27 വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം നിരപരാധിക്ക് മോചനം

27 വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം നിരപരാധിക്ക് മോചനം

27 വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം നിരപരാധിക്ക് മോചനം ബീജിംഗ്: ചൈനയിലെ ഏറ്റവും വലിയ ഒരു നീതി നിഷേധത്തിന്റെ സത്യാവസ്ഥ പുറത്തു വന്നതോടെ ഒരു നിരപരാധിക്ക് ജയില്‍ മോചനം. രണ്ട് ആണ്‍കുട്ടികളെ കൊലപ്പെടുത്തി എന്ന കുറ്റം ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട സാംഗ് യുഹുവാനാണ് 27 വര്‍ഷക്കാലം ജയിലില്‍ കിടക്കേണ്ടി വന്നത്. അന്ന് 22 വയസ്സുണ്ടായിരുന്ന സാംഗ് കുറ്റ സമ്മതം നടത്തിയെന്ന് പോലീസ് റെക്കോര്‍ഡില്‍ എഴുതി ചേര്‍ത്തു. 23 വര്‍ഷങ്ങള്‍ക്കു ശേഷം 2017-ലാണ് തന്റെ കേസ് റീ ഓപ്പണ്‍ ചെയ്യണമെന്നാവശ്യപ്പെട്ട് […]

Continue Reading
ഒന്നാം യെരുശലേം ദൈവാലയ കാലത്തെ നിര്‍മ്മിതി കണ്ടെടുത്തു

ഒന്നാം യെരുശലേം ദൈവാലയ കാലത്തെ നിര്‍മ്മിതി കണ്ടെടുത്തു

ഒന്നാം യെരുശലേം ദൈവാലയ കാലത്തെ നിര്‍മ്മിതി കണ്ടെടുത്തു യെരുശലേം: യെരുശലേമില്‍ ഒന്നാം ദൈവാലയ കാലത്ത് നിര്‍മ്മിച്ചിരുന്ന കരകൌശല വസ്തുക്കള്‍ കണ്ടെടുത്തു. ചുണ്ണാമ്പു കല്ലുകളില്‍ കൊത്തിയുണ്ടാക്കിയ മനുഷ്യ നിര്‍മ്മിതികളാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തത്. യഹൂദ രാജാക്കന്മാരുടെ കാലത്തുണ്ടായിരുന്ന വലിയ കൊട്ടാര സമുച്ചയത്തിനായി നിര്‍മ്മിച്ച കൊത്തുപണികളുള്ള തൂണുകളെന്നു കരുതുന്ന അവശിഷ്ടങ്ങളാണ് കണ്ടെടുത്തത്. കണ്ടെടുത്ത കല്‍ക്കെട്ടുകള്‍ തൂണുകളുടെ മുകള്‍ ഭാഗമോ, മറ്റെന്തിങ്കിലും കേന്ദ്ര ആസ്ഥാനത്തിന്റെ അടയാള സൂചനാ നിര്‍മ്മിതിയോ ആയിരിക്കാമെന്ന് പുരാവസ്തു ഗവേഷകര്‍ പറഞ്ഞു. ഇതേ അടയാളത്തിന്റെ അതേ മാതൃക ഇന്നത്തെ […]

