ചൈനയില്‍ ബൈബിള്‍ സെമിനാരിയില്‍ പാസ്റ്ററെയും 20 വിദ്യാര്‍ത്ഥികളെയും അറസ്റ്റു ചെയ്തു

ചൈനയില്‍ ബൈബിള്‍ സെമിനാരിയില്‍ പാസ്റ്ററെയും 20 വിദ്യാര്‍ത്ഥികളെയും അറസ്റ്റു ചെയ്തു ജിയാങ്സു: ചൈനയില്‍ ബൈബിള്‍ സെമിനാരി ക്ലാസ്സില്‍ പോലീസ് റെയ്ഡു നടത്തി അദ്ധ്യാപകരായ പാസ്റ്റര്‍മാരെയും വിദ്യാര്‍ത്ഥികളെയും അറസ്റ്റു ചെയ്തു. കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ ഷുഷോവുവു സെമിനാരിയില്‍ രാവിലെ 10-ന് ക്ലാസ് നടന്നുകൊണ്ടിരിക്കെ സുരക്ഷാ പോലീസെത്തി രണ്ടു പാസ്റ്റര്‍മാരെയും 20 വിദ്യാര്‍ത്ഥികളെയും അറസ്റ്റു ചെയ്യുകയായിരുന്നു. പാസ്റ്റര്‍മാരായ ഫാങ്ങ്, വാങ്ങ് എന്നിവരെയാണ് അറസ്റ്റു ചെയ്ത്. വാറണ്ടു പോലുമില്ലാതെയാണ് അറസ്റ്റു ചെയ്തതെന്ന് ക്രിസ്ത്യന്‍ നേതാക്കള്‍ ആരോപിച്ചു. സംഭവം അറിഞ്ഞ് നിരവധി […]

Continue Reading

യു.എസ്. വൈസ് പ്രസിഡന്റ് പാസ്റ്റര്‍മാരോട്; സുവിശേഷം പങ്കുവെയ്ക്കൂ!

യു.എസ്. വൈസ് പ്രസിഡന്റ് പാസ്റ്റര്‍മാരോട്; സുവിശേഷം പങ്കുവെയ്ക്കൂ! വാഷിംഗ്ടണ്‍ ‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പാസ്റ്റര്‍മാര്‍ക്കായി സംഘടിപ്പിച്ച കോണ്‍ഫ്രന്‍സില്‍ ശക്തമായി പരഞ്ഞു; “യേശുക്രിസ്തുവിന്റെ സുവിശേഷം പങ്കുവെയ്ക്കൂ!”. സദസില്‍ കൂടിയിരുന്ന പാസ്റ്റര്‍മാര്‍ ഹാര്‍ഷാരവത്തോടെയാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ പ്രതികരിച്ചത്. മെയ് 25ന് ഫാമിലി റിസേര്‍ച്ച കൌണ്‍സില്‍ വാഷിംഗ്ടണിലെ ഹിയാട്ട് റീജന്‍സി ക്യാപിറ്റല്‍ ഹില്ലില്‍ സംഘടിപ്പിച്ച വാച്ച് മാന്‍ ഓണ്‍ ദ വാള്‍ കോണ്‍ഫ്രന്‍സിലാണ് പ്രഭാഷണം നടത്തിയത്. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം സുവിശേഷത്തോട് എത്രമാത്രം […]

