മ്യാന്‍മറില്‍ 18 മാസത്തിനിടയില്‍ 60 ചര്‍ച്ചുകള്‍ തകര്‍ത്തു

Articles Breaking News Global

മ്യാന്‍മറില്‍ 18 മാസത്തിനിടയില്‍ 60 ചര്‍ച്ചുകള്‍ തകര്‍ത്തു
കച്ചിന്‍ ‍: പട്ടാള ഭരണം തുടരുന്ന മ്യാന്‍മറില്‍ (ബര്‍മ്മ) കഴിഞ്ഞ 18 മാസത്തിനിടയില്‍ ക്രൈസ്തവരുടെ 60 ആരാധനാലയങ്ങള്‍ സൈന്യം തകര്‍ക്കുകയുണ്ടായി.

തകര്‍ത്ത ക്രിസ്ത്യാന്‍ ആരാധനാലയങ്ങള്‍ നിന്ന സ്ഥലത്ത് ചിലയിടങ്ങളില്‍ ബുദ്ധമത പഗോഡകള്‍ (ക്ഷേത്രങ്ങള്‍ ‍) നിര്‍മ്മിക്കുകയും ചെയ്തു. ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാന്‍മറില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമാണ് കൂടുതല്‍ അതിക്രമങ്ങളും നീതി നിഷേധങ്ങളും ഉണ്ടാകുന്നത്. അതിക്രമങ്ങള്‍ കൂടുതലും നടക്കുന്നത് കച്ചിന്‍ സംസ്ഥാനത്താണ്.

കച്ചിനിലെ ജനസംഖ്യയില്‍ 95 ശതമാനവും ക്രൈസ്തവരാണ്. ഇവിടത്തെ ജനങ്ങള്‍ ഭൂരിഭാഗവും ആദിവാസി വിഭാഗത്തില്‍നിന്നുമുള്ളവരാണ്.

പട്ടാളം ബോംബിങ്ങിലാണ് ചര്‍ച്ചുകള്‍ തകര്‍ക്കുന്നത്. കൂടാതെ ക്രൈസ്തവ പുരോഹിതന്മാരെയും പാസ്റ്റര്‍മാരെയും വിശ്വാസികളെയും ഉപദ്രവിക്കുകയും അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കുകയും ചയ്യുന്നത് പതിവാണ്. ക്രൈസ്തവരുടെ ഭവനങ്ങളും അഗ്നിക്കിരയാക്കാറുണ്ട്.

മ്യാന്‍മറില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്. പീഢനങ്ങളെ തുടര്‍ന്ന് ക്രൈസ്തവര്‍ കൂട്ടത്തോടെ പാലായനം ചെയ്യുകയാണ്. രണ്ടായിരത്തോളം ക്രൈസ്തവര്‍ കാടുകളില്‍ അഭയാര്‍ത്ഥികളായ കഴിയുന്നു.

മറ്റൊരു ന്യൂനപക്ഷ വിഭാഗമായ മുസ്ളീം റോഹിംഗ്യകള്‍ക്കും മ്യാന്‍മറില്‍ പീഢനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നു. 7 ലക്ഷം റോഹിംഗ്യകള്‍ മ്യാന്‍മര്‍ വിട്ട് അയല്‍ രാഷ്ട്രങ്ങളില്‍ അഭയം തേടി. എന്നാല്‍ ക്രൈസ്തവര്‍ക്കു അയല്‍ രാഷ്ട്രങ്ങളിലേക്കു പോകുവാനുള്ള അനുകൂല സാഹചര്യങ്ങള്‍ ഇല്ല.

മ്യാന്‍മറിന്റെ അയല്‍ രാഷ്ട്രങ്ങള്‍ ബംഗ്ളാദേശ്, ചൈന, ഇന്ത്യ തുടങ്ങിയവയാണ്. ആയതിനാല്‍ ക്രൈസ്തവര്‍ കടുത്ത പീഢനങ്ങളെ അതിജീവിച്ച് മാതൃ രാഷ്ട്രത്തില്‍ കഴിയാനാണ് വിധി. എങ്കിലും അവരുടെ ധീരമായ ക്രൈസ്തവ വിശ്വാസം മുറുകെ പിടിക്കുകയാണ്.

Comments are closed.