വില്ലന്‍ ചുമയുടെ ശമനത്തിനു ആടലോടകം

വില്ലന്‍ ചുമയുടെ ശമനത്തിനു ആടലോടകം

വില്ലന്‍ ചുമയുടെ ശമനത്തിനു ആടലോടകം ആയുര്‍വേദത്തിലെയും നാട്ടുവൈദ്യത്തിലെയും പ്രധാനപ്പെട്ട ഒരു ദിവ്യ ഔഷധമാണ് ആടലോടകം. ഈ സസ്യത്തിന്റെ ഇല, പൂവ്, വേര് എന്നിവയ്ക്ക് അപാരമായ ഔഷധഗുണമുണ്ട്. ചുമ, തുമ്മല്‍ ‍, കഫക്കെട്ട്, ശ്വാസം മുട്ടല്‍ ‍, ആസ്ത്മ എന്നിവയ്ക്കും, പനി, ഛര്‍ദ്ദി, വായുക്ഷോഭം, വയറുവേദന എന്നിവയ്ക്കും ഉത്തമ ഔഷധമാണ്. ആടലോടകത്തിന്റെ ഇടിച്ചു പിഴിഞ്ഞ നീര് പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ ശ്വാസം മുട്ടല്‍ ഇല്ലാതാകും. എത്ര പഴക്കമേറിയ പനിയും ചുമയും ആടലോടകം കഷായം പൂര്‍ണ്ണ ശമനം നല്‍കും. ചുമ […]

Continue Reading
ചുമയും കഫക്കെട്ടും മാറാന്‍ വീട്ടില്‍ത്തന്നെ പരിഹാരം

ചുമയും കഫക്കെട്ടും മാറാന്‍ വീട്ടില്‍ത്തന്നെ പരിഹാരം

ചുമയും കഫക്കെട്ടും മാറാന്‍ വീട്ടില്‍ത്തന്നെ പരിഹാരം ഏതു കാലാവസ്ഥയിലും മനുഷ്യനെ ബാധിക്കുന്ന ഒരു സാധാരണ രോഗമാണ് ചുമയും കഫക്കെട്ടും. ഈ ബുദ്ധിമുട്ടുകള്‍ അനുഭവിക്കാത്തവരായി ആരുമുണ്ടാവില്ല. പ്രത്യേകിച്ച് മഞ്ഞുകാലം തുടങ്ങിയതോടെ ചുമയും കഫക്കെട്ടും വര്‍ദ്ധിക്കുവാനും സാധ്യതയുണ്ട്. ഇവ രണ്ടിനും നമ്മുടെ വീട്ടില്‍ത്തന്നെ പരിഹാരമുണ്ട്. ഒന്നാമതായി ഏറ്റവും ലളിതമായ മാര്‍ഗ്ഗമാണ് ഉപ്പുവെള്ളം കവിള്‍ക്കൊള്ളുക എന്നുള്ളത്. എട്ട് ഔണ്‍സ് ചൂടുവെള്ളത്തില്‍ അര ടീസ്പൂണ്‍ ഉപ്പു ചേര്‍ക്കുക. ഈ വെള്ളം കവിള്‍ക്കൊള്ളുന്നത് ചുമയ്ക്കും കഫക്കെട്ടിനും തൊണ്ട വേദനയ്ക്കും ആശ്വാസം ലഭിക്കുന്നതിന് ഉതകും. എന്നാല്‍ […]

