ലെബനോന്‍കാര്‍ ബൈബിളിലെ പുരാതന കനാന്യവംശക്കാരുടെ സന്തതിയെന്ന് ഗവേഷകര്‍

ലെബനോന്‍കാര്‍ ബൈബിളിലെ പുരാതന കനാന്യവംശക്കാരുടെ സന്തതിയെന്ന് ഗവേഷകര്‍ സിദോന്‍ ‍: ലെബനോന്‍ നിവാസികള്‍ പുരാതന കനാന്യ വംശക്കാരുടെ പിന്തുടര്‍ച്ചക്കാരെന്ന് ഗവേഷകര്‍ ‍. ലെബനോനിലെ പുരാതന നഗരമായ സിദോനില്‍ നിന്നും കണ്ടെടുത്ത 37,00 വര്‍ഷം മുമ്പു ജീവിച്ചിരുന്ന 5 പേരുടെ അസ്ഥികളില്‍ നടത്തിയ ഡി.എന്‍ ‍.എ. പരിശോധനയിലാണ് പുതിയ കണ്ടെത്തല്‍ ‍. അടുത്ത കാലത്ത് സിദോനില്‍നിന്നും പര്യവേഷക സംഘം 3700 വര്‍ഷം മുമ്പു ജീവിച്ചിരുന്ന പുരാതന കനാന്യ വംശക്കാരായ 5 പേരുടെ അസ്ഥികള്‍ മണ്ണിനടിയില്‍നിന്നും കണ്ടെടുത്തിരുന്നു. ഇപ്പോഴത്തെ ലെബനോന്‍ […]

Continue Reading

റുവാണ്ടയില്‍ സര്‍ക്കാര്‍ 7000 ചര്‍ച്ചുകള്‍ അടപ്പിച്ചു

റുവാണ്ടയില്‍ സര്‍ക്കാര്‍ 7000 ചര്‍ച്ചുകള്‍ അടപ്പിച്ചു കിഗാലി: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള പീഢനങ്ങള്‍ വര്‍ദ്ധിക്കുന്നു. രാജ്യത്ത് വിവിധയിടങ്ങളിലായി രണ്ടു മാസങ്ങള്‍ക്കിടയില്‍ വിവിധ ക്രൈസ്തവ സഭകളുടെ 7,000 ആരാധനാലയങ്ങളാണ് അധികാരികള്‍ അടച്ചു പൂട്ടിയത്. രാജ്യ തലസ്ഥാനമായ കിഗാലിയില്‍ മാത്രം 714 ആരാധനാലയങ്ങളാണ് അടച്ചു പൂട്ടിയത്. അടച്ചുപൂട്ടലിന് ഇരയായത് കൂടുതലും പെന്തക്കോസ്തു ആരാധനാലയങ്ങളാണ്. പിന്നെ പ്രൊട്ടസ്റ്റന്റു സഭകളും, മറ്റു സുവിശേഷ വിഹിത സഭകളും ഉള്‍പ്പെടും. ഭൂരിപക്ഷം സഭകളും ചെറിയ ടെന്റുകളിലോ കുടിലുകളിലോ ആണ് നടത്തപ്പെടുന്നത്. ഇവയ്ക്കൊന്നും സര്‍ക്കാര്‍ […]

Continue Reading

ഉപവാസത്തിനുശേഷം എന്തൊക്കെ ഭക്ഷണം കഴിക്കാം

ഉപവാസത്തിനുശേഷം എന്തൊക്കെ ഭക്ഷണം കഴിക്കാം ഉപവാസം (ഫാസ്റ്റിംഗ്) ഇന്ന് എല്ലാ മത വിശ്വാസികളും അനുഷ്ഠിച്ചു വരുന്ന ഒരു ആചാരമാണ്. ആത്മീയമായ കാര്യങ്ങള്‍ക്കു തന്നെയാണ് ഭൂരിപക്ഷവും ഉപവാസത്തിലാകുന്നത്. ഉപവാസം ആത്മീയമായി മാത്രം പ്രയോജനപ്പെടുന്നുവെന്നാണ് ചിലര്‍ ചിന്തിക്കുന്നത്. എന്നാല്‍ വൈദ്യശാസ്ത്രം പറയുന്നു; ഉപവാസത്തിലൂടെ മനുഷ്യന്‍ ശാരീരികമായും മാനസികമായും ശുദ്ധീകരിക്കപ്പെടുന്നുവെന്നാണ്. ഉപവാസ വേളയില്‍ ആമാശയ വ്യവസ്ഥ ഏതാനും മണിക്കൂറുകള്‍ പൂര്‍ണ്ണ വിശ്രമത്തിലായിരിക്കും. ഇത് ശരീരത്തിന് വലിയ ഗുണമാണ് ചെയ്യുന്നത്. ഉപവാസം ശീലമാക്കിയാല്‍ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഉപവാസ കാലത്ത് ശരീരത്തിന്റെ […]

Continue Reading

കേരളത്തില്‍ പുകയില ഉപയോഗം കുറഞ്ഞതായി ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട്

