ കിഗ്ഡം ഓഫ് ഗോഡ് ചര്‍ച്ചിന്റെ ആരാധനാ ഹാളാണ ഒരു സംഘം സുവിശേഷ വിരോധികള്‍ തീവെച്ചു നശിപ്പിച്ചത്. 11-ന് 8-മണിക്ക് പാസ്റ്റര്‍ അരുള്‍ രൂബേന്‍ പാറമങ്കേരിയില്‍ (37) ബൈബിള്‍ ക്ളാസ്സ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ഫോണ്‍ കോള്‍ വരികയും ചര്‍ച്ച് ഹാളിനു തീവെച്ചെന്ന വിവരം അറിഞ്ഞപ്പോള്‍ 20 മിനിറ്റുകൊണ്ട് സ്ഥലത്തെത്തി. അപ്പോള്‍ ആരാധനാ ഹാള്‍ കത്തിക്കൊണ്ടിരിക്കുന്ന രംഗമാണ് കാണുന്നത്. പാസ്റ്ററും ചില വിശ്വാസികളും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. […]

Continue Reading

സ്കോട്ലാന്റില്‍നിന്നും കണ്ടെടുത്ത അസ്ഥികൂടങ്ങള്‍ നാലാം നൂറ്റാണ്ടിലെ ക്രൈസ്തവരുടേത്

സ്കോട്ലാന്റില്‍നിന്നും കണ്ടെടുത്ത അസ്ഥികൂടങ്ങള്‍ നാലാം നൂറ്റാണ്ടിലെ ക്രൈസ്തവരുടേത് എഡിന്‍ബര്‍ഗ്: സ്കോട്ട്ലാന്റില്‍ നാലാം നൂറ്റാണ്ടില്‍ ക്രൈസ്തവര്‍ ജീവിച്ചിരുന്നു എന്നതിന് തെളിവുകളുമായി പുരാവസ്തു ഗവേഷകര്‍ ‍. സ്കോട്ട്ലാന്റിലെ തെക്കു പടിഞ്ഞാറന്‍ തീരത്തുള്ള വിരോണില്‍ 30 വര്‍ഷങ്ങള്‍ക്കു മുമ്പ് കുഴിച്ചെടുത്ത മനുഷ്യ അസ്ഥികൂടങ്ങളെക്കുറിച്ച് നടത്തിയ കൂടുതല്‍ ഗവേഷണത്തിലാണ് പുരാതന ക്രൈസ്തവരുടെ സാന്നിദ്ധ്യം ഇവിടെ ഉണ്ടായിരുന്നതായി ശാസ്ത്രലോകം സ്ഥിരീകരിച്ചത്. അസ്ഥികൂടങ്ങള്‍ കണ്ടെത്തിയ ഈ പ്രദേശം ഇപ്പോള്‍ ക്രൈസ്തവരുടെ അധിവാസ മേഖലയാണ്. കല്ലറയില്‍ കണ്ടെത്തിയ ലാറ്റിന്‍ ലിഖിത കല്ലില്‍ എ.ഡി. 450 കാലഘട്ടം എന്നു […]

Continue Reading

കനാന്‍ ദേശം ഒറ്റു നോക്കി വന്ന ചിത്രം വര്‍ണ്ണിച്ച പുരാതന മൊസ്സൈക് ഗലീലയില്‍ കണ്ടെത്തി

കനാന്‍ ദേശം ഒറ്റു നോക്കി വന്ന ചിത്രം വര്‍ണ്ണിച്ച പുരാതന മൊസ്സൈക് ഗലീലയില്‍ കണ്ടെത്തി ഗലീല: യഹോവയുടെ കല്‍പ്പനപ്രകാരം മോശ പാരാന്‍ മരുഭൂമിയില്‍ നിന്നും കനാന്‍ ദേശം ഒറ്റു നോക്കാനായി അയയ്ക്കപ്പെട്ട യിസ്രായേല്‍ മക്കളുടെ മടങ്ങി വരവിനെ ചിത്രീകരിച്ച മൊസ്സൈക് ഗവേഷകര്‍ യിസ്രായേലിലെ ഗലീലയില്‍നിന്നും കണ്ടെത്തി. പുരാതന യെഹൂദ താമസ കേന്ദ്രങ്ങളിലൊന്നായ ഹക്കോകിലെ പഴയ യഹൂദ സിന്നഗോഗിലാണ് മൊസൈക്. അമേരിക്കയിലെ നോര്‍ത്ത് കരോലിന സര്‍വ്വകലാശാലയിലെ ചാപ്പല്‍ ഹില്‍ പ്രൊഫസര്‍ ജോഡി മഗ്നസ്സിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥികളുടെ സംഘമാണ് ഗലീലയില്‍ […]