Continue Reading
വെണ്ടയ്ക്കായുടെ ഗുണ ഫലങ്ങള്‍

വെണ്ടയ്ക്കായുടെ ഗുണ ഫലങ്ങള്‍

വെണ്ടയ്ക്കായുടെ ഗുണ ഫലങ്ങള്‍ നമ്മുടെ ഭക്ഷണ വിഭവങ്ങളില്‍ പ്രധാനിയാണ് വെണ്ടയ്ക്ക. ശരീരത്തിലെമ്പാടും ഓക്സിജന്‍ എത്തിക്കുന്നതു രക്തത്തിലെ ഹീമോഗ്ളോബിനാണ്. ഹീമോഗ്ളോബിന്റെ ഉദ്പാദനം കൂടുന്നതോടെ രക്ത സഞ്ചാരവും മെച്ചപ്പെടുന്നു. വെണ്ടയ്ക്കായിലുള്ള ഇരുമ്പും ഫോളേറ്റും ഹീമോഗ്ളോബിന്റെ നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നു. ചര്‍മ്മത്തിനു തിളക്കവും സ്വാഭാവിക നിറവും നിലനിര്‍ത്താനാകുന്നു. ശിരോപരിതലത്തിലേക്കുള്ള രക്ത സഞ്ചാരം മെച്ചപ്പെടുത്തുന്നതു മുടി വളര്‍ച്ചയ്ക്കു സഹായകരമാണ്. താരന്റെ വളര്‍ച്ച, മുടി കൊഴിച്ചില്‍ എന്നിവ കുറയും. വീട്ടു വളപ്പില്‍ വിഷരഹിതമായി കൃഷി ചെയ്തു വിളയിച്ച വെണ്ടയ്ക്ക പച്ചയ്ക്കും കഴിക്കാവുന്നതാണ്. എണ്ണെയില്‍ വറുത്ത വിഭവങ്ങളിലൂടെയാണ് […]

Continue Reading

ചീരയുടെ ഗുണങ്ങളും ദോഷങ്ങളും

ചീരയുടെ ഗുണങ്ങളും ദോഷങ്ങളും ഇല വര്‍ഗ്ഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോഷക ഗുണങ്ങളുള്ള ഒരു പച്ചക്കറി സസ്യമാണ് ചീര. ജീവകം എ, സി, കെ എന്നിവയുടെയും ഇരുമ്പിന്റെയും നല്ല ഒരു കലവറയാണ് ചീരച്ചെടി. ഇന്ത്യയില്‍ വിവിധ തരം ചീരകള്‍ സാധാരണയായി കണ്ടുവരുന്നു. പെരുഞ്ചീര, മുള്ളന്‍ ചീര, ചെഞ്ചീര, ചെറുചീര, നീര്‍ച്ചീര, മധുരച്ചീര, പാലക് (ഉത്തരേന്ത്യയില്‍ കാണപ്പെടുന്ന ചീര) എന്നിവ അവയില്‍ ചിലതു മാത്രമാണ്. ചീരയില്‍ 23 കലോറി ഉണ്ട്. ഭാരം എടുക്കുകയാണെങ്കില്‍ 91.5% ജലം, 3.6% അന്നജം, 2.9% […]

Continue Reading

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ‍; മനുഷ്യരെ ക്യാന്‍സര്‍ ബാധിക്കില്ലെന്നു പഠനം

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ‍; മനുഷ്യരെ ക്യാന്‍സര്‍ ബാധിക്കില്ലെന്നു പഠനം ന്യുയോര്‍ക്ക്: മൊബൈല്‍ ഫോണുകള്‍ പുറത്തു വിടുന്ന റേഡിയോ ഫ്രീക്വന്‍സി റേഡിയേഷന്‍ മൂലം മനുഷ്യര്‍ക്ക് ക്യാന്‍സര്‍ ഉണ്ടാകില്ലെന്ന് പഠന റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ചു പഠനം നടത്തിയ ദ ഇന്റര്‍ നാഷണല്‍ കമ്മീഷന്‍ ഓഫ് നോണ്‍ അയണൈസിംഗ് റേഡിയേഷന്‍ പ്രോട്ടക്ക്ഷന്റെ റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. നേരത്തെ യു.എസ്. ദേശീയ ടോക്സികോളജി പ്രോഗ്രാം (എന്‍ ‍.ടി.പി.) യുടെ പഠനത്തില്‍ മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ എലികളില്‍ ക്യാന്‍സറിനു കാരണമാകുന്നതായി കണ്ടെത്തിയിരുന്നു. 10 […]