Continue Reading
മതനിന്ദാ കുറ്റം; പാക്കിസ്ഥാനില്‍ ക്രൈസ്തവനു വധശിക്ഷ വിധിച്ചു

മതനിന്ദാ കുറ്റം; പാക്കിസ്ഥാനില്‍ ക്രൈസ്തവനു വധശിക്ഷ വിധിച്ചു

മതനിന്ദാ കുറ്റം; പാക്കിസ്ഥാനില്‍ ക്രൈസ്തവനു വധശിക്ഷ വിധിച്ചു ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ മതനിന്ദാ കുറ്റം ചുമത്തപ്പെട്ട ക്രിസ്ത്യന്‍ യുവാവിനു കോടതി വധശിക്ഷ വിധിച്ചു. ലാഹോറിലെ യൂഹനാബാദ് ക്രിസ്ത്യന്‍ കോളനി നിവാസിയായ ആസിഫ് പര്‍വേസ് മസിഹ് (37) നാണു ശിക്ഷ വിധിച്ചത്. മൂന്നു വര്‍ഷത്തെ തടവും 50,000 രൂപ പിഴയും ഇദ്ദേഹത്തിനു ലാഹോര്‍ സെക്ഷന്‍സ് കോടതി ജഡ്ജി മന്‍സൂര്‍ അഹമ്മദ് ഖുറേഷി വിധിച്ചു. ജോലി സ്ഥലത്തു മേലുദ്യോഗസ്ഥന്‍ മതനിന്ദാ കുറ്റത്തിനു കാരണമായ മൊബൈലില്‍ ‘ടെക്സ്റ്റ് മെസ്സേജ്’ അയച്ചുവെന്നതാണ് ഇദ്ദേഹത്തിനെതിരായ […]

Continue Reading
മെഗാ ചർച്ച് സീനിയർ പാസ്റ്റർ ജോൺ ഹേഗിക്കു കോവിഡ്

മെഗാ ചർച്ച് സീനിയർ പാസ്റ്റർ ജോൺ ഹേഗിക്കു കോവിഡ്

മെഗാ ചർച്ച് സീനിയർ പാസ്റ്റർ ജോൺ ഹേഗിക്കു കോവിഡ് – പി.പി. ചെറിയാൻ സാൻ അന്‍റോണിയോ: സാൻ അന്‍റോണിയോ കോർണർ സ്റ്റോൺ ചർച്ച് സീനിയർ പാസ്റ്ററും ടെലി ഇവാഞ്ചലിസ്റ്റുമായ ജോൺ ഹേഗി (80) ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് ഒക്ടോബർ 4 ന് ചർച്ചിൽ നടന്ന ആരാധനാമധ്യേ മകനും പാസ്റ്ററുമായ മാറ്റ ഹാഗി ആണ് അറിയിച്ചത്. 22,000 അംഗങ്ങളുടെ ചർച്ചാണ് കോർണർ സ്റ്റോൺ. ഇതിന്‍റെ സ്ഥാപകനായ ജോൺ ഹേഗിക്കു രണ്ടു ദിവസം മുമ്പാണ് കോവിഡ് പോസിറ്റീവാണെന്ന് […]

Continue Reading
സൈബീരിയയിലെ ഭൂമിക്കടിയിലുള്ള വാതില്‍ വലുതായിക്കൊണ്ടിരിക്കുന്നു

സൈബീരിയയിലെ ഭൂമിക്കടിയിലുള്ള വാതില്‍ വലുതായിക്കൊണ്ടിരിക്കുന്നു

സൈബീരിയയിലെ ഭൂമിക്കടിയിലുള്ള വാതില്‍ വലുതായിക്കൊണ്ടിരിക്കുന്നു ഈസ്റ്റേണ്‍ സൈബീരിയായിലെ യാന നദിക്കരയ്ക്ക് സമീപത്തായി ഒരു മഹാ ഗര്‍ത്തം സ്ഥിതി ചെയ്യുന്നു. ലോകത്തെ വിസ്മയിപ്പിക്കുന്ന ഗര്‍ത്തം. ബാറ്റഗെയ്ക ഗര്‍ത്തമെന്നാണ് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. ഏകദേശം 1 കിലോമീറ്റര്‍ നീളമുള്ള ഇതിന്റെ ആഴം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ വിസ്തീര്‍ണ്ണം 20 മുതല്‍ 30 മീറ്റര്‍ വരെ കൂടുന്നുവെന്നാണ് കണ്ടെത്തല്‍ ‍. രണ്ട് ലക്ഷത്തോളം പഴക്കമുള്ള ഭൂമിയുടെ അവസ്ഥയെയും കാലാവസ്ഥയെയും കുറിച്ചെല്ലാം പഠിക്കാനുള്ള സാധുതകള്‍ ഇവിടെയുണ്ടെന്നു ഭൌമ ശാസ്ത്രജ്ഞര്‍ പറയുന്നു. സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെ ഈ […]