Continue Reading

യേശു അത്ഭുതം പ്രവര്‍ത്തിച്ച പുരാതന സ്ഥലം ഗവേഷകര്‍ കണ്ടെത്തി

യേശു അത്ഭുതം പ്രവര്‍ത്തിച്ച പുരാതന സ്ഥലം ഗവേഷകര്‍ കണ്ടെത്തി ഗലീല: യേശുവിന്റെ ഭൂമിയിലെ പരസ്യ ശുശ്രൂഷാ കാലത്ത് അത്ഭുതം പ്രവര്‍ത്തിച് സ്ഥലം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ബൈബിളില്‍ പഴയ നിയമ പുസ്തകത്തില്‍ സേര്‍ എന്നും പുതിയ നിയമ പുസ്തകത്തില്‍ ബഥേസ്ദ എന്ന പേരിലും അറിയപ്പെടുന്ന സ്ഥലമാണ് കണ്ടെത്തിയത്. ബഥേസ്ദ പ്രൊജക്ട് ഡയറക്ടര്‍ ഡോ. രാമി അറവ്, യെരുശലേമിലെ ഹീബ്രു യൂണിയന്‍ കോളേജിലെ ഗവേഷകര്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുമുള്ള 20-ഓളം വരുന്ന പുരാവസ്തു ഗവേഷകരാണ് ബൈബിളിലെ ചരിത്ര […]

Continue Reading

യു.പി.യില്‍ പ്രാര്‍ത്ഥനാ യോഗത്തിനുനേരെ ആക്രമണം, 20 പേര്‍ക്ക് പരിക്ക്

യു.പി.യില്‍ പ്രാര്‍ത്ഥനാ യോഗത്തിനുനേരെ ആക്രമണം, 20 പേര്‍ക്ക് പരിക്ക് പ്രതാപ്ഗഡ്: ഉത്തര്‍പ്രദേശില്‍ പ്രാര്‍ത്ഥനാ യോഗം നടന്നുകൊണ്ടിരിക്കെ സുവിശേഷ വിരോധികളായ ഹിന്ദു മതമൌലിക വാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ജൂലൈ 2-ന് പ്രതാപ്ഗഡ് ജില്ലയിലെ റായ്കഷ്പൂര്‍ ഗ്രാമത്തിലെ പാസ്റ്റര്‍ റാംകുമാര്‍ ഗൌതം (42) നേതൃത്വം നല്‍കിയ പ്രാര്‍ത്ഥനാ യോഗത്തിലാണ് ആക്രമണമുണ്ടായത്. ഉച്ചയ്ക്ക് 2 മണിയോടുകൂടി തദ്ദേശവാസികളായ 30 ഓളം വരുന്ന ചില ഹിന്ദുക്കള്‍ പ്രാര്‍ത്ഥനാ യോഗം നടന്ന ഹാളിനുള്ളിലേക്ക് അതിക്രമിച്ചു കടന്നു തടിക്കഷണവും വടികളുമായി പാസ്റ്റര്‍മാരെയും […]

Continue Reading

അഭയാര്‍ത്ഥി ക്യാമ്പില്‍ ബൈബിള്‍ പഠിച്ചവരെ കുത്തിക്കൊല്ലാന്‍ ശ്രമം

അഭയാര്‍ത്ഥി ക്യാമ്പില്‍ ബൈബിള്‍ പഠിച്ചവരെ കുത്തിക്കൊല്ലാന്‍ ശ്രമം ലാറിസ്സ: സ്വന്തം രാജ്യത്തു സുരക്ഷിതത്വം ലഭിക്കാതെ അന്യ രാജ്യത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞ് ബൈബിള്‍ ക്യാമ്പില്‍ പങ്കെടുത്ത ക്രിസ്ത്യാനികളെ ഒരുകൂട്ടം മുസ്ളീങ്ങള്‍ കുത്തിക്കൊലപ്പെടുത്തുവാന്‍ ശ്രമം നടത്തി. ഗ്രീസ്സിലാണ് മനുഷ്യ മനസാക്ഷിയില്ലാത്ത സംഭവം നടന്നത്. ജൂണ്‍ 27-ന് ഗ്രീസ്സിലെ ലാറിസ്സ പട്ടണത്തിനു സമീപമുള്ള തെസ്സലോനികി ഏരിയായിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പിലാണ് ആക്രമണം നടന്നത്. ഇറാനില്‍നിന്നും രക്ഷപെട്ട് വന്ന് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞിരുന്ന വിശ്വാസികള്‍ ബൈബിള്‍ ക്ലാസ്സില്‍ പങ്കെടുക്കാറുണ്ടായിരുന്നു. ഇതേ ക്ലാസ്സിലെ […]

