കട്ടന്‍ ചായയുടെ ആരോഗ്യ ഗുണങ്ങള്‍
ബ്ളാക് ടീ, കട്ടന്‍ ചായ ശീലമാക്കിയവര്‍ അനേകരാണ്. കട്ടന്‍ ചായയിലും ചില ആരോഗ്യ ഗുണങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കട്ടന്‍ ചായ മധുരമില്ലാതെ തയ്യാറാക്കുന്നതാണ് ഉത്തമം.
കൊളസ്ട്രോള്‍ കുറയ്ക്കും: കട്ടന്‍ ചായയില്‍ ഹൃദയാരോഗ്യത്തിനു ഗുണം ചെയ്യുന്ന ഫ്ളവനോയിഡുകള്‍ എന്ന മറ്റൊരു കൂട്ടം ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പച്ചക്കറികള്‍, പഴങ്ങള്‍, റെഡ് വൈന്‍, ഡാര്‍ക്ക് ചോക്ളേറ്റ് എന്നിവയിലും ഈ ഫ്ളവനോയിഡുകളുണ്ട്.
രക്തസമ്മര്‍ദ്ദം കുറയ്ക്കും: ഹൈപ്പര്‍ ടെന്‍ഷന്‍ ഉള്ളവര്‍ക്ക് കട്ടന്‍ചായ കഴിക്കുന്നത് സിസ്റ്റോളിക് രക്തസമ്മര്‍ദ്ദം 4.81 എംഎംഎച്ച് ജിയും ഡയസ്റ്റോളിക് രക്ത സമ്മര്‍ദ്ദം 1.98 എംഎംഎച്ച്ജിയും ആയി കുറയ്ക്കാന്‍ സഹായിക്കുന്നതായി പഠനം പറയുന്നു.
ബ്ളഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും: പ്രധാന ഭക്ഷണത്തിനോ ലഘു ഭക്ഷണത്തിനോ ശേഷം കട്ടന്‍ ചായ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ സഹായിക്കും.
വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു: കട്ടന്‍ ചായയിലെ പോളിഫിനോളുകള്‍ വയറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. വയറിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. ചീത്ത ബാക്ടീരിയകളുടെ വളര്‍ച്ച കുറയ്ക്കുകയും ചെയ്യും.
റൂമറ്റോയ്ഡ് ആര്‍ത്രൈറ്റസ്: സാദ്ധ്യത കുറയ്ക്കുന്നു. എല്ലുകളുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കാനും റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, പാര്ക്കിന്സണ് രോഗസാദ്ധ്യത കുറയ്ക്കാനും സഹായിക്കും.