Continue Reading
ആത്മഹത്യാ നിരക്കില്‍ കൊല്ലം രാജ്യതലസ്ഥാനമായി മാറുന്നു

ആത്മഹത്യാ നിരക്കില്‍ കൊല്ലം രാജ്യതലസ്ഥാനമായി മാറുന്നു

ആത്മഹത്യാ നിരക്കില്‍ കൊല്ലം രാജ്യതലസ്ഥാനമായി മാറുന്നു ന്യൂഡെല്‍ഹി: ആത്മഹത്യാ നിരക്കില്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. കൊല്ലം ജില്ല ആത്മഹത്യയുടെ കാര്യത്തില്‍ രാജ്യ തലസ്ഥാനമായി മാറുന്നു. ദേശീയ കുറ്റകൃത്യബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2019-ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്കും അപകട മരണ നിരക്കും കൊല്ലത്താണ്. കുടുംബ പ്രശ്നം മുതല്‍ പ്രണയ നൈരാശ്യവും, കടഭാരവും, തൊഴിലില്ലായ്മയും ഇതിനു കാരണമാകുന്നു. ഒരു ലക്ഷത്തിനു 41.2 എന്ന നിലയിലാണ് കൊല്ലത്ത് ആത്മഹത്യാ നിരക്ക്. സംസ്ഥാനങ്ങളില്‍ 24.3 എന്ന കണക്കിന് കേരളം 5-ാം […]

Continue Reading
റവ പി.എ.വി സാം സാർ നിര്യാതനായി

റവ പി.എ.വി സാം സാർ നിര്യാതനായി

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് മുൻ ഓവർസിയർ റവ പി.എ.വി സാം സാർ നിര്യാതനായി മുളക്കുഴ: ദൈവസഭ കേരളാ സ്റ്റേറ്റ് മുൻ ഓവർസിയർ റവ. പി. എ. വി. സാം (85) ഹൃദയ സ്തംഭനം മൂലം നിത്യതയിൽ ചേർക്കപ്പെട്ടു. കാക്കനാട്ടുള്ള സൺ‌റൈസ് ആശുപത്രിയിൽ വെച്ച് ആയിരുന്നു അന്ത്യം. ദുഖത്തിലായിരിക്കുന്ന കുടുംബാങ്ങങ്ങളെയും സഭയെയും ദൈവജനത്തെയും ഓർത്തു പ്രാർത്ഥിക്കുക

Continue Reading
മാസ്ക്കില്ലാതെ പുറത്തിറങ്ങിയാല്‍ ശവപ്പെട്ടിയില്‍ കിടത്തി ശിക്ഷ

മാസ്ക്കില്ലാതെ പുറത്തിറങ്ങിയാല്‍ ശവപ്പെട്ടിയില്‍ കിടത്തി ശിക്ഷ

മാസ്ക്കില്ലാതെ പുറത്തിറങ്ങിയാല്‍ ശവപ്പെട്ടിയില്‍ കിടത്തി ശിക്ഷ ജക്കാര്‍ത്ത: മാസ്ക്ക് ധരിക്കാതെ വീടിനു പുറത്തിറങ്ങിയാല്‍ ഓരോ രാജ്യത്തിന്റെയും ശിക്ഷാവിധി പിഴ ചുമത്തലാണ്. എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു ശിക്ഷാവിധിയാണ് ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്ത മുനിസിപ്പല്‍ പോലിസിന്റേത്. മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ പിടികൂടി പോലീസ് ശിക്ഷിക്കുന്നത് അല്‍പസമയം ശവപ്പെട്ടിയില്‍ കിടത്തിയാണ്. ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത് മാസ്ക്ക് ധരിക്കാത്തവരെ അതിന്റെ ഗൌരവും ഓര്‍മ്മപ്പെടുത്തുകയാണ്. ആളുകളെ ഇങ്ങനെ ശവപ്പെട്ടിയില്‍ കിടത്തുന്നതു മറ്റുള്ളവര്‍ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത്. വ്യാപകമായ […]

