യേശുവിനെ ഉപേക്ഷിക്കു, അല്ലെങ്കില്‍ മരിക്കൂ; പാസ്റ്റര്‍ക്കും വിശ്വാസികള്‍ക്കും ക്രൂര മര്‍ദ്ദനം

യേശുവിനെ ഉപേക്ഷിക്കു, അല്ലെങ്കില്‍ മരിക്കൂ; പാസ്റ്റര്‍ക്കും വിശ്വാസികള്‍ക്കും ക്രൂര മര്‍ദ്ദനം

യേശുവിനെ ഉപേക്ഷിക്കു, അല്ലെങ്കില്‍ മരിക്കൂ; പാസ്റ്റര്‍ക്കും വിശ്വാസികള്‍ക്കും ക്രൂര മര്‍ദ്ദനം ബിജാപൂര്‍ ‍: ഛത്തീസ്ഗഢില്‍ ഞായറാഴ്ച സഭായോഗം നടക്കുന്നതിനിടയില്‍ ഒരു സംഘം വര്‍ഗ്ഗീയവാദികളെത്തി പാസ്റ്റേറേയും വിശ്വാസികളെയും ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കി. ഫെബ്രുവരി 3-ന് ബിജാപൂര്‍ ജില്ലയിലെ ചോട്ടി മാര്‍ക്കലി ഗ്രാമത്തിലാണ് സംഭവം. സ്ഥലവാസിയായ മംഗ്ളുവിന്റെ വീട്ടില്‍വച്ച് രാവിലെ 10 മണിക്ക് നടന്ന ആരാധനയ്ക്കിടയില്‍ ഒരു സംഘം സുവിശേഷ വിരോധികളെത്തി ആക്രമണം അഴിച്ചു വിടുകയായിരുന്നു. പാസ്റ്റര്‍ ജയ്റാം നടത്തുന്ന സഭായോഗം നടക്കുന്നതിനിടയില്‍ സംഘം ആരാധന നടക്കുന്ന മുറിക്കുള്ളിലേക്കു അതിക്രമിച്ചു […]

Continue Reading
വടക്കന്‍ കൊറിയ: മിഷണറിമാര്‍ക്ക് സാധിക്കാത്ത സുവിശേഷ ദൌത്യം ക്രിസ്ത്യന്‍ റേഡിയോ ചെയ്യുന്നു

വടക്കന്‍ കൊറിയ: മിഷണറിമാര്‍ക്ക് സാധിക്കാത്ത സുവിശേഷ ദൌത്യം ക്രിസ്ത്യന്‍ റേഡിയോ ചെയ്യുന്നു

വടക്കന്‍ കൊറിയ: മിഷണറിമാര്‍ക്ക് സാധിക്കാത്ത സുവിശേഷ ദൌത്യം ക്രിസ്ത്യന്‍ റേഡിയോ ചെയ്യുന്നു സോള്‍ ‍: വടക്കന്‍ കൊറിയ എന്ന നിരീശ്വരവാദ മതാധിപത്യ രാഷ്ട്രത്തില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് ദൈവം ഇപ്പോള്‍ ശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മാധ്യമം ക്രിസ്ത്യന്‍ റേഡിയോയാണ്. മിഷണിമാര്‍ക്ക് വടക്കന്‍ കൊറിയയില്‍ പ്രവേശനം പോലുമില്ല. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരെ ഭരണകൂടം അറസ്റ്റു ചെയ്ത് ക്രൂരമായി പീഢിപ്പിക്കുമ്പോള്‍ ദൈവം മറ്റൊരു മാധ്യമം ഉപയോഗിക്കുന്നത് പതിനായിരക്കണക്കിനു ആത്മാക്കള്‍ക്ക് ആശ്വസവും അനുഗ്രഹവും ആയിക്കൊണ്ടിരിക്കുകയാണ്. എഫ്.ഇ.ബി.സി. എന്ന റേഡിയോയിലൂടെ തെക്കന്‍ കൊറിയ അതിര്‍ത്തിയില്‍നിന്നും ക്രിസ്തീയ […]

Continue Reading
ഒരു കുടുംബത്തിനുവേണ്ടി സഭ 96 ദിവസം പ്രാര്‍ത്ഥിച്ചു; രാജ്യ തീരുമാനം മാറ്റി മറിച്ചു

ഒരു കുടുംബത്തിനുവേണ്ടി സഭ 96 ദിവസം പ്രാര്‍ത്ഥിച്ചു; രാജ്യ തീരുമാനം മാറ്റി മറിച്ചു