കേരളത്തില്‍ പുകയില ഉപയോഗം കുറഞ്ഞതായി ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട് തിരുവനന്തപുരം: കേരളത്തില്‍ പുകയില ഉപയോഗത്തില്‍ ഗണ്യമായ കുറവുണ്ടായതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഗ്ളോബല്‍ അഡല്‍റ്റ്സ് ടുബാക്കോ സര്‍വ്വേയാണ് സംസ്ഥാനത്ത് പുകയില ഉപയോഗം 21.9-ല്‍നിന്നും 12.7 ശതമാനമായി കുറഞ്ഞെന്ന് കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ബുധനാഴ്ച പ്രകാശനം ചെയ്തു. 2009-ല്‍ നടത്തിയ ആദ്യ സര്‍വ്വേയില്‍ പുകയില ഉപയോഗം 21.4 ശതമാനമായിരുന്നു. ഇപ്പോള്‍ ഇത് 12.7 ശതമാനം മാത്രമായിരിക്കുന്നു. 15 വയസ്സിനു മുകളിലുള്ളവരുടെ പുകവലി 13.4-ല്‍നിന്ന് […]

Continue Reading

തെക്കന്‍ സുഡാനില്‍ പാസ്റ്ററും ഭാര്യയും വെടിയേറ്റു മരിച്ചു

തെക്കന്‍ സുഡാനില്‍ പാസ്റ്ററും ഭാര്യയും വെടിയേറ്റു മരിച്ചു ജുബ: തെക്കന്‍ സുഡാനില്‍ പാസ്റ്ററും ഭാര്യയും വീട്ടിനുള്ളില്‍ വെടിയേറ്റു മരിച്ചു. 13-ന് ഞായറാഴ്ച പുലര്‍ച്ചെ 3 മണിക്ക് സുഡാന്റെ തലസ്ഥാന നഗരിയായ ജുബയിലെ ഗുഡേലേ റസിഡന്റ് ഏരിയായായ ബ്ളോക്ക് 5 വീട്ടിലെ താമസക്കാരായ ഹൌസ് ഓഫ് ഗോഡ് ഫോര്‍ ആള്‍ നേഷന്‍സ് ചര്‍ച്ച് ശുശ്രൂഷകന്‍ പാസ്റ്റര്‍ ജോണ്‍സണ്‍ മാകുവത്ത് അകീനും ഭാര്യയുംമാണ് കൊല്ലപ്പെട്ടത്. തോക്കു ധാരികളായ അജ്ഞാതര്‍ വീട്ടിനുള്ളിലേക്കു തള്ളിക്കയറി ദമ്പതികളെ വെടിവെയ്ക്കുകയായിരുന്നു. അക്രമികളുടെ വെടിവെയ്പ്പില്‍ അയല്‍വാസിയായ മറ്റൊരു […]

Continue Reading

ഇന്തോനേഷ്യയില്‍ പെന്തക്കോസ്തു ചര്‍ച്ച് ഉള്‍പ്പെടെ 3 ചര്‍ച്ചുകളില്‍ ചാവേര്‍ ആക്രമണം; 13 മരണം

ഇന്തോനേഷ്യയില്‍ പെന്തക്കോസ്തു ചര്‍ച്ച് ഉള്‍പ്പെടെ 3 ചര്‍ച്ചുകളില്‍ ചാവേര്‍ ആക്രമണം; 13 മരണം ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ പെന്തക്കോസ്തു ആരാധനാലയം ഉള്‍പ്പെടെ മൂന്നു ചര്‍ച്ചുകളില്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 13 മരണം. മെയ് 13-ന് ഞായറാഴ്ച പ്രാദേശിക സമയം രാവിലെ ഏഴു മുപ്പതിന് ഇന്തോനേഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ സുരണ്ടയയിലെ ചര്‍ച്ചുകളിലാണ് ആക്രമണം നടന്നത്. ചാവേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. സാന്താമരിയ റോമന്‍ കത്തോലിക്കാ പള്ളിയിലാണ് ആദ്യ ആക്രമണുണ്ടായത്. ആദ്യത്തെ കുര്‍ബ്ബാന കഴിഞ്ഞ് […]

Continue Reading

കാണ്ഡമല്‍ കലാപം: കൊല്ലപ്പെട്ട 14 ക്രൈസ്തവരുടെ വിധവമാര്‍ക്ക് നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കണമെന്ന് ഹൈക്കോടതി

കാണ്ഡമല്‍ കലാപം: കൊല്ലപ്പെട്ട 14 ക്രൈസ്തവരുടെ വിധവമാര്‍ക്ക് നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കണമെന്ന് ഹൈക്കോടതി ഭുവനേശ്വര്‍ ‍: 2008-ല്‍ ഒഡിഷയിലെ കാണ്ഡമല്‍ ജില്ലയില്‍ ക്രൈസ്തവ വിരുദ്ധ കലാപത്തില്‍ കൊല്ലപ്പെട്ട വിശ്വാസികളുടെ വിധവമാര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കണമെന്ന് ഒഡിഷ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോടു ആവശ്യപ്പെട്ടു. 10 വര്‍ഷം മുമ്പു നടന്ന ഹിന്ദു വര്‍ഗ്ഗീയ ശക്തികളുടെ ആക്രമണങ്ങളില്‍ 6,000 ത്തോളം ക്രൈസ്തവ കുടുംബങ്ങളെ അത് ബാധിക്കുകയുണ്ടായി. നിരവധി പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനനു പേര്‍ക്ക് പരിക്കേറ്റു. വീടുകള്‍ ‍, ആരാധനാലയങ്ങള്‍ എന്നിവ തകര്‍ക്കുകയോ, അഗ്നിക്കിരയാക്കുകയോ ചെയ്തു. […]