Continue Reading
ഹിമാലയം ഉരുകുന്നതായി നേപ്പാള്‍ ഗവേഷകര്‍

ഹിമാലയം ഉരുകുന്നതായി നേപ്പാള്‍ ഗവേഷകര്‍

ഹിമാലയം ഉരുകുന്നതായി നേപ്പാള്‍ ഗവേഷകര്‍ കാഠ്മാണ്ഡു: ഹിമാലയ പര്‍വ്വതത്തിനു വന്‍ തോതില്‍ ഹിമാനി ശോഷണം സംഭവിക്കുന്നതായി നേപ്പാള്‍ ഗവേഷകരുടെ റിപ്പോര്‍ട്ട്. മദ്ധ്യ ഹിമാലയ നിരകളിലെ ഹിമാനികളുടെ പിന്‍വാങ്ങലും വനവത്ക്കരണവും കഴിഞ്ഞ 200 വര്‍ഷങ്ങളില്‍ എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയ പഠനത്തിലാണ് വെളിപ്പെടുത്തല്‍ ‍. മഹാംഗ് പ്രദേശത്തെ ഗംഗപൂര്‍ണ്ണ, അന്നപൂര്‍ണ്ണ 3 എന്നീ ഹിമാനികളിലാണ് ഗവേഷക സംഘം പഠനം നടത്തിയത്. വ്യാപകമായി ഹിമാലയത്തില്‍ 700 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കാലഘട്ടത്തിനുശേഷം ഇത്രയധികം മഞ്ഞുശോഷണം കണ്ടെത്തുന്നത് ഇതാദ്യമാണെന്ന് ഗവേഷകര്‍ പറയുന്നു. വായു മലിനീകരണവും, […]

Continue Reading
വിദേശ സഹായം വാഗ്ദാനം നല്‍കി സുവിശേഷകരെ കബളിപ്പിച്ചു

വിദേശ സഹായം വാഗ്ദാനം നല്‍കി സുവിശേഷകരെ കബളിപ്പിച്ചു

വിദേശ സഹായം വാഗ്ദാനം നല്‍കി സുവിശേഷകരെ കബളിപ്പിച്ചു കോട്ടയം: കോവിഡിന്റെ മറവില്‍ സുവിശേഷ സന്നദ്ധ പ്രവര്‍ത്തകര്‍ക്കു വിദേശത്തുനിന്ന് സഹായം വാഗ്ദാനം ചെയ്ത് സുവിശേഷകരെ കബളിപ്പിച്ച് പണം തട്ടിയതായി ആരോപണം. ഫെയ്സ് ബുക്കിലൂടെയും ചാറ്റിങ്ങിലൂടെയും സുവിശേഷ പ്രവര്‍ത്തനം മനസ്സിലാക്കിയാണു തട്ടിപ്പിനു കളം ഒരുക്കുന്നതെന്നു ഒരു മലയാള ദിനപ്പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. കോട്ടംയ വടവാതൂര്‍ സ്വദേശിയായ യുവ സുവിശേഷകന് ഇത്തരത്തില്‍ 29,000 രൂപ നഷ്ടമായി. ഇംഗ്ളണ്ടില്‍നിന്ന് സിസ്റ്റര്‍ ബ്രണ്‍ഗേല തോമസ് എന്നു പരിചയപ്പെടുത്തിയ വ്യക്തി സുവിശേഷകനുമായി ബന്ധം സ്ഥാപിച്ചു. സുവിശേഷകന്റെ […]

Continue Reading