ഒരു കുടുംബത്തിനുവേണ്ടി സഭ 96 ദിവസം പ്രാര്‍ത്ഥിച്ചു; രാജ്യ തീരുമാനം മാറ്റി മറിച്ചു ഹാഗിയു: ദൈവമക്കളുടെ നിരന്തരമായ പ്രാര്‍ത്ഥനയും ആരാധനയുംകൊണ്ട് ഭരണകൂടത്തിന്റെ തീരുമാനങ്ങളെ മാറ്റി മറിച്ച നിരവധി സംഭവങ്ങള്‍ ബൈബിളില്‍ കാണുവാന്‍ സാധിക്കുന്നു. അതിലൊരു സംഭവം നെതര്‍ലാന്റിലുമുണ്ടായി. ഒരൊറ്റ കുടുംബത്തിനുവേണ്ടി ദൈവമക്കള്‍ ഒരുമിച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍ രാജ്യത്തിന്റെ ഭരണാധികാരികള്‍ക്കു തീരുമാനം മാറ്റേണ്ടിവന്നതാണ് വാര്‍ത്തയായത്. അര്‍മേനിയന്‍ സ്വദേശിയായ ഹയാര്‍പി തമ്രാസിയന്‍ (21) എന്ന യുവതിയും കുടുംബവുമാണ് ദൈവസന്നിധിയിലെത്തിയ പ്രാര്‍ത്ഥനയുടെ മറുപടിക്കര്‍ഹരായവര്‍ ‍. തമ്രാസിനും കുടുംബവും 9 വര്‍ഷം മുമ്പാണ് അര്‍മേനിയായില്‍നിന്നും […]

Continue Reading
അമേരിക്കയില്‍ 500 ജയില്‍ അന്തേവാസികള്‍ രക്ഷിക്കപ്പെട്ടു

അമേരിക്കയില്‍ 500 ജയില്‍ അന്തേവാസികള്‍ രക്ഷിക്കപ്പെട്ടു

അമേരിക്കയില്‍ 500 ജയില്‍ അന്തേവാസികള്‍ രക്ഷിക്കപ്പെട്ടു ഡാളസ്: അമേരിക്കയില്‍ ഒരു മെഗാചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ജയിലില്‍ നടത്തിയ സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഫലമായി സ്ത്രീകളും പുരുഷന്മാരുമായി 500 അന്തേവാസികള്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി ഹൃദയത്തില്‍ സ്വീകരിച്ചു. ടെക്സാസില്‍ ഡാളസിലെ മെഗാചര്‍ച്ചായ ഗേറ്റ് വേ ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്ററായ റോബര്‍ട്ട് മോറിസ് ജനുവരി 3-ന് ഞായറാഴ്ച നടത്തുന്ന സഭായോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 30,000 അംഗങ്ങളുള്ള സഭയാണ് ഗേറ്റ് വേ ചര്‍ച്ച്. ജയില്‍ അനേതാവാസികളോട് സുവിശേഷം പങ്കുവെയ്ക്കാനും അവര്‍ക്ക് ആരാധിക്കുവാനും ആന്‍ഡേഴ്സണ്‍ കൌണ്ടിയിലെ […]

Continue Reading
"ഞാന്‍ ദിവസവും പ്രാര്‍ത്ഥനകളില്‍ അന്യഭാഷകളില്‍ സംസാരിക്കും''

“ഞാന്‍ ദിവസവും പ്രാര്‍ത്ഥനകളില്‍ അന്യഭാഷകളില്‍ സംസാരിക്കും”

“ഞാന്‍ ദിവസവും പ്രാര്‍ത്ഥനകളില്‍ അന്യഭാഷകളില്‍ സംസാരിക്കും” കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് കാന്റര്‍ബറി: ദിവസവും 5 മണിക്കു തുടങ്ങുന്ന പ്രഭാത പ്രാര്‍ത്ഥനകളില്‍ ഞാന്‍ അന്യഭാഷകളില്‍ സംസാരിക്കാറുണ്ടെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടിന്റെ പരമോന്നത അദ്ധ്യക്ഷന്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി പ്രീമിയം ക്രിസ്ത്യന്‍ റേഡിയോയിലൂടെയാണ് തന്റെ ആത്മീക രഹസ്യം വെളിപ്പെടുത്തിയത്. എന്റെ പ്രഭാത പ്രാര്‍ത്ഥനയോടെ എന്റെ ദിവസം ആരംഭിക്കുന്നു. ഇത് വ്യക്തിപരമായ പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥനാ സമയത്ത് ഞാന്‍ പരിശുദ്ധാത്മാവില്‍ നിറഞ്ഞ് അന്യഭാഷകളില്‍ സംസാരിക്കാറുണ്ട്. എന്നമാല്‍ മറ്റു പൊതു പ്രാര്‍ത്ഥനകളില്‍ […]

