മാസ്ക്കില്ലാതെ പുറത്തിറങ്ങിയാല്‍ ശവപ്പെട്ടിയില്‍ കിടത്തി ശിക്ഷ

മാസ്ക്കില്ലാതെ പുറത്തിറങ്ങിയാല്‍ ശവപ്പെട്ടിയില്‍ കിടത്തി ശിക്ഷ

Breaking News Top News

മാസ്ക്കില്ലാതെ പുറത്തിറങ്ങിയാല്‍ ശവപ്പെട്ടിയില്‍ കിടത്തി ശിക്ഷ
ജക്കാര്‍ത്ത: മാസ്ക്ക് ധരിക്കാതെ വീടിനു പുറത്തിറങ്ങിയാല്‍ ഓരോ രാജ്യത്തിന്റെയും ശിക്ഷാവിധി പിഴ ചുമത്തലാണ്.

എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു ശിക്ഷാവിധിയാണ് ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്ത മുനിസിപ്പല്‍ പോലിസിന്റേത്.

മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ പിടികൂടി പോലീസ് ശിക്ഷിക്കുന്നത് അല്‍പസമയം ശവപ്പെട്ടിയില്‍ കിടത്തിയാണ്. ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത് മാസ്ക്ക് ധരിക്കാത്തവരെ അതിന്റെ ഗൌരവും ഓര്‍മ്മപ്പെടുത്തുകയാണ്.

ആളുകളെ ഇങ്ങനെ ശവപ്പെട്ടിയില്‍ കിടത്തുന്നതു മറ്റുള്ളവര്‍ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത്. വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നു ഈ ശിക്ഷാരീതി നിര്‍ത്തിവെയ്ക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.