Continue Reading

രോഗക്കിടക്കയിലായ അറബി മാതാവും മകളും ആത്മഹത്യയ്ക്കൊരുങ്ങി; യേശു രക്ഷിച്ചു

രോഗക്കിടക്കയിലായ അറബി മാതാവും മകളും ആത്മഹത്യയ്ക്കൊരുങ്ങി; യേശു രക്ഷിച്ചു ടെഹ്റാന്‍ ‍: ഇറാനിലെ രോഗിയായ അറബി മാതാവും മകളും ഈ ഇഹലോകവാസം സ്വയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ സര്‍വ്വ ശക്തനായ യേശുക്രിസ്തു തക്ക സമയത്ത് ഇറങ്ങിവന്ന് അവര്‍ക്ക് ആശ്വാസവും രോഗസൌഖ്യവും നല്‍കി പുതിയ ഒരു ജീവിതത്തിലേക്കു കൈ പിടിച്ചു നടത്തിയ ദിവ്യ അനുഭവം ഏവര്‍ക്കും സത്യ മാര്‍ഗ്ഗത്തിലേക്കുള്ള ഒരു സാക്ഷ്യമായി പരിണമിച്ചിരിക്കുകയാണ്. പാദിന എന്ന യൌവ്വനക്കാരിയായ അറബി പെണ്‍കുട്ടിയും അവളുടെ മാതാവും ഇന്നു സന്തോഷ ജീവിതം നയിക്കുകയാണ്. ആത്മാവിലും […]

Continue Reading

യിസ്രായേലില്‍ യെഹൂദ-ക്രിസ്ത്യന്‍ വേദി; ബൈബിള്‍ ബ്ളോക്ക് പാര്‍ട്ടി രൂപംകൊണ്ടു

യിസ്രായേലില്‍ യെഹൂദ-ക്രിസ്ത്യന്‍ വേദി; ബൈബിള്‍ ബ്ളോക്ക് പാര്‍ട്ടി രൂപംകൊണ്ടു യെരുശലേം: യിസ്രായേലില്‍ യെഹൂദ ക്രിസ്ത്യന്‍ ഐക്യ കൂട്ടായ്മ വിളിച്ചോതി ആദ്യ രാഷ്ട്രീയ പാര്‍ട്ടി പിറവികൊണ്ടു. ബൈബിള്‍ ബ്ളോക്ക് പാര്‍ട്ടി എന്ന പേരില്‍ രജിസ്ട്രേഷന്‍ ലഭിച്ചു. അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ സാന്നിദ്ധ്യമറിയിച്ചുകൊണ്ട് യഹൂദന്മാരും-ക്രൈസ്തവരുമായുള്ള ഐക്യത്തിന്റെ പൊതു വേദിയായി ബൈബിള്‍ ബ്ളോക്ക് പാര്‍ട്ടി മാറുമെന്ന് സ്ഥാപകന്‍ ഡെന്നീസ് അവി ലിപ്കിന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം പാര്‍ട്ടീസ് ഓഫ് യിസ്രായേലി മിനിസ്ട്രീസ് ഓഫ് ജസ്റ്റിസ് രജിസ്ട്രാറുടെ അംഗീകാരം ലഭിച്ചതായി ഡെന്നീസ് അറിയിച്ചു. […]

Continue Reading

ടെമ്പിള്‍ മൌണ്ടില്‍നിന്നും പുരാതന യഹൂദ നാണയങ്ങള്‍ കണ്ടെടുത്തു

ടെമ്പിള്‍ മൌണ്ടില്‍നിന്നും പുരാതന യഹൂദ നാണയങ്ങള്‍ കണ്ടെടുത്തു യെരുശലേം: യെരുശലേമിലെ ടെമ്പിള്‍മൌണ്ടില്‍നിന്നും (യിസ്രായേല്‍ ദൈവാലയം നിലനിന്നിരുന്ന സ്ഥലം) അപൂര്‍വ്വ പുരാതന യഹൂദ നാണയങ്ങള്‍ കണ്ടെടുത്തു. ബി.സി. 4-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ചെറിയ 5 വെള്ളി നാണയങ്ങളാണ് ടെമ്പിള്‍ മൌണ്ട് പ്രൊജക്ട് പര്യവേഷക സംഘം കണ്ടെടുത്ത്. നാണയങ്ങളില്‍ വൈഎച്ച്ഡി അല്ലെങ്കില്‍ yehud എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യഹൂദ് എന്നത് പുരാതന എബ്രായ ഭാഷയാണ്. ബൈബിളിലെ യഹൂദ സാമ്രാജ്യ കാലത്തെ യഹൂദന്മാര്‍ ഉപയോഗിച്ചിരുന്ന നാണയങ്ങളിലൊന്നാണിതെന്ന് ഗവേഷക സംഘം ഡയറക്ടര്‍ ഡോ. ഗബ്രിയേല്‍ […]