Continue Reading

വീട്ടമ്മ പ്രാര്‍ത്ഥനയ്ക്കു ശേഷം നാവു മുറിച്ചു ദേവിക്കു സമര്‍പ്പിച്ചു

വീട്ടമ്മ പ്രാര്‍ത്ഥനയ്ക്കു ശേഷം നാവു മുറിച്ചു ദേവിക്കു സമര്‍പ്പിച്ചു ബിജ്നോര്‍ ‍: ദൈവങ്ങളെ പ്രീതിപ്പെടുത്താനായി എന്തും ചെയ്യുന്ന ഒരു വിഭാഗം ലോകത്തുണ്ട്. സ്വന്തം അവയവം മുറിച്ചു ദേവിക്കു സമര്‍പ്പിച്ച 45 കാരിയാണ് വാര്‍ത്തയായത്. മദ്ധ്യപ്രദേശിലെ തര്‍സാമ ഗ്രമത്തിലെ ഗുഡ്ഡി തോമര്‍ എന്ന വീട്ടമ്മ കഴിഞ്ഞ ബുധനാഴ്ച ബിജാനോര്‍ മാതാ ക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥിച്ച ശേഷം ദുര്‍ഗ്ഗാ ദേവിക്കായി കത്തിയെടുത്തു സ്വന്തം നാവു മുറിച്ചു മാറ്റുകയായിരുന്നു. ഇതിനു പിന്നാലെ ഇവര്‍ ബോധംകെട്ട് നിലത്തുവീഴുകയും ചെയ്തു. ഇതോടെ രക്തത്തില്‍ കുളിച്ചു […]

Continue Reading

ഉത്തര കൊറിയയുടെ മനംമാറ്റം: 3 അമേരിക്കന്‍ ക്രൈസ്തവരെ മോചിപ്പിച്ചു

ഉത്തര കൊറിയയുടെ മനംമാറ്റം: 3 അമേരിക്കന്‍ ക്രൈസ്തവരെ മോചിപ്പിച്ചു വാഷിംഗ്ടണ്‍ ‍: ഉത്തര കൊറിയ-ദക്ഷിണ കൊറിയ ഭരണാധികാരികളുടെ സംയുക്ത കൂടിക്കാഴ്ചയുടെ വന്‍ വിജയത്തിനുശേഷം ഉത്തര കൊറിയ അമേരിക്കയുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കുവാനുള്ള ശ്രമം തകൃതിയായി നടക്കുന്നതിനിടെ ഉത്തര കൊറിയയില്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന അമേരിക്കന്‍ പൌരത്വമുള്ള ദക്ഷിണ കൊറിയക്കാരായ പാസ്റ്ററേയും മറ്റു രണ്ടു ക്രൈസ്തവരെയും മോചിപ്പിച്ചു. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിംങ് ജോങ് ഉന്നിനെ സന്ദര്‍ശിച്ചു മടങ്ങിയ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നാട്ടില്‍ എത്തുന്നതിനു മുമ്പായി […]

Continue Reading

യു.എസ്. മിഷണറിയെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബോട്ടു മറിഞ്ഞു കാണാതെയായി

യു.എസ്. മിഷണറിയെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബോട്ടു മറിഞ്ഞു കാണാതെയായി ഫ്ളോറിഡ: അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷണറിയെ ടാന്‍സാനിയ തീരത്തിനു സമീപമുണ്ടായ ബോട്ട് അപകടത്തില്‍ കാണാതായി. ടാന്‍സാനിയായുടെ കിഴക്കന്‍ തുറമുഖത്തുനിന്നും ബോട്ടില്‍ യാത്ര ചെയ്ത കെന്നത്ത് ദാന്‍ഫോര്‍ത്ത് എന്ന മിഷണറിയാണ് കൊടുങ്കാറ്റില്‍ ഉലഞ്ഞു മറിഞ്ഞ ബോട്ടില്‍നിന്നും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആഴത്തിലേക്കു മുങ്ങിപ്പോയത്. മെയ് 3-ന് കെന്നത്തും മറ്റു 5 പേരുമായി ബോട്ടില്‍ ടാന്‍സാനിയായുടെതന്നെ മറ്റൊരു ചെറു ദ്വീപായ മാഫിയ എന്ന പേരില്‍ അറിയപ്പെടുന്ന ദ്വീപിലേക്കു യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ബോട്ടിന്റെ […]

Continue Reading