Continue Reading

കുരുമുളകിന്റെ സുഗന്ധ ഗുണങ്ങള്‍

കുരുമുളകിന്റെ സുഗന്ധ ഗുണങ്ങള്‍ കറുത്തപൊന്നായ കുരുമുളകിന്റെ ഗുണവിശേഷങ്ങള്‍ അനവധിയാണ്. നാം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചായയോ കാപ്പിയോ കുടിച്ചാണ് ആ ദിവസം തുടങ്ങുന്നത്. എന്നാല്‍ തിളപ്പിച്ചാറിയ ഒരു ഗ്ളാസ്സ് വെള്ളത്തില്‍ അല്‍പം കുരുമുളക് പൊടി ചേര്‍ത്തതോ, അല്ലെങ്കില്‍ കുരുമുളകിട്ടു തിളപ്പിച്ച ഒരു ഗ്ളാസ്സ് വെള്ളമോ കുടിക്കുകയാണെങ്കില്‍ ഇരട്ടി ആരോഗ്യ ഗുണങ്ങള്‍ നേടാനാകുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. കുരുമുളകുവെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഏറെയുണ്ട്. കുരുമുളക് ഉപയോഗിക്കുമ്പോള്‍ നാവിലെ രസമുകുളങ്ങള്‍ ഉദരത്തില്‍ കൂടുതല്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉദ്പ്പാദിപ്പിക്കാന്‍ പ്രേരണ ഉണ്ടാക്കുന്നു. ഈ […]

Continue Reading

തുളസിയില മികച്ച ദിവ്യ ഔഷധം

തുളസിയില മികച്ച ദിവ്യ ഔഷധം തുളസിച്ചെടികള്‍ ഇല്ലാത്ത വീടുകള്‍ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കുറവാണ്. ഉടമസ്ഥര്‍ അറിഞ്ഞുകൊണ്ടുതന്നെ നട്ടുവളര്‍ത്തി പരിപാലിക്കുന്ന ഈ ദിവ്യ ഔഷധച്ചെടിയുടെ ഗുണങ്ങള്‍ പലര്‍ക്കും അറിയാവുന്നതാണ്. രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താന്‍ തുളസിയില സഹായിക്കും. ശാസ്ത്രവും ഈ വസ്തുത അംഗീകരിക്കുന്നു. രോഗാണുക്കളോടു പൊരുതുന്ന ആന്റീബോഡികളുടെ ഉത്പാദനം മെച്ചപ്പെടുത്തുന്നതിനും തുളസിയില സഹായകരമെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. അണുക്കളെ നശിപ്പിക്കാനുള്ള തുളസിയിലയുടെ അപാര കഴിവാണ് വിവിധതരം വൈറസ് ബാധയില്‍നിന്നും ശരീരത്തെ സംരക്ഷിക്കുന്നത്. തുളസിയില ചവച്ചു കഴിക്കുന്നതു ശീലമാക്കിയാല്‍ പനിയും, ജലദോഷവും, ചുമയുമൊക്കെ വിട്ടുമാറും. […]

Continue Reading

ശരീരത്തില്‍ ഹീമോഗ്ളോബിന്‍ കുറയാന്‍ പാടില്ല

ശരീരത്തില്‍ ഹീമോഗ്ളോബിന്‍ കുറയാന്‍ പാടില്ല ശരീരത്തിലെ ഹീമോഗ്ളോബിന്റെ അളവ് കുറയുന്നത് ഗുരുതരമായ പ്രത്യാഖാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. എച്ച്.ബി. ഉല്‍പ്പാദനത്തിന് ഏറ്റവും അത്യാവശ്യ ഘടകമാണ് ഇരുമ്പ്. മനുഷ്യശരീരത്തിലേക്ക് നേരിട്ട് ആഗീരണം ചെയ്യപ്പെടാത്ത ഒരു ഘടകമാണ് ഇരുമ്പ്. ഇരുമ്പിന്റെ ആഗീരണം സുഗമമാക്കുന്നത് വിറ്റാമിന്‍ സിയാണ്. അതിനാല്‍ ഇരുമ്പ് അടങ്ങിയ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ക്കൊപ്പം വിറ്റാമിന്‍ സി അടങ്ങിയവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഓറഞ്ച് നാരങ്ങ, തക്കാളി, മുന്തിരി എന്നിവ വിറ്റാമിന്‍ സി കൂടിയവയാണ്. പച്ചനിറത്തിലുള്ള ഇലവര്‍ഗ്ഗങ്ങള്‍ ‍, കരള്‍ ‍, […]

