സാമ്പത്തിക ബുദ്ധിമുട്ട്: അവിവാഹിത പെന്‍ഷന്‍ വേണമെന്ന് കന്യാസ്ത്രീകള്‍

സാമ്പത്തിക ബുദ്ധിമുട്ട്: അവിവാഹിത പെന്‍ഷന്‍ വേണമെന്ന് കന്യാസ്ത്രീകള്‍

Breaking News India Kerala

സാമ്പത്തിക ബുദ്ധിമുട്ട്: അവിവാഹിത പെന്‍ഷന്‍ വേണമെന്ന് കന്യാസ്ത്രീകള്‍
തിരുവനന്തപുരം: അവിവാഹിത പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരത്ത് കന്യാസ്ത്രീകള്‍ രംഗത്തുവന്നു.

മുട്ടട സെന്റ് ആന്‍സ് കോണ്‍വന്റിലെ വയോധികരായ കന്യാസ്ത്രീകളാണ് അപേക്ഷയുമായി തിരുവനന്തപുരം കോര്‍പ്പറേഷനെ സമീപിച്ചത്. തങ്ങള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും മരുന്നിനും മറ്റുമായി നല്ല ചെലവു വരുന്നുണ്ടെന്നും അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ തങ്ങള്‍ക്കും അനുവദിക്കണമെന്ന് ഇവര്‍ അപേക്ഷയില്‍ ആവശ്യപ്പെടുന്നു.

60 വയസ്സു കഴിഞ്ഞ കന്യാസ്ത്രീക്കു നിലവില്‍ വാര്‍ദ്ധ്യക്യ പെന്‍ഷന്‍ നല്‍കി വരുന്നുണ്ട്. പ്രത്യേക സാഹചര്യങ്ങള്‍ മൂലം വിവാഹിതരാകാന്‍ സാധിക്കാത്തവര്‍ക്ക് പ്രതിമാസം 1100 രൂപയാണ് പെന്‍ഷനായി സര്‍ക്കാര്‍ നല്‍കി വരുന്നത്.

അതുകൊണ്ടുതന്നെ കന്യാസ്ത്രീകളുടെ ഈ അപേക്ഷയിന്മേല്‍ കോര്‍പ്പറേഷനു സര്‍ക്കാരിന്റെ ഉപദേശം തേടേണ്ടി വരും. മതപരമായ വിശ്വാസത്തിന്റെ ഭാഗമായി മനഃപൂര്‍വ്വം വിവാഹം കഴിക്കാതിരുന്ന ഇവര്‍ അവിവാഹിക പെന്‍ഷന് അര്‍ഹരോണോ എന്ന് പരിശോധിക്കേണ്ടിവരുമെന്ന് കോര്‍പ്പറേഷന്‍ മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു. നിലവില്‍ ഇവരുടെ സന്യാസ സഭയാണ് പ്രായമായ കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും ചെലവിനായി പണം നല്‍കി വരുന്നത്.

ആദ്യമായാണ് ഇത്തരമൊരു ആവശ്യവുമായി കന്യാസ്ത്രീകള്‍ രംഗത്തു വരുന്നത്. എന്നാല്‍ കന്യാസ്ത്രീകളുടെ ഈ ആവശ്യത്തെ ലത്തീന്‍ കത്തോലിക്കാ സഭ ശക്തമായി എതിര്‍ക്കുകയാണ്. ആരുടെയോ പ്രേരണയാല്‍ ഉയര്‍ത്തിയ ആവശ്യമാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും ലത്തീന്‍ സഭ തിരുവനന്തപുരത്തെ അതിരൂപതാ അധികൃതരുടെ നിലപാട്.