ചര്‍ച്ചിലെ ബോംബു സ്ഫോടനം; മരണത്തെ അതിജീവിച്ച് രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍

Breaking News Top News

ചര്‍ച്ചിലെ ബോംബു സ്ഫോടനം; മരണത്തെ അതിജീവിച്ച് രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ചര്‍ച്ച് വളപ്പില്‍ അക്രമി എറിഞ്ഞ ബോംബു സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്നു പിഞ്ചു കുട്ടികള്‍ മരണത്തെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്കു മടങ്ങി വന്നതിന് ദൈവത്തിന് സ്തോത്രം പറയുകയാണ് മാതാപിതാക്കള്‍ ‍.

 

2016 നവംബര്‍ 13-ന് ഞായറാഴ്ച ഇന്തോനേഷ്യയിലെ കിഴക്കന്‍ കളിമണ്ടന്‍ പ്രവിശ്യയിലെ കിഴക്കന്‍ ബോര്‍ണിയോയിലെ സമറിബായിലെ ചര്‍ച്ചിലെ ആരാധനയ്ക്കായി കടന്നുവന്നവര്‍ക്കുനേരെ ജുഹാണ്ടബിന്‍ എന്ന മുസ്ളീം യുവാവ് പെട്രോള്‍ ബോംബെറിയുകയായിരുന്നു.

 

ഇയാള്‍ ‘ജിഹാദിന്റെ വഴി’ എന്നു രേഖപ്പെടുത്തിയ കറുത്ത ടീഷര്‍ട്ടു ധരിച്ചിരുന്നു. സ്ഫോടനത്തില്‍ രണ്ടു വയസുകാരി ഇന്റാന്‍ ബഞ്ചമഹര്‍ കൊല്ലപ്പെടുകയും, അനിറ്റ സിഹോടങ് (3) എന്ന പെണ്‍കുട്ടിയ്ക്കും, അതിവാറോ സിനാഹ (5) എന്ന ആണ്‍കുട്ടിയ്ക്കും, ട്രിനിറ്റി എന്ന 5 വയസ്സുകാരിക്കും ഗുരുതര പരിക്കേറ്റിരുന്നു.

 

തലയ്ക്കും മുഖത്തിനും ശരീരമാസകലവും പരിക്കേറ്റ ഇവരെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ച് വിദഗ്ദ്ധ ചികിത്സയ്ക്കു വിധേയരാക്കിയതിനാലും ദൈവത്തിന്റെ അത്ഭുത കരം തൊട്ടതിനാലും മരണത്തില്‍നിന്നും ജീവിതത്തിലേക്കു തിരിച്ചു വരികയായിരുന്നു. അനിറ്റയുടെ മാതാവ് ടെറ്റിയും, പിതാവ് ജാക്സണും തങ്ങളുടെ മകള്‍ക്ക് ജീവിതം തിരിച്ചു നല്‍കിയ ദൈവത്തിനു എത്ര നന്ദി പറഞ്ഞാലും മതിവരില്ല എന്നു പറയുന്നു.

 

അല്‍വാറോ സിനാഹയ്ക്ക് 4 മാസത്തിനിടയില്‍ 17 ഓപ്പറേഷനുകള്‍ക്ക് വിധേയയാക്കേണ്ടിവന്നു. മാതാവ് നൊവിറ്റയും പിതാവ് ഹോട്ഡിമാനും തങ്ങളുടെ മകനെ തിരിച്ചു കിട്ടിയതില്‍ ദൈവത്തിനു നന്ദി പറയുന്നു. ട്രിനിറ്റിയുടെ മാതാവ് സാറിനാ ഗുല്‍ട്ടയും കുടുംബവും ദൈവത്തിനു സ്തോത്രം പറയുന്നു. ട്രിനിറ്റിയുടെ വിദഗ്ദ്ധ ചികിത്സയ്ക്കായി കുട്ടിയെ ചൈനയിലേക്കു കൊണ്ടുപോകുന്നു.

Leave a Reply

Your email address will not be published.