Continue Reading

ഗള്‍ഫ് മലയാളികളില്‍ ഹൃദയാഘാതം മുലം മരിക്കുന്നവരുടെ എണ്ണം കൂടുന്നു

ഗള്‍ഫ് മലയാളികളില്‍ ഹൃദയാഘാതം മുലം മരിക്കുന്നവരുടെ എണ്ണം കൂടുന്നു മനാമ: ഗള്‍ഫ് മലയാളികളില്‍ ഹൃദയാഘാതംമൂലം മരിക്കുന്നവരുടെ എണ്ണം ബഹറിനില്‍ കൂടുന്നതായി റിപ്പോര്‍ട്ട്. ജൂലൈ മാസത്തില്‍ ഇതുവരെ പത്തോളം പേര്‍ മരിച്ചതായി വാര്‍ത്തകളുണ്ട്. ഇത് ഗള്‍ഫ് മലയാളികളെയും ബന്ധുക്കളെയും ആശങ്കയിലാക്കുന്നു. സ്വന്തം ആരോഗ്യത്തിലുള്ള അമിത വിശ്വാസവും ചിക്ത്സയ്ക്കുള്ള അലംഭാവവും ഹൃദയാഘാത മരണങ്ങളിലേക്കു നയിക്കുന്നതായാണു കണ്ടെത്തിയിരിക്കുന്നത്. കൊളസ്ട്രോളും, ഫാറ്റി ലിവറും, പ്രമേഹവും എല്ലാം പ്രവാസികളില്‍ പലരുടെയും ശാരീരികകത സ്ഥിതി വഷളാക്കിയിട്ടുണ്ട്. എന്നാല്‍ ചികിത്സിക്കുവാനുള്ള വൈമനസ്യവും സാമ്പത്തിക പ്രശ്നങ്ങളും പലരെയും അപകടത്തിലാക്കുന്നു. […]

Continue Reading

കപ്പ തീന്‍ മേശയില്‍ എത്തും മുമ്പ്

കപ്പ തീന്‍ മേശയില്‍ എത്തും മുമ്പ് മലയാളികളുടെ പ്രീയപ്പെട്ട ഭക്ഷണ പദാര്‍ത്ഥങ്ങളിലൊന്നാണ് കപ്പ. കപ്പ കഴിക്കുന്നതിനു മുമ്പ് പാചകത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യം വര്‍ദ്ധിപ്പിക്കുവാന്‍ മികച്ച ഭക്ഷണമാണ് കപ്പ. എന്നാല്‍ ഇത് കഴിക്കുമ്പോഴും പാചകം ചെയ്യുമ്പോഴും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കപ്പയില്‍ സയനൈഡ് അടങ്ങിയിട്ടുണ്ട്. വേവിക്കുമ്പോള്‍ വെള്ളം നന്നായി ഊറ്റിക്കളയുന്നതിന്റെ കാരണം ഇതുതന്നെയാണ്. പാത്ര തുറന്നുവെച്ച് കപ്പ പാചകം ചെയ്യുന്നതും വിഷാംശം അകറ്റാന്‍ സഹായിക്കുന്നു. തൈറോയ്ഡ്, പ്രമേഹം എന്നിവയുള്ളവര്‍ കപ്പ കഴിക്കരുത്. കപ്പയോടൊപ്പം മീനോ ഇറച്ചിയോ […]

Continue Reading