ജമ്മുവില്‍ സഭായോഗത്തില്‍ മതഭ്രാന്തരുടെ ആക്രമണം, പാസ്റ്റര്‍ക്ക് പരിക്കേറ്റു

ജമ്മുവില്‍ സഭായോഗത്തില്‍ മതഭ്രാന്തരുടെ ആക്രമണം, പാസ്റ്റര്‍ക്ക് പരിക്കേറ്റു

Breaking News India

ജമ്മുവില്‍ സഭായോഗത്തില്‍ മതഭ്രാന്തരുടെ ആക്രമണം, പാസ്റ്റര്‍ക്ക് പരിക്കേറ്റു
ജമ്മുസിറ്റി: ജമ്മുവില്‍ ഞായറാഴ്ച ആരാധന നടക്കുന്നതിനിടയില്‍ പുറത്തുനിന്നെത്തിയ മതഭ്രാന്തന്മാരായ ഒരു കൂട്ടം ആളുകളുടെ ആക്രമണത്തില്‍ പാസ്റ്റര്‍ക്കു പരിക്കേറ്റു.

ജനുവരി 20-ന് ജമ്മു നഗരത്തിലുള്ള ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ചിലാണ് ആക്രമണമുണ്ടായത്. രാവിലെ ആരാധന പുരോഗമിക്കുന്നതിനിടയില്‍ 11.30-ന് പരിചയമില്ലാത്ത ഒരു യുവാവ് സഭാ ഹാളിനുള്ളില്‍ കടന്നു വന്ന് വീഡിയോ പിടിക്കുന്നത് പാസ്റ്റര്‍ സുനില്‍ സോണ്‍ട്ര ശ്രദ്ധിക്കാനിടയായി. ഇയാള്‍ പാസ്റ്ററെ പുറത്തേക്കു തല്ളിയിട്ടു. ഈ സമയം പുറത്തു 50 ഓളം വരുന്ന സംഘങ്ങള്‍ പാസ്റ്ററെ മര്‍ദ്ദിക്കുവാന്‍ തുടങ്ങി. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണം.

ഉടന്‍തന്നെ വിശ്വാസികള്‍ ഇടപെട്ടു. ഇവിടെ മതപരിവര്‍ത്തനം നടത്തുന്നില്ലെന്നു പറഞ്ഞു. ഇതു വിശ്വസിക്കാതെ അക്രമികള്‍ പാസ്റ്ററെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. വീണ്ടു ആക്രമിക്കുവാന്‍ ഉള്ള ശ്രമത്തിനിടയില്‍ പാസ്റ്ററുടെ ഭാര്യ രവീന്ദര്‍ കൌര്‍ തടയുവാന്‍ ശ്രമിച്ചു. നെറ്റിയില്‍ സിന്ദൂരമോ പൊട്ടോ തൊടാത്തതിനു കൌറിനെ അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തു.

അക്രമികള്‍ പാസ്റ്ററുടെ സഹോദരന്റെ 8 വയസ്സുള്ള മകനെയും മര്‍ദ്ദിച്ചു. ഇതിനിടയില്‍ വിശ്വാസികള്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തിയാണ് പാസ്റ്റെയും വിശ്വാസികളെയും രക്ഷിച്ചത്. പിന്നീട് പാസ്റ്റര്‍ സുനില്‍ ബക്ക്ഷി നഗറിലെ പ്രാദേശിക ആശുപത്രിയില്‍ ചികിത്സ തേടി. ഈ സഭയുടെ ആരാധന ആനന്ദ് റാം എന്ന വിശ്വാസിയുടെ വീട്ടില്‍വച്ചാണ് നടക്കുന്നത്. ഇവിടെ 65 വിശ്വാസികള്‍ കര്‍ത്താവിനെ ആരാധിക്കാനായി എത്തിയിരുന്നു.

Comments are closed.