Continue Reading
കുട്ടികളില്‍ അക്രമ വാസന കൂടുന്നു, പബ്ജി ഗെയിം നിരോധിക്കണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍

കുട്ടികളില്‍ അക്രമ വാസന കൂടുന്നു, പബ്ജി ഗെയിം നിരോധിക്കണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍

കുട്ടികളില്‍ അക്രമ വാസന കൂടുന്നു, പബ്ജി ഗെയിം നിരോധിക്കണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അഹമ്മദാബാദ്: കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്ന ഓണ്‍ലൈന്‍ ഗെയിം പബ്ജി കുട്ടികളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. ഗെയിം കളിക്ക് അടിമകളാകുന്ന കുട്ടികളില്‍ ചിലര്‍ പഠനം ഉഴപ്പുകയും അക്രമ വാസന പ്രകടിപ്പിക്കുന്ന മാനസിക അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്ന അവസ്ഥ സൃഷ്ടിക്കുന്നതിനാല്‍ പബ്ജി ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് സര്‍ക്കാര്‍ രംഗത്തു വന്നു. മാതാപിതാക്കളെയും സഹോദരങ്ങളെയും കൊലപ്പെടുത്താനുള്ള മാനസിക നില സൃഷ്ടിക്കുന്നത് ഉള്‍പ്പെടെയുള്ള ഗുരുതര […]

Continue Reading
ജമ്മുവില്‍ സഭായോഗത്തില്‍ മതഭ്രാന്തരുടെ ആക്രമണം, പാസ്റ്റര്‍ക്ക് പരിക്കേറ്റു

ജമ്മുവില്‍ സഭായോഗത്തില്‍ മതഭ്രാന്തരുടെ ആക്രമണം, പാസ്റ്റര്‍ക്ക് പരിക്കേറ്റു

ജമ്മുവില്‍ സഭായോഗത്തില്‍ മതഭ്രാന്തരുടെ ആക്രമണം, പാസ്റ്റര്‍ക്ക് പരിക്കേറ്റു ജമ്മുസിറ്റി: ജമ്മുവില്‍ ഞായറാഴ്ച ആരാധന നടക്കുന്നതിനിടയില്‍ പുറത്തുനിന്നെത്തിയ മതഭ്രാന്തന്മാരായ ഒരു കൂട്ടം ആളുകളുടെ ആക്രമണത്തില്‍ പാസ്റ്റര്‍ക്കു പരിക്കേറ്റു. ജനുവരി 20-ന് ജമ്മു നഗരത്തിലുള്ള ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ചിലാണ് ആക്രമണമുണ്ടായത്. രാവിലെ ആരാധന പുരോഗമിക്കുന്നതിനിടയില്‍ 11.30-ന് പരിചയമില്ലാത്ത ഒരു യുവാവ് സഭാ ഹാളിനുള്ളില്‍ കടന്നു വന്ന് വീഡിയോ പിടിക്കുന്നത് പാസ്റ്റര്‍ സുനില്‍ സോണ്‍ട്ര ശ്രദ്ധിക്കാനിടയായി. ഇയാള്‍ പാസ്റ്ററെ പുറത്തേക്കു തല്ളിയിട്ടു. ഈ സമയം പുറത്തു 50 ഓളം വരുന്ന സംഘങ്ങള്‍ […]

Continue Reading
സാമ്പത്തിക ബുദ്ധിമുട്ട്: അവിവാഹിത പെന്‍ഷന്‍ വേണമെന്ന് കന്യാസ്ത്രീകള്‍

