ദാവീദ് രാജാവിന്റെ കാലത്തെ ഗുഹാ ലിഖിതം പുരാവസ്തു ഗവേഷകര്‍ തിരിച്ചറിഞ്ഞു

ദാവീദ് രാജാവിന്റെ കാലത്തെ ഗുഹാ ലിഖിതം പുരാവസ്തു ഗവേഷകര്‍ തിരിച്ചറിഞ്ഞു

Breaking News Middle East

ദാവീദ് രാജാവിന്റെ കാലത്തെ ഗുഹാ ലിഖിതം പുരാവസ്തു ഗവേഷകര്‍ തിരിച്ചറിഞ്ഞു

ഡേവിഡ്സിറ്റി: ദാവീദ് രാജാവ് യിസ്രായേല്‍ ഭരിച്ചിരുന്ന കാലത്ത് ചാവു കടലിനടുത്തുള്ള ഒരു ഗുഹയില്‍ മറഞ്ഞിരുന്ന പാലിയോ-ഹീബ്രു ലിഖിതത്തിന്റെ മൂന്നു വരികളുള്ള ലിഖിതം വുരാവസ്തു ഗവേഷകര്‍ തിരിച്ചറിഞ്ഞു.

ബിസി ഏഴാം നൂറ്റാണ്ടിലേത് എന്നു കരുതുന്ന ഈ ലിഖിതത്തില്‍ താഴ്വര, ഉപ്പ് എന്നിങ്ങനെ ലിഖിതത്തില്‍ രേഖപ്പെടുത്തിയിരുന്നു. ഗെദ്ദിയിലെ ചുണ്ണാമ്പു കല്ലുകള്‍ നിറഞ്ഞ ഒരു ഗുഹയില്‍ കാര്‍ബണൈറ്റ് മഷി കൊണ്ടാണ് ഇത് വരച്ചത്.

1973-ല്‍ ഗവേഷകനായ പെസാച്ച് ബാര്‍ അഡോണ്‍ ഈ ലിഖിതം ഭാഗികമായി മനസ്സിലാക്കി. ആ സമയത്ത് തന്റെ പക്കല്‍ ഉണ്ടായിരുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിച്ച വചനം അദ്ദേഹം ഇങ്ങനെ വായിച്ചു. “ദൈവം അനുഗ്രഹിക്കപ്പെട്ടവന്‍ ‍” (അഡോണൈ) ദൈവം അനുഗ്രഹിക്കപ്പെട്ടവന്‍ (എലോഹിം) ടൈംസ് ഓഫ് യിസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നിരുന്നാലും ഈ വര്‍ഷം ഏരിയന്‍ യൂണിവേഴ്സിറ്റിയിലെ ലാന്‍ഡ് ഓഫ് യിസ്രായേല്‍ സ്റ്റഡീസ് ആന്‍ഡ് ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലാന്‍ഡ് ഓഫ് യിസ്രായേല്‍ സ്റ്റഡീസ് ഡോ. അസഫ് ഗായോര്‍ ഈ ലിഖിതം കൂടുതല്‍ ഗവേഷണത്തിനായി ശ്രമിച്ചു.

അതനുസരിച്ച് മള്‍ട്ടിപ് പെക്ടല്‍ ഇമേജിംഗ് ഉപയോഗിച്ച് യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടി ഈ ലിഖിതം വീണ്ടും ഫോട്ടോ ഗ്രാഫ് ചെയ്തു.

മാനുവല്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഉപയോഗിച്ച് ബൈബിളില്‍ പല പ്രാവശ്യം പ്രത്യക്ഷപ്പെടുന്ന ഒരു വേരിയന്റ് സ്പെല്ലിംഗ് താഴ്വര ഉപയോഗിച്ച് താഴ്വരയില്‍ എന്ന എബ്രായ പദം മനസ്സിലാക്കാന്‍ ഗായോറിനു കഴിഞ്ഞു.

കൂടാതെ ഉപ്പ് എന്ന വാക്കുകള്‍ താന്‍ മനസ്സിലാക്കിയതായും ഗയോര്‍ പറഞ്ഞു. ബൈബിളിലെ 2 ശമുവേല്‍ 8,13, സങ്കീര്‍ത്തനങ്ങള്‍ 60:2 എന്നിവ ഉള്‍പ്പെടെ നിരവധി പ്രാവശ്യം ബൈബിളില്‍ ഉപ്പ് താഴ്വര എന്ന പ്രയോഗം കാണപ്പെടുന്നതിനാല്‍ ഗേയോറുടെ റിപ്പോര്‍ട്ട് ബൈബിള്‍ പണ്ഡിതന്മാര്‍ അംഗീകരിക്കുകയാണുണ്ടായത്.

ദാവീദിന്റെ ഉപ്പ് താഴ്വരയിലെ യുദ്ധ വിജയം ബൈബിള്‍ വിവരിക്കുന്നു. ഇത് ചാവുകടലിനടുത്താണ് എന്നും ചരിത്രകാരന്മാര്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.