നവാപൂർ കൺവൻഷൻ നവം. 12 മുതൽ

നവാപൂർ കൺവൻഷൻ നവം. 12 മുതൽ
നവാപൂർ കൺവൻഷൻ നവം. 12 മുതൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
മരുഭൂമിയുടെ അപ്പോസ്തോലനായിരുന്ന ഡോ. തോമസ് മാത്യു തുടക്കം കുറിച്ച നവാപൂർ കൺവൻഷൻ ഭാരതത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.

നവാപൂർ കൺവൻഷൻ നവം. 12 മുതൽ
നവാപൂർ: ഉത്തരഭാരതത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ നവാപൂർ കൺവൻഷൻ നവംബർ 12 മുതൽ 15 വരെ മഹാരാഷ്ട്രയിലെ നന്ദൂർബാം ജില്ലയിൽപ്പെട്ട നവാപൂർ ഫിലദൽഫിയ കൺവൻഷൻ സെന്ററിൽ നടക്കും.

നവംബർ 12 ന് രാവിലെ 8 ന് ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ ജനറൽ ഓവർസിയർ റവ. ജോയി പുന്നൂസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ നൂറുദീൻ മുള്ള, റെജി മാത്യു, ഡോ. റോജി ജെ. ജോർജ് എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.

ഫിലദൽഫിയ ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കും. കൺവൻഷനോടനുബന്ധിച്ച് ശുശ്രൂഷക സമ്മേളനം, ഫിലദൽഫിയ ബൈബിൾ കോളജ് ബിരുദദാനം, മെഡിക്കൽ ക്യാമ്പ്, സഹോദരി സമ്മേളനം എന്നിവ നടക്കും.

മരുഭൂമിയുടെ അപ്പോസ്തോലനായിരുന്ന ഡോ. തോമസ് മാത്യു തുടക്കം കുറിച്ച നവാപൂർ കൺവൻഷൻ ഭാരതത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.

ഈ ആത്മീക സംഗമത്തിൻ്റെ സംഘാടകർ ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയാണ്. ഇന്ത്യയിലെ 1500ൽ പരം സഭകളിൽ നിന്നുമായി പതിനായിരക്കണക്കിന് വിശ്വാസികൾ കൺവൻഷനിൽ പങ്കെടുക്കും.

പാസ്റ്റർമാരായ റെജി തോമസ്, അനിൽ മാത്യൂ, ഏബ്രഹാം കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ കൺവെൻഷൻ്റെ ഒരുക്കങ്ങൾ ആരംഭിച്ചു.

വിവരങ്ങൾക്ക്: 09829666869

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
6 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!