മധുര തുളസി മധുരം കൂട്ടുകയല്ല, കുറയ്ക്കുകയാണ് ഫലം

മധുര തുളസി മധുരം കൂട്ടുകയല്ല, കുറയ്ക്കുകയാണ് ഫലം

Health

മധുര തുളസി മധുരം കൂട്ടുകയല്ല, കുറയ്ക്കുകയാണ് ഫലം
ഒരു ഔഷധ സസ്യമാണ് മധുര തുളസി. ഇതിലടങ്ങിയിരിക്കുന്ന എട്ട് ഗ്ളൈക്കോസൈഡുകള്‍ ക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇന്‍സുലിന്‍ ക്ഷമത വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

ഹൈപ്പര്‍ ടെന്‍ഷന്‍ ‍, രക്ത സമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കാനും മധുര തുളസി ഉത്തമമാണ്. കലോറി ഒട്ടുംതന്നെ ഇല്ലാത്ത മധുര തുളസി ഡയറ്റില്‍ മധുരത്തിനു പകരം ഉപയോഗിച്ചാല്‍ ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കും.

ഇതിലെ ആന്റി ബാക്ടീരിയന്‍ ഗുണങ്ങള്‍ മുറിവുകള്‍ പെട്ടന്ന് ഭേദമാക്കുന്നതിന് സഹായിക്കും. ഇതിലുള്ള കെംഫെറോള്‍ എന്ന ആന്റീ ഓക്സിഡന്റ് പാന്‍ക്രിയാസ് ക്യാന്‍സറിനെ 23 ശതമാനം വരെ പ്രതിരോധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

കെമിക്കലുകളില്‍ നിന്ന് കരളിനെ സംരക്ഷിക്കാന്‍ മധുര തുളസിക്ക് കഴിവുണ്ട്. അതുപോലെ ചര്‍മ്മ ദന്ത പ്രശ്നങ്ങള്‍ക്കും താരനും ഉത്തമ പ്രതിവിധിയാണ് മധുര തുളസി.