Continue Reading

വെസ്റ്റ് ബാങ്കില്‍ യിസ്രായേല്‍ 25000 വീടുകള്‍ നിര്‍മ്മിക്കുന്നു

വെസ്റ്റ് ബാങ്കില്‍ യിസ്രായേല്‍ 25000 വീടുകള്‍ നിര്‍മ്മിക്കുന്നു യെരുശലേം: യിസ്രായേല്‍ ‍-പലസ്തീന്‍ സംഘര്‍ഷ മേഖലയായ വെസ്റ്റ് ബാങ്കിലെ യഹൂദ പാര്‍പ്പിട സമുച്ചയത്തില്‍ യിസ്രായേല്‍ 25000 വീടുകള്‍ നിര്‍മ്മിക്കുന്നു. യൂദയായിലും, ശമര്യായിലും (ബൈബിള്‍ വെസ്റ്റ് ബാങ്കിന്റെ പഴയ പേരാണ് ശമര്യ) ചെറുതും വലുതുമായ എല്ലാ പാര്‍പ്പിട സമുച്ചയങ്ങളിലും കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കുകയാണ് പദ്ധതിയെന്നും യിസ്രായേല്‍ പ്രതിരോധ മന്ത്രി അപക്ദോര്‍ ലീബര്‍മാന്‍ വ്യക്തമാക്കി. ഗാസയും കിഴക്കന്‍ യെരുശലേമും വെസ്റ്റ് ബാങ്കും ഉള്‍പ്പെട്ട മേഖലയാണ് ഭാവി പലസ്തീന്‍ ‍രാഷ്ട്രത്തിനായി പലസ്തീന്‍കാര്‍ വര്‍ഷങ്ങളായി […]

Continue Reading

ക്രൈസ്തവര്‍ക്കെതിരെ ആക്രമണം; 20,000 വിധവമാരെയും അനാഥരെയും സൃഷ്ടിച്ചു

ക്രൈസ്തവര്‍ക്കെതിരെ ആക്രമണം; 20,000 വിധവമാരെയും അനാഥരെയും സൃഷ്ടിച്ചു ക്രൈസ്തവരെ കൊന്നൊടുക്കുന്നതില്‍ കുപ്രസിദ്ധി നേടിയ നൈജീരിയായില്‍ കഴിഞ്ഞ രണ്ടു വ്യാഴവട്ടത്തിനിടയില്‍ കൊല്ലപ്പെട്ട ക്രൈസ്തവര്‍ ആയിരങ്ങളാണ്. ക്രിസ്തീയ വിശ്വാസത്തിന്റെ പേരില്‍ ജീവത്യാഗം ചെയ്തവരുടെ ഭാര്യമാരുടെയും, മക്കളുടെയും, മാതാപിതാക്കളുടെയുമൊക്കെ കണക്കെടുത്താല്‍ 20,000 ത്തോളം വിധവമാരും അനാഥരും സൃഷ്ടിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ദി ചര്‍ച്ച് ഓഫ് ബ്രദറണ്‍ കൂട്ടായ്മകളുടെ പ്രസിഡന്റ് ഡോ. കാലെസ് എഹിമയുമായി ഒരു പ്രമുഖ പത്രം നടത്തിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം. നൈജീരിയായിലെ പ്രമുഖ ഇസ്ളാമിക മതമൌലികവാദി ഗ്രൂപ്പായ […]