Continue Reading

സുവിശേഷ പ്രവര്‍ത്തനം; ജാര്‍ഖണ്‍ഡില്‍ 16 പേരെ അറസ്റ്റു ചെയ്തു

സുവിശേഷ പ്രവര്‍ത്തനം; ജാര്‍ഖണ്‍ഡില്‍ 16 പേരെ അറസ്റ്റു ചെയ്തു ദുംക: ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയതിന് മിഷണറിമാരടക്കം 16 പേരെ പോലീസ് അറസ്റ്റു ചെയ്തു. ജൂലൈ 5-ന് വ്യാഴാഴ്ച വൈകിട്ട് ദുംക ജില്ലയിലെ ശികാരിപുര പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഫൂല്‍ പഹാരി ഗ്രാമത്തിലെ ആദിവാസി മേഖലയില്‍ യേശുക്രിസ്തുവിന്റെ സുവിശേഷം അറിയിക്കാനെത്തിയവരെയാണ് ഗ്രാമമുഖ്യന്‍ രമേശ് മുര്‍മുവിന്റെ പരാതിയിന്മേല്‍ പോലീസ് അറസ്റ്റു ചെയ്തത്. സ്ത്രീകളടക്കമുള്ള 25 പേരടങ്ങുന്ന മിഷണറി സംഘം ഭവന സന്ദര്‍ശനം നടത്തുന്നതിനിടയില്‍ ഗ്രാമവാസികളായ […]

Continue Reading

യെരുശലേമില്‍ ഒന്നാം നൂറ്റാണ്ടിലെ നാണയം കണ്ടെടുത്തു

യെരുശലേമില്‍ ഒന്നാം നൂറ്റാണ്ടിലെ നാണയം കണ്ടെടുത്തു യെരുശലേം: യിസ്രായേലില്‍ ഒന്നാം നൂറ്റാണ്ടില്‍ യഹൂദന്മാര്‍ ഉപയോഗിച്ചിരുന്ന നാണയം പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. കഴിഞ്ഞ ദിവസം യെരുശലേമിലെ പുരാതന നഗരമായ ഡേവിഡ് സിറ്റിയില്‍ നിന്നുമാണ് എഡി 69-ല്‍ നിര്‍മ്മിച്ച വെങ്കല നാണയം കണ്ടെടുത്തത്. 2014-ലും ഇവിടെനിന്ന് സമാനമായ മറ്റൊരു നാണയം കണ്ടെടുത്തിരുന്നു. ഇതിനെത്തുടര്‍ന്ന് 2018-ന്റെ ആരംഭത്തില്‍ത്തന്നെ ഗവേഷകര്‍ ഇവിടെ അന്വേഷണം ആരംഭിച്ചിരുന്നു. പുരാതന നഗരമായിരുന്ന ഇവിടെ മാലിന്യ തോടായി ഉപയോഗിച്ചിരുന്ന സ്ഥലമാണിത്. ഇവിടെനിന്നും മണ്ണു നീക്കിയപ്പോഴാണ് നാണയം കണ്ടെടുത്തത്. ഒന്നാം […]

Continue Reading

സിസ്റ്റർ അഞ്ജലി പോളും മകന്‍ ആഷേറും പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു

സിസ്റ്റർ അഞ്ജലി പോളും മകന്‍ ആഷേറും പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു സിസ്റ്റർ അഞ്ജലി പോളും മകന്‍ ആഷേറും വാഹനാപകടത്തിൽ സന്നിധിയിൽ ചേർക്കപ്പെട്ടു. തമിഴ്നാട്ടിൽ ഈ റോഡിൽ വച്ചാണ് അപകടം ഉണ്ടായത്. “നല്ല പോർ പൊരുതു ഓട്ടം തികച്ചു വിശ്വാസം കാത്തു ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു”. പന്തളം അപ്പോസ്‌തോലിക് സഭയുടെ പാസ്റ്റര്‍ പാസ്റ്റര്‍ ജിജോയുടെ ഭാര്യയും പ്രസിദ്ധ സുവിശേഷ പ്രസംഗകയുമായ സിസ്റ്റര്‍ അജ്ഞലി പോളും മകന്‍ ആഷേറും അപകടത്തില്‍ മരിച്ചു. ഓഗസ്റ്റ് 9 […]

Continue Reading