സാമ്പത്തിക ബുദ്ധിമുട്ട്: അവിവാഹിത പെന്‍ഷന്‍ വേണമെന്ന് കന്യാസ്ത്രീകള്‍

സാമ്പത്തിക ബുദ്ധിമുട്ട്: അവിവാഹിത പെന്‍ഷന്‍ വേണമെന്ന് കന്യാസ്ത്രീകള്‍ തിരുവനന്തപുരം: അവിവാഹിത പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരത്ത് കന്യാസ്ത്രീകള്‍ രംഗത്തുവന്നു. മുട്ടട സെന്റ് ആന്‍സ് കോണ്‍വന്റിലെ വയോധികരായ കന്യാസ്ത്രീകളാണ് അപേക്ഷയുമായി തിരുവനന്തപുരം കോര്‍പ്പറേഷനെ സമീപിച്ചത്. തങ്ങള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും മരുന്നിനും മറ്റുമായി നല്ല ചെലവു വരുന്നുണ്ടെന്നും അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ തങ്ങള്‍ക്കും അനുവദിക്കണമെന്ന് ഇവര്‍ അപേക്ഷയില്‍ ആവശ്യപ്പെടുന്നു. 60 വയസ്സു കഴിഞ്ഞ കന്യാസ്ത്രീക്കു നിലവില്‍ വാര്‍ദ്ധ്യക്യ പെന്‍ഷന്‍ നല്‍കി വരുന്നുണ്ട്. പ്രത്യേക സാഹചര്യങ്ങള്‍ മൂലം വിവാഹിതരാകാന്‍ സാധിക്കാത്തവര്‍ക്ക് പ്രതിമാസം 1100 […]

Continue Reading
മതപരമായ ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് ചൈന

മതപരമായ ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് ചൈന

മതപരമായ ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് ചൈന ഷിങ്തായി: ക്രൈസ്തവരെ ലക്ഷ്യം വച്ചുകൊണ്ട് അടിച്ചമര്‍ത്തല്‍ ന്യായങ്ങള്‍ വേഗത്തിലാക്കി ചൈനീസ് അധികാരികള്‍. നഴ്സറി മുതല്‍ 12-ാം ക്ലാസ്സ് വരെയുള്ള കുട്ടികളെ ആരാധനാ സ്ഥലങ്ങളിലോ മതചടങ്ങുകള്‍ നടത്തുന്ന സ്ഥലങ്ങളിലോ പങ്കെടുപ്പിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള തുറന്ന ഉത്തരവ് പുറത്തിറക്കി. ഹിബേയ് പ്രവിശ്യയിലെ ഷിങ്തായിയില്‍ റിലിജിയന്‍സ് ആന്റ് എജ്യൂക്കേഷന്‍ വകുപ്പ് ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിക്കഴിഞ്ഞു. എല്ലാ മതക്കാരെയും ഉദ്ദേശിച്ചാണെങ്കിലും ക്രൈസ്തവരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. കുട്ടികള്‍ മാതാപിതാക്കള്‍ക്കൊപ്പം ആരാധനാ സ്ഥങ്ങളിലും മറ്റ് […]

Continue Reading
പുറത്തുനിന്നുള്ള ക്രൈസ്തവര്‍ ഗ്രാമത്തില്‍ കടക്കരുത്, ഗുജറാത്തില്‍ ബോര്‍ഡുകളും ബാനറുകളും

പുറത്തുനിന്നുള്ള ക്രൈസ്തവര്‍ ഗ്രാമത്തില്‍ കടക്കരുത്, ഗുജറാത്തില്‍ ബോര്‍ഡുകളും ബാനറുകളും

പുറത്തുനിന്നുള്ള ക്രൈസ്തവര്‍ ഗ്രാമത്തില്‍ കടക്കരുത്, ഗുജറാത്തില്‍ ബോര്‍ഡുകളും ബാനറുകളും നവസരി: “പുറത്തുനിന്നുള്ള ക്രൈസ്തവര്‍ ഈ ഗ്രാമത്തില്‍ കയറിന്നത് നിരോധിച്ചിരിക്കുന്നു” ഇത് ആരെങ്കിലും വാക്കാല്‍ അറിയിച്ചതല്ല, ഒരു ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ ബോര്‍ഡുകളിലും, ബാനറുകളിലും കാണുന്ന മുന്നറിയിപ്പാണിത്. മതേതര രാഷ്ട്രമെന്ന് അഭിമാനം കൊള്ളുന്ന ഇന്ത്യയിലെ ഒരു ഹിന്ദു ഗോത്രവര്‍ഗ്ഗക്കാര്‍ കൂടുതലായി താമസിക്കുന്ന ഒരു ഗ്രാമത്തിലാണ് ലജ്ജാകരമായ സംഭവം ഉണ്ടായത്. ഗുജറാത്തിലെ നവസരി ജില്ലയിലെ ഗന്ദേവ ഗ്രാമത്തിലാണ് ഇന്ത്യന്‍ പൌരന്മാരായ ക്രൈസ്തവര്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പു ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചിരിക്കുന്നത്. ഹരിപുര […]

Continue Reading