Continue Reading

മരുന്നു കഴിക്കാതെ 7 ദിവസംകൊണ്ടു ശരീരഭാരം കുറയ്ക്കാം

മരുന്നു കഴിക്കാതെ 7 ദിവസംകൊണ്ടു ശരീരഭാരം കുറയ്ക്കാം ഇന്ന് ശരീര ഭാരം കുറയ്ക്കാനായി ആളുകള്‍ എന്തെല്ലാം ചികിത്സകളാണ് ചെയ്യുന്നത്. ലക്ഷങ്ങള്‍ മുടക്കി ചികിത്സ നടത്തിയാലും ചികിത്സ നിര്‍ത്തിക്കഴിഞ്ഞാല്‍ ശരീരത്തിന്റെ സ്ഥിതി പഴയപടിതന്നെയായിത്തീരുന്നു എന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഒരു രൂപാ പോലും മുടക്കാതെ ശരീര ഭാരം കുറയ്ക്കുവാനുള്ള ഏറ്റവും ലളിതമായ വിദ്യ നാം തന്നെ ശീലിച്ചാല്‍ മതിയാകും. രാവിലത്തെ ആഹാരം യാതൊരു കാരണവശാലും ഒഴിവാക്കരുത്. കാരണം ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാത ഭക്ഷണം. കഴിവതും […]

Continue Reading

തിരുവല്ലായില്‍ 1000 ഗായകരുടെ സംഗീത നിശ

തിരുവല്ലായില്‍ 1000 ഗായകരുടെ സംഗീത നിശ തിരുവല്ല: ക്രിസ്തുമസ് ദിനമായ ഡിസംബര്‍ 25-ന് തിരുവല്ല പബ്ളിക് സ്റ്റേഡിയത്തില്‍ ആയിരം സംഗിതജ്ഞരും ലക്ഷം ശ്രോതാക്കളുമായി “ഒന്നായ് പാടാം യേശുവിനായ്” സംഗീത മഹാസംഗമം നടക്കും. ഒരുകോടി രൂപാ ചിലവ് പ്രതീക്ഷിക്കുന്ന ഇതുപോലൊരു സംഗീത സഹാ സംഗമം ഇന്ത്യയിലെതന്നെ പ്രഥമ സംഭവമാണെന്ന് സംഘാടകര്‍ പറഞ്ഞു. നൂറ്റാണ്ടു കഴിഞ്ഞിട്ടും പുതുമ നഷ്ടപ്പെടാത്ത 15 ഗാനങ്ങളുടെ നവ്യാവിഷ്ക്കാരമാണ് തിരുവല്ല പബ്ളിക് സ്റ്റേഡിയത്തില്‍ അരങ്ങേറുന്നത്. കെ.വി.സൈമണ്‍ ‍, എം.ഇ. ചെറിയാന്‍ ‍, ടി.കകെ. സാമുവേല്‍ ‍, […]

Continue Reading

പാട്ടു പാടിയില്ല; മുസ്ളീം കൌമാരക്കാരിയെ മുസ്ളീം കുടുംബം കഴുത്തു ഞെരിച്ചുകൊന്നു

പാട്ടു പാടിയില്ല; മുസ്ളീം കൌമാരക്കാരിയെ മുസ്ളീം കുടുംബം കഴുത്തു ഞെരിച്ചുകൊന്നു ഗുജ്റന്‍വാല: പാക്കിസ്ഥാനില്‍ മുസ്ളീം കുടുംബത്തെ പാട്ടുപാടി സന്തോഷിപ്പിക്കുവാന്‍ കഴിയാത്തതിന് ക്രിസ്ത്യന്‍ കൌമാരക്കാരി പെണ്‍കുട്ടിയെ മുസ്ളീം കുടുംബാംഗങ്ങള്‍ ക്രൂരമായി മര്‍ദ്ദിച്ച് പിതാവിന്റെ കണ്‍മുമ്പില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ജ്റന്‍വാല ജില്ലയിലെ കമോങ്കിയിലെ താമസക്കാരനായ സലാമത് മസിയുടെ (45) മകള്‍ കെയ്നത് സലാമത് (17) ആണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. മകളുടെ കൊലപാതകത്തിനെതിരെ സലാമത് മെയ് 6-ന് പോലീസില്‍ പരാതി നല്‍കി. മുഹമ്മദ് ആസിഫ് (36) എന്ന ആളുടെ വീട്ടിലെ […]

Continue Reading